ചിന്തിക്കാനാവുമോ 19 ലക്ഷം രൂപയുടെ ഒരു ട്രെയിൻ യാത്ര? വൈറലായി മഹാരാജാസ് എക്സ്‍പ്രസ്!

സാധാരണക്കാർക്ക് എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാവുന്ന ഗതാഗത മാർമാണ് ട്രെയിനുകൾ. എല്ലാ തീവണ്ടി യാത്രകളും ഓരോ അനുഭവമാണ് പലപ്പോഴും സമ്മാനിക്കാറുള്ളതും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളവരാണ് നമ്മളില്‍ പലരും എന്നതും രസകരമായ കാര്യമാണ്. സന്തോഷങ്ങളും ദുഖങ്ങളുമൊക്കെ കലര്‍ന്ന ഓര്‍മ്മകള്‍ പേറിയുള്ള ഇത്തരം യാത്രകള്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ പലരും മോഹിക്കാറുള്ളതാണ്.

രാജ്യത്തെ ചെലവു കുറഞ്ഞ ഗതാഗത മാർഗമായതിനാൽ ട്രെയിനാണു സാധാരണക്കാരുടെ ആശ്രയം. എന്നാൽ ഒരു ആഡംബര യാത്ര സമ്മാനിക്കാനും ട്രെയിനിന് സാധിക്കും. അങ്ങ് വിദേശത്ത് ഒന്നുമല്ല. ഇങ്ങ് നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജാസ് എക്‌സ്പ്രസിന്റെ ഒരു രാജകീയ യാത്രയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ഈ കഥ കേട്ടാൽ ഇതിനപ്പുറത്തേക്ക് ഒരു ആഡംബര ട്രെയിന്‍ യാത്രയുണ്ടോ എന്നു വരെ ചിന്തിച്ചുപോവും.

ചിന്തിക്കാനാവുമോ 19 ലക്ഷം രൂപയുടെ ഒരു ട്രെയിൻ യാത്ര? വൈറലായി മഹാരാജാസ് എക്സ്‍പ്രസ്!

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തുന്ന മഹാരാജാസ് എക്‌സ്പ്രസ്, വിവിധ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് ആഡംബര ട്രെയിന്‍ യാത്രാനുഭവമാണ് ഒരുക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കായി 19 ലക്ഷം രൂപയുടെ ടിക്കറ്റാണ് മഹാരാജാസ് എക്സ്പ്രസിലുള്ളത്. ഏഴു ദിവസം വീതമുള്ള നാലു റൂട്ടുകളാണ് ഇതിലുള്ളത്. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ചെലവേറിയ ടിക്കറ്റ് എന്ന വിശേഷണത്തോടെ കുഷാഗ്ര തയാൽ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ പനോരമ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഒരാള്‍ക്ക് പോകാം. വ്ലോഗർ പറയുന്നതനുസരിച്ചു മഹാരാജാസ് എക്സ്‍പ്രസിലെ പ്രസിഡൻഷ്യൽ സ്യൂട്ടിനു 19 ലക്ഷത്തിലേറെ രൂപയാണു നിരക്ക്. ഒരു കോച്ച് മുഴുവനായി പ്രസിഡൻഷ്യൽ സ്യൂട്ടിനു മാറ്റിവച്ചിരിക്കുകയാണിവിടെ. ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കുളിമുറി, 2 മാസ്റ്റർ ബെഡ്‌‌റൂം തുടങ്ങിയവ അത്യാധുനിക രീതിയിലാണ് ഈ സ്യൂട്ടിൽ ഒരുക്കിയിട്ടുള്ളതും കേട്ടോ.

സ്യൂട്ടിലെ വലിയ ജനാലകളിലൂടെ മികച്ച ദൃശ്യാനുഭവവും ഈ 19 ലക്ഷം രൂപ മുടക്കുന്നവർക്ക് ലഭിക്കും. ഓരോ യാത്രക്കാരനും പ്രത്യേകം ബട്‌ലറുടെ സേവനം, മിനി ബാർ, എസി, വൈഫൈ, ടിവി, ഡിവിഡി പ്ലെയർ തുടങ്ങിയ സൗകര്യങ്ങളും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നൽകുന്നുണ്ട്. ഇനി വിശദമായി പറഞ്ഞാൽ വീഡിയോയിൽ കാണുന്നത് അനുസരിച്ച് സ്യൂട്ടിന്റെ ഡോര്‍ തുറന്ന് വരുന്നത് ഒരു ലിവിംഗ് റൂമിലേക്കാണ്. അവിടെ ഒരു ചെറിയ സ്റ്റഡി ടേബിള്‍, ഡ്രെസിംഗ് ടേബിള്‍ എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നതായി കാണാനാവുന്നത്.

ശേഷം ഒരു മാസ്റ്റര്‍ ബെഡ്‌റൂം അതിമനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതു കാണാം. ഇതില്‍ വലിയ കട്ടിലും വശങ്ങളില്‍ രണ്ട് വലിയ വിന്‍ഡോകളും ഉണ്ടാകും. വലിയ ടിവിയും അറ്റാച്ച്ഡ് ബാത്ത്‌റൂമും ഇതില്‍ തന്നെയുണ്ടെന്നതും ആകർഷകമാണ്.നവംബര്‍ 10-ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം 4800 ലൈക്കുകളും മൂന്ന് ബില്യണോളം വ്യൂവ്‌സും ലഭിച്ചിട്ടുണ്ട്. മഹാരാജാസ് എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ ഓരോ യാത്രയുടേയും വിശദ വിവരങ്ങളും ടിക്കറ്റ് നിരക്കും നല്‍കിയിട്ടുണ്ട്. ഈ പണത്തിനു ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ വിമാനത്തിൽ ലോകം കറങ്ങി തിരിച്ചുവരാമെന്നാണു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റിട്ടത്.

19 ലക്ഷത്തിന് താന്‍ സ്വന്തമായി വസ്തു വാങ്ങിയേനെ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ഒരു ആഡംബര ടൂറിസ്റ്റ് ട്രെയിനാണ് മഹാരാജാസ് എക്സ്പ്രസ്. ടൂറിസത്തിന് വലിയ സാധ്യതയുള്ള ഒക്ടോബറിനും ഏപ്രിൽ മാസത്തിനും ഇടയിൽ പ്രധാനമായും രാജസ്ഥാനെ കേന്ദ്രീകരിച്ച് വടക്ക്-പടിഞ്ഞാറ്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഇത് നാല് റൂട്ടുകളിൽ സർവീസ് നടത്തുന്നുമുണ്ട്. 2012 മുതൽ 2018 വരെയുള്ള വേൾഡ് ട്രാവൽ അവാർഡിൽ മഹാരാജാസ് എക്‌സ്പ്രസ് തുടർച്ചയായി ഏഴ് തവണ ലോകത്തിലെ പ്രമുഖ ലക്ഷ്വറി ട്രെയിനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.

കോണ്ടെ നാസ്റ്റ് ട്രാവലേഴ്‌സ് റീഡർ ചോയ്‌സ് ട്രാവൽ അവാർഡിന്റെ അംഗീകാരവും മഹാരാജാസ് എക്‌സ്പ്രസിന് സ്വന്തമാക്കാനായിട്ടുള്ള മറ്റൊരു നേട്ടമാണ്. 2010 മാർച്ചിലാണ് ആഡംബര ട്രെയിൻ സർവീസ് ആരംഭിച്ചത്. ഐആർസിടിസിയും കോക്സ് ആൻഡ് കിംഗ്സ് ഇന്ത്യ ലിമിറ്റഡും ചേർന്നുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ ലക്ഷ്വറി യാത്ര യാഥാർഥ്യമാവുന്നതും. താമസം, ഡൈനിംഗ്, ബാർ, ലോഞ്ച്, ജനറേറ്റർ, സ്റ്റോർ കാറുകൾ എന്നിവ ഉൾപ്പെടുന്ന 23 ബോഗികളാണ് ട്രെയിനിൽ ഉൾപ്പെടുന്നത്.

More from DriveSpark

Article Published On: Monday, December 19, 2022, 15:30 [IST]
English summary
Can you imagine a train journey costing rs 19 lakh maharajas express train ticket rate goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X