സേഫ്റ്റി മുഖ്യം ബിഗിലേ... ADAS ഫീച്ചറുമായി ഈ വർഷം നിരത്തിലെത്തിയ കിടിലൻ കാറുകൾ ഇതാ

കാർ വാങ്ങുമ്പോൾ ഒരാൾ ഇപ്പോൾ ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന മേഖല സുരക്ഷയുടേതാണ്. താൻ വാങ്ങുന്ന കാറിന്റെ സേഫ്റ്റി എത്രത്തോളമുണ്ടെന്ന് സ്വയമേ ആളുകൾ ചോദിച്ചു തുടങ്ങിയെന്ന് സാരം. ഓരോ വർഷവും മെച്ചപ്പെട്ട വാഹന സുരക്ഷയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, മിക്ക കാർ നിർമാതാക്കളും അവരുടെ ഏറ്റവും പുതിയ മോഡലുകൾ കഴിയുന്നത്ര സുരക്ഷിതമാക്കാൻ ശ്രമിക്കുന്നുമുണ്ട്.

സാധാരണ സുരക്ഷാ ഫീച്ചറുകളിൽ ഒന്നിലധികം എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും ഉൾപ്പെടുന്നുവെങ്കിലും ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രചാരം നേടുന്നത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമാണ് (ADAS). നിലവിൽ സേഫ്റ്റിയുടെ മുഖമുദ്രയായാണ് ഈ സവിശേഷതയെ പലരും കാണുന്നത്. അതോടൊപ്പം ADAS ഫീച്ചറിന്റെ ധാരാളം ദുരുപയോഗങ്ങളും രാജ്യത്ത് ഈ വർഷം നാം കണ്ടിട്ടുണ്ടെന്ന് പറയാതെ വയ്യ. 2022-ൽ ഇന്ത്യയിൽ ആദ്യമായി ADAS ലഭിച്ച കാറുകൾ ഏതൊക്കെയാണെന്ന് ഒന്നു പരിചയപ്പെടാം...

സേഫ്റ്റി മുഖ്യം ബിഗിലേ... ADAS ഫീച്ചറുമായി ഈ വർഷം നിരത്തിലെത്തിയ കിടിലൻ കാറുകൾ ഇതാ

ഹോണ്ട സിറ്റി ഹൈബ്രിഡ്

ഹോണ്ട 2022-ലാണ് ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പ്രശസ്തമായ സെഡാൻ മോഡലായ സിറ്റിയിൽ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷൻ അവതരിപ്പിക്കുന്നത്. ഹരിത ബദലിനൊപ്പം ജാപ്പനീസ് വാഹന നിർമാതാക്കൾ കാറിലേക്ക് ADAS സുരക്ഷാ സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഈ ഫീച്ചർ സജ്ജീകരിച്ചിരിക്കുന്ന ഹൈബ്രിഡ് സെഡാൻ ഒരു പൂർണമായി ലോഡുചെയ്‌ത ZX വേരിയന്റിലാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സിറ്റി ഹൈബ്രിഡിലെ ഈ സുരക്ഷാ സവിശേഷതകളിൽ കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

കിയ EV6

ഇന്ത്യയിൽ കിയയുടെ ഇലക്ട്രിക് വാഹന നിരയ്ക്ക് തുടക്കമിട്ട മോഡലാണ് EV6 ഇവി. ഇത് രാജ്യത്ത് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ADAS സാങ്കേതികവിദ്യയും അവതരിപ്പിച്ചു. GT ലൈൻ റിയർ-വീൽ ഡ്രൈവ് (RWD), GT ലൈൻ ഓൾ-വീൽ ഡ്രൈവ് (AWD) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് ക്രോസ്ഓവർ വിണിയിൽ എത്തുന്നതും. സ്റ്റാൻഡേർഡായി നൽകുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുടെ ഒരു സമ്പൂർണ നിരയും പായ്ക്ക് ചെയ്യുന്നുണ്ട്.

 ADAS ഫീച്ചറുമായി ഈ വർഷം നിരത്തിലെത്തിയ കിടിലൻ കാറുകൾ ഇതാ

ഹ്യുണ്ടായി ട്യൂസോൺ

ഹ്യുണ്ടായിയുടെ ഇന്ത്യൻ മോഡലുകളിൽ ADAS വാഗ്ദാനം ചെയ്യാൻ തുടങ്ങാനുള്ള പദ്ധതികൾ 2022-ന്റെ തുടക്കത്തിലാണ് കമ്പനി പരിഗണിച്ചു തുടങ്ങിയത്. അങ്ങനെ ഈ വർഷം ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തിയ നാലാം തലമുറ ട്യൂസോണിനൊപ്പം ഈ സുരക്ഷാ സവിശേഷത കമ്പനി പുറത്തിറക്കി. പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന പ്രീമിയം എസ്‌യുവിയിക്ക് 30.17 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമാണ് ഈ സവിശേഷത ലഭ്യമാവുകയുള്ളൂ.

നാലാം തലമുറ ആവർത്തനത്തിലുള്ള പുത്തൻ ട്യൂസോൺ പ്രീമിയം എസ്‌യുവിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് ADAS സ്യൂട്ടിൽ ഫോർവേഡ്-കൊളീഷൻ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ഹൈ ബീം അസിസ്റ്റ് എന്നിവ എല്ലാമാണ് ഉൾപ്പെടുന്നത്.

BYD അറ്റോ 3

നമ്മുടെ വിപണിയിലെ ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റിലേക്കുള്ള ബിൽഡ് യുവർ ഡ്രീംസ്‌സ് എന്ന BYD-യുടെ ആദ്യ സമ്മാനമായിരുന്നു അറ്റോ 3. 33.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം പ്രാദേശികമായി അസംബിൾ ചെയ്ത ഓഫറായി പൂർണമായി ലോഡുചെയ്‌ത ഒരൊറ്റ വേരിയന്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുന്ന ADAS ടെക് ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകളാൽ ഇവി സമ്പന്നമാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ്

മൂന്നാം തലമുറ ഇന്നോവയെ 'ഹൈക്രോസ്' എന്ന പേരുമായി ടൊയോട്ട അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഒന്നിലധികം ഫസ്റ്റ് ഇൻ സെഗ്മെന്റ് സവിശേഷതകളുമായാണ് രാജാവ് എഴുന്നള്ളിയിരിക്കുന്നതെന്നു വേണം പറയാൻ. അതിൽ ADAS സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. G, GX, VX, ZX, ZX(O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും. എന്നാൽ ടോപ്പ് എൻഡ് ZX (O) പതിപ്പിൽ മാത്രമേ ADAS ഫീച്ചറുകളോടെ വരൂ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഫോർവേഡ്-കൊളീഷൻ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ എന്നിവയാണ് വാഹനത്തിന്റെ ADAS സ്യൂട്ടിൽ ഉൾപ്പെടുന്നത്.

എം‌ജിയും സിട്രോണും യഥാക്രമം ZS ഇവി, ഫെയ്‌സ്‌ലിഫ്റ്റ്, C5 എയർക്രോസ് എന്നിവയിൽ ADAS സാങ്കേതികവിദ്യയുടെ മുഴുവൻ സ്യൂട്ടും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ആദ്യത്തേതിന് ബ്ലൈൻഡ്-സ്‌പോട്ട് അസിസ്റ്റും (കവറിംഗ് ലെയ്‌ൻ കീപ്പ് അസിസ്റ്റ് ഫംഗ്‌ഷണാലിറ്റി) റിയർ ക്രോസ്-ട്രാഫിക് അലേർട്ടും ലഭിക്കും. മറുവശത്ത് ഫ്രഞ്ച് എസ്‌യുവി ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററും ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷനും സഹിതമാണ് വരുന്നത്. മുഴുവൻ സവിശേഷതകളും വാഹനങ്ങളിൽ നൽകാത്തതിനാലാണ് ഈ പട്ടികയിൽ ഈ വാഹനങ്ങളെ ഉൾപ്പെടുത്താത്തത്.

More from DriveSpark

Article Published On: Tuesday, December 27, 2022, 11:36 [IST]
English summary
Cars got adas safety feature for the first time in 2022 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X