മഴക്കാലം കഴിഞ്ഞുവെങ്കിലും ഇനിയും വേണം കരുതൽ, ഇല്ലേൽ കാറിന് കിട്ടുന്നത് ഈ പണികൾ

ഇന്ത്യയിൽ കാറുകളുടെ ഉപയോഗം കൂടുന്ന സമയമാണ് മൺസൂൺ. ഇത്തവണ കേരളത്തിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും മഴയത്ത് മലയാളികളിൽ അധികവും തങ്ങളുടെ കാറുകളിൽ സഞ്ചരിച്ചവരാണ്. മഴക്കാലത്തിന് മുന്നോടിയായി വാഹനങ്ങളെ ഒരുക്കിയതു പോലെ തന്നെ മൺസൂൺ സീസണിന് ശേഷവും വാഹനങ്ങൾ നിരത്തിലറക്കുമ്പോൾ അവയ്ക്ക് പ്രത്യേക പരിചരണം ആവശ്യമായി വന്നേക്കാം.

ഇന്ത്യയിലെ മൺസൂൺ കാലയളവ് വാഹന ഉടമകൾക്ക് പല വെല്ലുവിളികൾ സൃഷ്‌ടിച്ചേക്കാം. അതിൽ അമിതമായ ഈർപ്പം, ഉയർന്ന ഈർപ്പം, റോഡിലെ കുഴികൾ, വെള്ളക്കെട്ട്, ചെളി മുതലായവ കാർ ഉടമകളെ സംബന്ധിച്ച് വലിയ തലവേദയായേക്കാം. ഇവയെല്ലാം കാറിന്റെ രൂപഭാവം, പെർഫോമൻസ്, ദീർഘായുസ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ചുരുക്കത്തിൽ കാറുകൾക്കും അവയുടെ ഉടമകൾക്കും ഇരുതല മൂർച്ചയുള്ള വാളാണ് മൺസൂൺ കാലഘട്ടം.

Car Care Tips After Monsoon Season

അതിനാലാണ് മൺസൂൺ സീസൺ അവസാനിച്ചതിന് ശേഷം കാറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ എപ്പോഴും വിദഗ്ധർ ശുപാർശ ചെയ്യുന്നത്. മഴക്കാലം ഏതാണ്ട് അവസാനിച്ചതോടെ നമ്മുടെ കാറിനെ കൃത്യമായി എങ്ങനെ പരിപാലിക്കാം എന്നതിനെ കുറിച്ചറിയാൻ പലർക്കും താത്പര്യം കാണും അല്ലേ. അതിനായുള്ള ചില പ്രധാന ടിപ്പുകൾ നമുക്ക് ഇന്ന് പരിചയപ്പെട്ടാലോ?

വയറിംഗ് ഉൾപ്പടെയുള്ള ഇലക്ട്രിക്കൽ ഭാഗങ്ങൾ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. മൺസൂണിന്റെ ആഘാതം ഇലക്ട്രിക്കൽസിനെ കാര്യമായ ബാധിക്കാൻ ഇടയുണ്ട്. ആധുനിക കാറുകളിലെ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽസ് എന്നിവയ്ക്ക് വെള്ളത്തിൽ നിന്നും അധിക കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ മഴക്കാലം അവസാനിച്ചതിന് ശേഷം ഹെഡ്‌ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ഫോഗ് ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള ലൈറ്റിംഗ് സിസ്റ്റങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.

Car Care Tips After Monsoon Season

ഇല്ലെങ്കിൽ അവ ശരിയാക്കിയതിനു ശേഷം മാത്രം റോഡിലേക്കിറങ്ങുന്നതാവും നന്ന്. കൂടാതെ മൺസൂൺ സമയത്ത് കാർ ബാറ്ററിയും അതിന്റെ ടെർമിനലുകളിലും വെള്ളം കയറി തകരാർ സംഭവിക്കാനുള്ള സാധ്യകളും ഏറെയാണ്. ആയതിനാൽ ഇക്കാര്യവും പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിക്കണം. ബാറ്ററി ടെർമിനലുകൾ വൃത്തിയാക്കാൻ ഒരു പ്രത്യേക ബ്രഷ് ഉപയോഗിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.

കാറിന്റെ പുറംഭാഗം നന്നായി വൃത്തിയാക്കുകയെന്ന നടപടിയാണ് മൺസൂൺ കാലഘട്ടത്തിന് ശേഷം ചെയ്യേണ്ട അടുത്ത കാര്യം. മഴക്കാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം കാറുകളും ചെളി നിറഞ്ഞ റോഡുകളെയും കനത്ത മഴയെയും അതിജീവിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഇതുമൂലം വാഹനങ്ങളുടെ പുറംഭാഗത്തും അടിയിലും എല്ലാം അഴുക്കും ചെളിയും അടിഞ്ഞു കൂടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇവയിൽ നിന്നെല്ലാം കാറിനെ മോചിപ്പിക്കാൻ സമഗ്രമായ വൃത്തിയാക്കൽ തന്നെ ആവശ്യമാണ്.

Car Care Tips After Monsoon Season

ചെളിയും മറ്റും നീക്കം ചെയ്യാൻ പിഎച്ച് ബാലൻസ്ഡ് കാർ ഷാംപൂ ഉപയോഗിക്കുക. ചെളിയും മറ്റ് കാര്യങ്ങളും സാധാരണയായി വീൽ വെല്ലിലും കിണറിലും അണ്ടർകാര്യേജിലുമാണ് കൂടുതലായും അടിഞ്ഞു കൂടാറുള്ളത്. അതിനാൽ അവ ശരിയായി വൃത്തിയാക്കുന്നത് ഉറപ്പാക്കുക. കാർ നന്നായി വൃത്തിയാക്കി നന്നായി ഉണക്കിയ ശേഷം പെയിന്റിന് കൂടുതൽ സംരക്ഷണം നൽകാൻ ഉടമകൾക്ക് കുറച്ച് കാർ വാക്സ് ഉപയോഗിക്കുകയും ചെയ്യാം. കൂടാതെ, ഇത് കാറിന്റെ എക്സ്റ്റീരിയർ പുതുമയോടെ നിലനിർത്താനും സഹായിക്കുന്ന കാര്യമാണ്.

മൺസൂൺ കഴിഞ്ഞാൽ കാർ ഉടമകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആശങ്ക തങ്ങളുടെ പ്രിയ വാഹനം തുരുമ്പെടുക്കുന്നതിനെ കുറിച്ചായിരിക്കും. വെള്ളവും വായുവും ചേർന്ന് കാറിന്റെ ലോഹഭാഗങ്ങളെ ബാധിക്കുകയും തുരുമ്പ് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നത് മഴക്കാലം കഴിഞ്ഞാൽ സംഭിക്കാൻ സാധ്യതയുള്ള പ്രധാന കാര്യമാണ്. ഇതിന് കൃത്യമായ രീതിയിൽ പരിഹാരം കണ്ടില്ലെങ്കിൽ പണികിട്ടുകയും ചെയ്യും.

Car Care Tips After Monsoon Season

മൺസൂൺ സമയത്ത് വായുവിലെ അമിതമായ ഈർപ്പം തുരുമ്പിനും നാശത്തിനും കാരണമാകുന്നു. ആയതിനാൽ മഴക്കാലം അവസാനിച്ചതിന് ശേഷം എല്ലാ മെറ്റൽ പാനലുകളിലും തുരുമ്പെടുക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ തുരുമ്പ് ബാധിക്കപ്പെട്ടാൽ ഇത് നീക്കം ചെയ്യുന്നതിനായി ആന്റി-കോറോൺ സ്പ്രേയോ മറ്റോ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ, ആന്റി-റസ്റ്റ് കോട്ടിംഗ് ചെയ്യുന്നത് കാറിന്റെ അണ്ടർബോഡി മെറ്റൽ ഭാഗങ്ങളെയും ദീർഘകാലത്തേക്ക് സംരക്ഷിക്കുകയും ചെയ്യും.

എക്സ്റ്റീരിയർ പോലെ കാറിന്റെ ഇന്റീരിയറും മൺസൂണിന് ശേഷം കാര്യമായ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ്. മഴക്കാലത്തെ ഈർപ്പം ക്യാബിനിനുള്ളിൽ പൂപ്പലും മറ്റും ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ ക്യാബിനിനുള്ളിലെ ഈർപ്പം ദുർഗന്ധം വ്യമിപ്പിക്കാനും കാരണമായേക്കും. ആയതിനാൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ഇന്റീരിയർ കാര്യമായി തന്നെ ക്ലീൻ ചെയ്യേണം.

Car Care Tips After Monsoon Season

അടിഞ്ഞുകൂടിയ അഴുക്കും ഈർപ്പവും നീക്കം ചെയ്യാൻ സീറ്റുകൾ, കാർപ്പെറ്റുകളും, ഫ്ലോർ മാറ്റുകൾ എന്നിവ വാക്വം ചെയ്യുക. ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ, മറ്റ് ഹാർഡ് പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ നല്ലൊരു ഇന്റീരിയർ ക്ലീനർ ഉപയോഗിക്കുക. ഈർപ്പം ആഗിരണം ചെയ്യുന്നതും ഡീഹ്യൂമിഡിഫയറും സൂക്ഷിക്കുന്നതും ഇക്കാര്യത്തെ തരണം ചെയ്യാൻ ഉപയോഗപ്രദമാകും.

റെഗുലർ മെയിന്റനെൻസിന്റെ പ്രധാന ഭാഗമാണ് ടയർ പരിശോധന. വേനൽക്കാലമോ ശൈത്യകാലമോ പോലെ തന്നെ മൺസൂൺ കാലവും നിങ്ങളുടെ കാർ ടയറുകൾക്ക് കഠിനമായ കാലമാണ്. അതിന്റെ ഫലമായി തേയ്മാനവും കീറലും വരെ ഉണ്ടാകാം. റോഡുകളിലെ കുഴികളും അഴുക്കുവെള്ളവും ചെളിയും കാറിന്റെ ടയറുകളുടെ റബറുകളെ ബാധിക്കുന്നു. മൺസൂണിന് ശേഷം ടയറുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ടയറുകളിൽ അസമമായ തേയ്മാനം ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ മാറ്റുകയും ചെയ്യേണം.

More from DriveSpark

Article Published On: Wednesday, August 2, 2023, 18:52 [IST]
English summary
Car care tips after monsoon season check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X