അന്തർവാഹിനികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാവുമോ? ഉത്തരം ഇതാ...
ടൈറ്റാനിക്കിന്റെ അവശിഷ്‌ടം കാണാൻ പോകവെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മുങ്ങിത്താണ ടൈറ്റൻ എന്ന സമുദ്രപേടകത്തിന്റെ ദുരന്ത വാർത്തയാണ് ലോകം ഇന്ന് രാവിലെ കേട്ടറിഞ്ഞത്. 96 മണിക്കൂർ എന്ന നിർണായക സമയം പിന്നിട്ടപ്പോഴും ടൈറ്റനിലെ യാത്രക്കാരെ രക്ഷിക്കാനാവുമെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാം നിരാശയിലേക്കാണ് നയിച്ചത്.
ഇതോടെ സമുദ്രപേകടം അല്ലെങ്കിൽ അന്തർവാഹിനികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി ആളുകൾ ഇന്റർനെറ്റിൽ എത്തിയിരിക്കുകയാണ്. ജലാന്തർഭാഗത്ത് സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കഴിവുള്ള കപ്പലാണ് അന്തർവാഹിനി അഥവാ മുങ്ങിക്കപ്പൽ. അന്തർവാഹിനിക്ക് ജലനിരപ്പിലും ജലാന്തർഭാഗത്തും ഒരുപോലെ സഞ്ചരിക്കാൻകഴിയും.ഇത്തരം വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാവില്ലേ എന്ന സംശയവും പലരിലും ജനിച്ചിട്ടുണ്ടാവാം.

എന്നാൽ അതിനുള്ള ഉത്തരം ഇല്ലെന്നാണ്. സാധാരണയായി മൊബൈൽ ഫോൺ ഡിസൈനർമാർ അവ പൂർണമായും വെള്ളത്തിനടിയിൽ ഉപയോഗിക്കുന്നതിന് വേണ്ടി നിർമിക്കുന്നില്ല എന്നതു തന്നെയാണ് പ്രധാന കാരണം. വൈദ്യുതകാന്തിക തരംഗങ്ങളിലൂടെയാണ് സെൽ ഫോണുകൾ കോളുകളും സന്ദേശങ്ങളും കൈമാറുന്നത് എന്നും പറയാം. രണ്ടാമതായി സെൽ ഫോൺ സിഗ്നലുകൾ വളരെ ഉയർന്ന ഫ്രീക്വൻസി റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോ രാജ്യത്തും ഇവ വ്യത്യാസപ്പെടുകയും ചെയ്യും.
അമേരിക്കയിൽ ഏകദേശം 800 അല്ലെങ്കിൽ 1900 മെഗാഹെർട്‌സ് വരെ ഇത് ഉയരും. ഇവ ഒരു നേർരേഖയിലാണ് സഞ്ചരിക്കുന്നത്. അതേസമയം ലവണ ജലത്തിൽ ഇവയ്ക്ക് പ്രവർത്തിക്കാനാവില്ല. സമുദ്രോപരിതലത്തിന് മുകളിൽ പോലും ഇതുണ്ടായേക്കില്ല. സിഗ്നലുകൾ കൈമാറുന്നതിന് സെൽ ഫോണുകൾ ബേസ് സ്റ്റേഷനുകളുടെ അല്ലെങ്കിൽ സെൽ ഫോൺ ടവറുകളുടെ ഒരു ശൃംഖലയെ ആശ്രയിക്കേണ്ടതായുണ്ട്.

സമുദ്രത്തിൽ ഇത് പ്രാവർത്തികവുമല്ല. ഒരു സെൽ ഫോണിന് 45 മൈൽ അതായത് ഏകദേശം 72 കിലോമീറ്റർ അകലെയുള്ള ഒരു ടവറുമായി വരെ ആശയവിനിമയം നടത്താൻ കഴിഞ്ഞേക്കും. എന്നാൽ ഈ അകലത്തിലുള്ള ഒരു സിഗ്നൽ വിശ്വസനീയമല്ലെന്നാണ് കണ്ടെത്തലുകൾ. അന്തർവാഹിനികൾ ഏകദേശം 200 മുതൽ 330 അടി (60 മുതൽ 100 മീറ്റർ വരെ) ആഴത്തിലാണ് മുങ്ങിനിൽക്കാറ്.
ആയതിനാൽ അന്തർവാഹിനികളുടെ ബോഡിയിൽ ഒന്നിലധികം ഇലക്ട്രിക്കൽ ഘടകങ്ങൾ ഉണ്ട്. അത് ഏത് മൊബൈൽ സിഗ്നലിനെയും വികലമാക്കുകയും ചെയ്യും. പക്ഷേ ഇതിൽ എങ്ങനെയാണ് മറ്റ് കണക്റ്റീവിറ്റി സൌകര്യങ്ങൾ ഉണ്ടാവുകയെന്ന് ചോദിച്ചാൽ പതിറ്റാണ്ടുകളായി, മുങ്ങിക്കിടക്കുന്ന അന്തർവാഹിനികൾ വളരെ താഴ്ന്ന ആവൃത്തി (ELF) അല്ലെങ്കിൽ വളരെ കുറഞ്ഞ ഫ്രീക്വൻസി (VLF) റേഡിയോ തരംഗങ്ങളിലൂടെ മാത്രമേ ആശയവിനിമയം നടത്തിയിട്ടുള്ളൂ എന്നുവേണം പറയാൻ.

കാരണം ഈ വളരെ താഴ്ന്ന ശ്രേണികളിലെ (300 ഹെർട്സ് മുതൽ 30 കിലോഹെർട്സ് വരെ) സിഗ്നലുകൾക്ക് ദീർഘദൂരം സഞ്ചരിക്കാനും കടൽവെള്ളത്തിൽ തുളച്ചുകയറാനും കഴിയും എന്നതിനാലാണിത്. എന്നാൽ എക്സ്ട്രീം ലോ ലെവൽ ഫ്രീക്വൻസിക്കും വളരെ കുറഞ്ഞ ഫ്രീക്വൻസിക്കും വളരെ പരിമിതമായ ബാൻഡ്‌വിഡ്ത്ത് ഉണ്ട്. ഡാറ്റാ ട്രാൻസ്ഫർ നിരക്ക് സെക്കൻഡിൽ നൂറുകണക്കിന് ബിറ്റുകൾ മുതൽ മിനിറ്റിൽ കുറച്ച് ബിറ്റുകൾ വരെയാണെന്നാണ് പഠനങ്ങൾ.
സിഗ്നൽ സ്വീകരിക്കാൻ അന്തർവാഹിനികൾ വലിയ ആന്റിന കേബിളുകൾ വലിക്കുന്നതിനൊപ്പം വെള്ളത്തിനടിയിൽ അവയുടെ വേഗത കുറയ്ക്കുകയും വേണം. സമീപ വർഷങ്ങളിൽ യുഎസ് നാവികസേന പുതിയ സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചെയ്തിട്ടുണ്ട്. അന്തർവാഹിനികൾക്ക് സമുദ്രനിരപ്പിന് മുകളിൽ ഒരു ആന്റിന ഉയർത്താനും അല്ലെങ്കിൽ ഒരു ആന്റിന വഹിക്കുന്ന ഒരു ടെതർഡ് ബോയ് ഫ്ലോട്ട് ചെയ്യാനും കഴിയും. ഇത്തരത്തിൽ സാധാരണ റേഡിയോ ട്രാൻസ്മിഷനുകൾ ഉപയോഗിക്കാം. അടിയന്തര ഘട്ടങ്ങളിൽ ഇത്തരത്തിലാണ് അന്തർവാഹിനികളിലെ കമ്മ്യൂണിക്കേഷൻ നടക്കുന്നത്.


Click it and Unblock the Notifications








