ഇനിയും മടിച്ചുനിൽക്കണോ? Maruti ബ്രെസയുടെ അതേ വിലയിൽ വാങ്ങാം ഈ വലിയ വാഹനങ്ങൾ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടെ മുഖമായ മാരുതി സുസുക്കി ബ്രെസ അടുത്തിടെ പുതുതലമുറയിലേക്ക് ചേക്കേറിയിരുന്നു. ഒരുകാലത്തും മാരുതി കാറുകളിൽ പൊതുവേ കാണാതിരുന്ന പല കിടിലൻ ഫീച്ചറുകളുമായാണ് വാഹനം കളംനിറഞ്ഞത്. നിരവധി സവിശേഷതകളും ബ്രാൻഡിന്റെ വിശ്വസനീയമായ സർവീസ് ശൃംഖലയ്‌ക്കും ഒപ്പം കാര്യക്ഷമമായ എഞ്ചിനും വാഗ്ദാനം ചെയ്യുന്നതാണ് വാഹനത്തിന്റെ ഹൈലൈറ്റ്.

ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ എസ്‌യുവികളോട് മാറ്റുരയ്ക്കാൻ ശേഷിയുള്ളതാണെങ്കിലും മാരുതി ബ്രെസ വാങ്ങുന്ന അതേ വിലയിൽ നിങ്ങൾക്ക് ഒരു വലിയ മോഡൽ സ്വന്തമാക്കാനാവും എന്ന കാര്യവും ഒന്നറിഞ്ഞിരുന്നോ... ഇതേ വിലയിൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള മികച്ച വാഹനങ്ങൾ കിട്ടിയാൽ എന്തുകൊണ്ട് പരിഗണിച്ചുകൂടാ എന്ന് സ്വയമേ ചിന്തിക്കേണ്ടതും അനിവാര്യമാണ്. ഏതെങ്കിലും ഒരു ഘട്ടത്തിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യേണ്ടി വന്നാൽ മുടക്കുന്ന തുക തികച്ചും അർഥവത്താക്കും. മാരുതി സുസുക്കി ബ്രെസയുടെ അതേ വിലയിൽ വാങ്ങാനാവുന്ന വിവിധ സെഗ്മെന്റിൽ നിന്നുള്ള വലിയ കാറുകളുടെ ഒരു ചുരുക്ക പട്ടിക ഇതാ...

Maruti ബ്രെസയുടെ അതേ വിലയിൽ വാങ്ങാം ഈ വലിയ വാഹനങ്ങൾ

മാരുതി സുസുക്കി എർട്ടിഗ

ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവികളിലൊന്നാണ് എർട്ടിഗ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിഎൻജി കാറുകളിലൊന്നാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കാറിനെക്കുറിച്ച് പറയുകയാണെങ്കിൽ അത്യാവശ്യമായ എല്ലാ സംവിധാനങ്ങളും ഫീച്ചറുകളും ലഭിക്കുന്ന 7 സീറ്റർ മോഡലാണ് എർട്ടിഗ. ഇതിന്റെ ഫീച്ചർ ലിസ്റ്റിൽ കൂൾഡ് കപ്പ് ഹോൾഡറുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, റിയർ എയർ വെന്റുകൾ എന്നിവയും അതിലേറെയും ഘടകങ്ങൾ വരെ ഉൾപ്പെടുന്നുമുണ്ട്.

ബ്രെസയുടെ അതേ പെട്രോൾ എഞ്ചിൻ തന്നെയാണ് എർട്ടിഗയിലും പ്രവർത്തിക്കുന്നത്. കൂടാതെ 87 bhp പവറിൽ പരമാവധി 121 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള അതേ 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷനും ഈ മൾട്ടി പർപ്പസ് വാഹനത്തിൽ ലഭ്യമാവും. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് (പെട്രോൾ മാത്രം) മുതൽ ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ട്. കോംപാക്‌ട് എസ്‌യുവിയായ ബ്രെസയുടെ അതേ ബജറ്റിൽ വാങ്ങാനാവുന്ന കൂടുതൽ വലിപ്പമുള്ള കാറുകളിൽ ഒന്നാണിത്.

Maruti ബ്രെസയുടെ അതേ വിലയിൽ വാങ്ങാം ഈ വലിയ വാഹനങ്ങൾ

മാരുതി സുസുക്കി XL6

മാരുതിയുടെ വിപുലമായ നിരയിലെ ഒരു പ്രീമിയം വാഹനമാണ് XL6. ഈ കാർ പ്രധാനമായും എർട്ടിഗയുടെ പ്രീമിയം പതിപ്പാണെന്ന് ചുരുക്കി പറയാം. 101 bhp കരുത്തിൽ 137 Nm torque വരെ ഉത്പാദിപ്പിക്കുന്ന K15C 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റ് അതിന്റെ പ്രീമിയം വിലയെ ന്യായീകരിക്കുന്ന എർട്ടിഗയേക്കാൾ കൂടുതൽ വിപുലമാണെന്ന് പറായാം. മൈലേജ് ബോധമുള്ള ഉപഭോക്താക്കൾക്കായി കമ്പനി ഈ എംപിവിയിലും സിഎൻജി ബൈ-ഫ്യുവൽ ഫിറ്റ്‌മെന്റ് കൊണ്ടുവന്നിട്ടുണ്ട്. XL6 ന്റെ വില 13.26 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

കിയ കാരെൻസ്

താങ്ങാനാവുന്ന വിലയുള്ള എം‌പി‌വി സെഗ്‌മെന്റിൽ അതിവേഗം ഹിറ്റടിച്ച മോഡലാണ് കിയ കാരെൻസ്. വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, നിരവധി ഫീച്ചറുകൾ, വിശാലമായ ക്യാബിൻ എന്നിവ കാരണം കാരെൻസ് മാന്യമായ വിൽപ്പനയാണ് എല്ലാ മാസവും സ്വന്തമാക്കുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കോംപാക്‌ട് മൾട്ടി പർപ്പസ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നതും.

ഇനിയും മടിച്ചുനിൽക്കണോ? Maruti ബ്രെസയുടെ അതേ വിലയിൽ വാങ്ങാം ഈ വലിയ വാഹനങ്ങൾ

ഇനി ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് നോക്കിയാലും അനവധി വ്യത്യസ്തമായ ലൈനപ്പാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. 6 സ്പീഡ് മാനുവൽ (പെട്രോൾ, ഡീസൽ), ഡിസിടി ഓട്ടോമാറ്റിക് (1.4 ലിറ്റർ ടർബോ മാത്രം), ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (1.5 ലിറ്റർ ഡീസലിൽ മാത്രം) എന്നീ ഓപ്ഷനുകളാണ് കാരെൻസിൽ വാഗ്ദാനം ചെയ്യുന്നത്. കിയ എംപിവിക്ക് ഇന്ത്യയിൽ 11.73 ലക്ഷം രൂപ മുതലാണ് ഓൺ-റോഡ് വില ആരംഭിക്കുന്നത്. ആയതിനാൽ മാരുതി ബ്രെസയ്ക്ക് ബദലായി വാങ്ങാവുന്ന വലിയ കാറുകളുടെ ഓപ്ഷനിൽ കാരെൻസിനെയും പരിഗണിക്കാം.

മഹീന്ദ്ര ബൊലേറോ നിയോ

സാങ്കേതികമായി ഈ കാറിന്റെ വലിപ്പം നോക്കിയാൽ ഇത് സബ്-കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പക്ഷേ അതിന്റെ കരിഷ്മയും ഭാവവും നോക്കിയാൽ തീർച്ചയായും മഹീന്ദ്ര ബൊലേറോ നിയോ തന്റേതായ സ്ഥാനം വിപണിയിൽ നേടിയെടുത്തിട്ടുണ്ട്. അതുല്യമായ സവിശേഷതകളുള്ള സെഗ്‌മെന്റിലെ ഏക എസ്‌യുവിയാണ് ബൊലേറോ നിയോ. കൂടുതൽ സവിശേഷമായ ഫീച്ചറുകളുള്ള ലാഡർ ഫ്രെയിം ഷാസിയിൽ നിർമിച്ചിരിക്കുന്ന മോഡൽ ഒരു പിൻ-വീൽ ഡ്രൈവ് കാറാണെന്നതും അതിന്റെ മഹത്വം കൂട്ടുന്നുണ്ട്.

അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി എത്തുന്ന വാഹനത്തിന് 100 bhp കരുത്തിൽ പരമാവധി 260 Nm torque വരെ നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. കനത്ത ഡ്രൈവിംഗ് സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന ഒരു പരുക്കൻ എസ്‌യുവി കുറഞ്ഞ ബജറ്റിൽ വാങ്ങാൻ നിങ്ങൾ തയാറാണെങ്കിൽ ബൊലേറോ നിയോ നിസംശയം തെരഞ്ഞെടുക്കാം. അതോടൊപ്പം രണ്ട് അധിക സീറ്റും ബ്രെസയുടെ അതേ വിലയിൽ ലഭിക്കും. ബൊലേറോ നിയോയുടെ ഓൺ-റോഡ് വില ആരംഭിക്കുന്നത് 11.29 ലക്ഷം രൂപയിലാണ്.

More from DriveSpark

Article Published On: Monday, December 26, 2022, 18:30 [IST]
English summary
Carens to bolero neo you can buy these bigger cars in the same price of maruti suzuki brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X