കാർ കീ ഫോബ് പ്രവർത്തിക്കുന്നില്ലേ...? കാരണങ്ങൾ ഇതാവാം

പണ്ടത്തെ കാറുകൾ മെക്കാനിക്കലി നോക്കുമ്പോൾ വളരെ സിമ്പിളായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. ലളിതമായി കുറെ സംഭവങ്ങൾ ചേർത്താണ് അക്കാലത്ത് വണ്ടികൾ നിർമിച്ചിരുന്നത്. പക്ഷേ ഇന്നിറങ്ങുന്ന മോഡേൺ കാറുകളെല്ലാം നിരവധി സാങ്കേതികവിദ്യകളും സവിശേഷതകളും നിറഞ്ഞതായതിനാൽ അൽപം കൺഫ്യൂഷനടിപ്പിക്കുന്ന കാര്യമാണ്. ഒരു സാധാരണ മെക്കാനിക്കിന് പോലും കണ്ടുപിടിക്കാനാവാത്ത തരത്തിൽ സെൻസറുകളും ടെക്നോളജികളും നിറഞ്ഞത് ഒരുതരത്തിൽ ഗുണവും മറ്റൊരു തരത്തിൽ ദോഷവുമാണ്.

ഒരു ആധുനിക പാസഞ്ചർ കാറിന്റെ രസകരമായ സവിശേഷതകളിലൊന്ന് അതിന്റെ കീലെസ് പ്രവർത്തനമാണ്. കീലെസ് ഫംഗ്‌ഷൻ സജ്ജീകരിച്ചിരിക്കുന്ന കാറുകൾക്ക് ഒരു കീ ഫോബാണ് കമ്പനികൾ നൽകിയിരിക്കുന്നത്. ഡോർ ആക്‌സസ്, ഇഗ്നിഷൻ എന്നിവയുൾപ്പെടെ കാറിലെ വിവിധ ഫംഗ്‌ഷനുകളിലേക്ക് ആക്‌സസ് നൽകുകയാണ് ഇവയുടെ പ്രധാന ഉദ്ദേശം. പരമ്പരാഗത കാർ കീകൾ ലളിതമായ മെക്കാനിസത്തോടെയാണ് വരുന്നതെങ്കിലും, കീ ഫോബുകളോട് കൂടിയ ആധുനിക കാറുകൾക്ക് ഇലക്ട്രോണിക് ഘടകങ്ങൾ ഉള്ളിൽ ലഭിക്കും.

Car Key Fob

വൈദ്യുത സംവിധാനത്തിലെ പ്രശ്‌നമോ മറ്റെന്തെങ്കിലുമോ തകരാർ സംഭവിച്ചാൽ കാറിനകത്ത് കയറിക്കൂടാൻ അൽപം പ്രയാസപ്പെട്ടേക്കാം. ഇത് പൊതുവേ ഇപ്പോഴത്തെ വാഹന ഉടമകൾ നേരിടുന്നൊരു പ്രധാന പ്രശ്‌നമാണ്. റിമോട്ട് ബട്ടണുകളുള്ള കീ ഫോബുകൾ, കീ കൺസോളിലേക്ക് കീ നൽകാതെ തന്നെ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഡ്രൈവറെ അനുവദിക്കുമ്പോൾ എന്തെങ്കിലും തകരാർ സംഭവിച്ച കീ ഫോബാണെങ്കിൽ വാഹനം അൺലോക്ക് ആയില്ലെന്ന് വരാം.

കാർ കീ ഫോബ് (Car Key Fobe) വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനു പിന്നിലും ചില കാരണങ്ങളുണ്ടാവാം. അവ എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ? അടുത്ത തവണ നിങ്ങളുടെ കാർ കീ ഫോബ് പ്രവർത്തിക്കാതിരുന്നാൽ ഇവയെല്ലാമായിരിക്കാം കാരണമെന്ന് ഓർമിക്കുകയും ടെൻഷൻ അടിക്കാതെ ഉടനടി പരിഹാരം കണ്ടെത്തുകയുമാവാം.

Car Key Fob

ഒരു കാർ കീ ഫോബിന്റെ റിമോട്ട് ബട്ടണുകൾ പ്രവർത്തിക്കാത്തതിന് പിന്നിലെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ഡിസ്ചാർജായ അതായത് ചാർജ് തീർന്ന ബാറ്ററിയായിരിക്കാം. സാധാരണഗതിയിൽ കാർ കീ ഫോബുകളിൽ റീചാർജ് ചെയ്യാനാവാത്ത ലിഥിയം-അയൺ ബാറ്ററികളാണ് നൽകാറുള്ളത്. ആയതിനാൽ ചാർജ് കുറയുമ്പോൾ കീ ഫോബ് തകരാറിലായേക്കാം.

ബാറ്ററി പൂർണമായും ഡിസ്ചാർജ് ആയെന്ന് മനസിലാക്കിയാൽ കാർ സ്വമേധയാ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും വേണം. കാരണം ഇത് റിമോട്ട് ബട്ടണുകൾ പ്രവർത്തനരഹിതമാക്കും. ഇത്തരം സന്ദർഭങ്ങളിൽ, ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് പരിഹാരം. ചാർജ് തീർന്നെങ്കിലും കീ ഫോബിന്റെ കവർ ഊരിമാറ്റി അതിനകത്തെ ഫിസിക്കൽ കീ ഉപയോഗിച്ച് നമുക്ക് കാറിനുള്ളിൽ കയറാം. അടുത്ത തവണ ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ആദ്യം ബാറ്ററി മാറ്റിയിടാൻ ശ്രമിക്കുക.

Car Key Fob

കാർ കീ ഫോബ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിന് പിന്നിലെ മറ്റൊരു സാധ്യമായ കാരണങ്ങളിലൊന്ന് ചിലപ്പോൾ ലൂസ് ബട്ടണുകളായിരിക്കാം. മിക്ക കാർ കീ ഫോബ് റിമോട്ട് കൺട്രോളുകളും റബറൈസ്ഡ് ബട്ടണുകളോടൊപ്പമാണ് വരുന്നത്. അവ കാലക്രമേണ ലൂസാവുകയോ നശിച്ചുപോവുകയോ ആകാം. ഇത് ബട്ടണും നിയുക്ത പ്രഷർ പോയിന്റുകളും തമ്മിലുള്ള കണക്ഷൻ കൃത്യമായ രീതിയിൽ പ്രവർത്തിക്കാതിരിക്കാനും കാരണമാവും.

ഇതിന് എന്താണ് പരിഹാരമെന്ന് ചോദിച്ചാൽ റിമോട്ട് വേർപെടുത്തി ബട്ടണുകൾ എടുത്ത് വൃത്തിയാക്കി വീണ്ടും ഘടിപ്പിച്ച് വീട്ടിൽ തന്നെ ശരിയാക്കാൻ സാധിക്കും. അതിനുശേഷവും ബട്ടണുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു പുതിയ റിമോട്ട് കീ ഫോബ് കമ്പനിയിൽ നിന്നും വാങ്ങുന്നതാവും ഉചിതം. കാർ കീ ഫോബ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിന് പിന്നിലുള്ള മറ്റൊരു പ്രധാന പ്രശ്‌നമാണിത്.

ബാറ്ററികൾ മാറ്റിസ്ഥാപിച്ചതിന് ശേഷവും ബട്ടണുകളിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയതിന് ശേഷവും കാർ കീ ഫോബ് പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രശ്നം കീ ഫോബിൽ തന്നെയായിരിക്കില്ല. കാറിന്റെ ലോക്കിലായിരിക്കും. ഡോറുകളിലെ ലാച്ചുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കാറിന്റെ ലോക്ക് സിസ്റ്റം വേണ്ടരീതിയിൽ പ്രവർത്തിച്ചേക്കില്ല. തുടർന്ന് കാർ കീ ഫോബ് പ്രവർത്തനരഹിതമാക്കും. കാറിന്റെ ലോക്ക് സിസ്റ്റം ഒരു പ്രൊഫഷണലിനെക്കൊണ്ട് പരിശോധിച്ച് ആവശ്യമെങ്കിൽ നന്നാക്കുന്നത് നല്ലതാണ്.

കാറിന്റെ കീ ഫോബ് പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനു പിന്നിലുള്ള മറ്റൊരു കാരണം ബാറ്ററി കണക്റ്റർ ടെർമിനലുകൾ തകരാറിലായതാവും. ബാറ്ററി കണക്റ്റർ ടെർമിനലുകൾ കേടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കീ ഫോബിന്റെ റിമോട്ട് വേർപെടുത്തുക. തുടർന്ന് ലൂസായതോ കേടായതോ ആയ കണക്ടർ ടെർമിനലുകൾ നന്നാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.

ഇതൊന്നുമല്ല കാരണണെങ്കിൽ ഡാമേജായ അതായത് തകരാറിലായ കാറിന്റെ കീ ഫോബ് റിമോട്ട് ലോക്കിംഗ് ആൻഡ് അൺലോക്കിംഗ് സിസ്റ്റത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ആവർത്തിച്ചുള്ള ഉപയോഗം മൂലം സംഭവിക്കുന്ന സാധാരണ തേയ്മാനം കാരണം കാർ കീ ഫോബിന് കേടുപാടുകൾ സംഭവിക്കാം. കൂടാതെ, വെള്ളം, പൊടി, താഴെ വീഴൽ, സർക്യൂട്ട് ബോർഡിലെ പോറലുകൾ എന്നിവയും കീ ഫോബിന് കേടുവരുത്തും.

More from DriveSpark

Article Published On: Monday, October 30, 2023, 17:00 [IST]
English summary
Car key fob not working properly these could be the reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X