കനേഡിയൻ മല്ലൂസ്... ഈ പ്രവിശ്യയിൽ കൂടി ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടിയേക്കാം

കാലം മാറുന്നതിനനുസരിച്ച് ഇന്ത്യക്കാരുടെ ജീവിതത്തിലും വിദ്യാഭ്യാസ രീതിയിലുമൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മലയാളികളുടെ ഇടയ്ക്ക് സംഭവിച്ചിരിക്കുന്നത് വമ്പൻ മാറ്റങ്ങളാണെന്ന് വേണം പറയാൻ. വിദേശത്തേക്ക് നാടുകടക്കുന്ന യുവാക്കളും അതിനു പിന്നാലെ പിആർ കിട്ടിയാൽ കൂടെപ്പോവുന്ന മാതാപിതാക്കളുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്.

യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്വീഡൻ പോലുള്ള രാജ്യങ്ങളിലേക്കാണ് പലരും ഉത്തതവിദ്യാഭ്യാസത്തിനായി കടക്കുന്നത്. കുറഞ്ഞ ചെലവിൽ ഉപരിപഠനം, പോസ്റ്റ് വർക്ക് വിസ, തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഉപരിപഠനത്തിനായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കാനഡയാണെന്ന് പറയാം. മലയാളികൾ ഏറ്റവും കൂടുതലുള്ളതും ഇതേ രാജ്യത്താണെന്ന് പറയാം.

Canadian Province British Columbia Banned Cars With Level 3 ADAS

ഇവിടുത്തേക്കാൾ കൂടുതൽ ജോലി സാധ്യതയുള്ളതും മികച്ച നിലവാരത്തിലുള്ള ഉപരിപഠനവും പെർമനെന്റ് റെസിഡൻസുമെല്ലാം നൽകി കാനഡ വിളിക്കുമ്പോൾ ആരായാലും വീണുപോവും. ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുക്കലെല്ലാം അവിടെ അൽപം ശ്രമകരമായ കാര്യമാണെങ്കിലും കാനഡയിൽ ചെന്ന് ഒന്ന് സെറ്റായാൽ മിക്കവരും ആദ്യം പോയി ചെയുന്ന കാര്യങ്ങളിലൊന്നായിരിക്കും അവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്.

കാർ വാങ്ങാൻ ഇന്ത്യയേക്കാൾ എളുപ്പമായതിനാലും സ്വന്തമായി ഡ്രൈവ് ചെയ്‌ത് പോവാനുമെല്ലാമായി ആളുകൾ കാറുകളെ ആശ്രയിക്കാറുണ്ട്. പക്ഷേ ഇനി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവിടുത്തെ സർക്കാർ ഇപ്പോൾ പാസാക്കിയിരിക്കുന്ന ഈ പുതിയ നിയമം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. അല്ലെങ്കിൽ ലൈസൻസ് പോവുന്നതിനൊപ്പം വലിയൊരു തുക പിഴയായി അടക്കേണ്ടിവരും.

Canadian Province British Columbia Banned Cars With Level 3 ADAS

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS) ഘടിപ്പിച്ച കാറുകൾ ട്രെൻഡാവുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ പുതിയ നിയമം പാസാക്കിയിരിക്കുന്നത്. ലെവൽ 3 ADAS ഉള്ള എല്ലാ കാറുകളും ഈ മേഖലയിൽ നിരോധിച്ചതാണ് സംഭവം. ലെവൽ 3 സംവിധാനങ്ങളുള്ള വാഹനങ്ങളുടെ ഉപയോഗം നിരോധിക്കുന്ന പ്രവിശ്യ അതിൻ്റെ മോട്ടോർ വെഹിക്കിൾ ആക്റ്റ് അടുത്തിടെ പരിഷ്ക്കരക്കുകയും ചെയ്‌തു.

സാങ്കേതികവിദ്യ ഉപയോഗിച്ചില്ലെങ്കിലും ലെവൽ 3 ഡ്രൈവിംഗ് അസിസ്റ്റ് ഘടിപ്പിച്ച വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാക്കുന്നതാണ് പുതുക്കിയ നിയമം. ബ്രിട്ടീഷ് കൊളംബിയ സർക്കാർ മാർച്ച് 18-ന് പുതിയ നിയമം അവതരിപ്പിക്കുകയും ഏപ്രിൽ 15-ന് അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. ഈ നിയമം അനുസരിച്ച് ലെവൽ 3 ADAS സാങ്കേതികവിദ്യയുള്ള കാർ ഓടിക്കുന്നത് നിയമവിരുദ്ധമാണ്.

Canadian Province British Columbia Banned Cars With Level 3 ADAS

നിലവിൽ ലെവൽ 3 ADAS-ൽ വരുന്ന രണ്ട് കാറുകൾ മാത്രമേ കാനഡയിൽ വിൽക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. മെർസിഡീസ് ബെൻസ് S-ക്ലാസ്, മെർസിഡീസ് ബെൻസ് EQS എന്നീ മോഡലുകളാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകൾ. മണിക്കൂറിൽ 64 കിലോമീറ്ററിൽ താഴെ വേഗതയിൽ ഡ്രൈവർമാരെ കൈവിട്ട് ഓടിക്കാനും കണ്ണടയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഫീച്ചറുകൾ കാരണമാണ് ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിൽ ഇത്തരം കാറുകൾ നിരോധിക്കാൻ കാരണമായിരിക്കുന്നത്. ജർമൻ വാഹന നിർമാതാക്കളുടെ ഈ മോഡലുകൾ കാനഡയിൽ ഉപയോഗിക്കുന്നവർ ഈ മേഖലയിലേക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കുന്നതാവും നല്ലത്. ൽ അവൾ രണ്ടുതവണ ചിന്തിക്കേണ്ടിവരും. പിടിക്കപ്പെട്ടാൽ ആ വ്യക്തിക്ക് 368 കാനേഡിയൻ ഡോളറിനും 2,000 ഡോളറിനും ഇടയിലുള്ള ഭീമമായ തുകയോ അല്ലെങ്കിൽ ആറ് മാസം തടവ് ശിക്ഷയോ ലഭിക്കും.

Canadian Province British Columbia Banned Cars With Level 3 ADAS

ലെവൽ 3 ADAS ഘടിപ്പിച്ച കാറുകൾ ബ്രിട്ടീഷ് കൊളംബിയ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ ഭാവി ഉപയോഗം തള്ളിക്കളയുന്നില്ല. പുതിയതും ഉയർന്നുവരുന്നതുമായ ഗതാഗത സാങ്കേതികവിദ്യ വ്യാപകമായ ഉപയോഗത്തിന് മുമ്പ് കൂടുതൽ പരിശോധനകളും നയ ക്രമീകരണങ്ങളും ആവശ്യമായി വരുമെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്.

ഈ പുതിയ നിയന്ത്രണങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്ന ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് നടപ്പിലാക്കുന്നതെന്നും സജീവമായ ഗതാഗതത്തിൻ്റെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സർക്കാർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം നിയമങ്ങൾ നവീകരിക്കുന്നതിനുള്ള മറ്റൊരു ഘട്ടം കൂടിയാണിതെന്നും ഡേവിഡ് എബിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അഭിപ്രായപ്പെട്ടു.

More from DriveSpark

Article Published On: Tuesday, April 16, 2024, 12:50 [IST]
English summary
Canadian province british columbia banned cars with level 3 adas here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X