India
YouTube

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയത്തിന് (MORTH) ലാഭകരമായിരിക്കെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ കാര്യക്ഷമമായ ടോൾ പിരിക്കാനുള്ള വഴികൾ ആലോചിച്ച് കേന്ദ്ര സർക്കാർ.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ഇതിനായി രാജ്യത്തെ ടോൾ സംവിധാനം പരിഷ്ക്കരിക്കാനായി മോട്ടർ വാഹന നിയമ ഭേദഗതി വരെ നിലവിൽ വന്നേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആറു മാസത്തിനകം ഭേദഗതി ആലോചിക്കുന്നെന്നു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കിയതോടെയാണ് ഇതിനുള്ള സാധ്യതകൾ തെളിയുന്നത്.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നും മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യസഭയിലെ അസംബ്ലി സമ്മേളനത്തിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം പോലുള്ള പുതിയ ഓപ്ഷനുകളിൽ MORTH പ്രവർത്തിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു.

MOST READ: നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ഇത് വഴിയാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ കാറിൽ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് വഴി ടോൾ തുക ഡെബിറ്റ് ചെയ്യും. ജിപിഎസ് അടിസ്ഥാനമാക്കിയ ടോൾ പിരിവ് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വർഷം തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ഓട്ടമേറ്റഡ് നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ടോൾ പിരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

നമ്പർ പ്ലേറ്റ് റീഡിംഗിലൂടെ ടോൾ പിരിക്കുന്ന രണ്ടാമത്തെ രീതിയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ 2 രീതികളിലും സഞ്ചരിച്ച ദൂരത്തിനു മാത്രം ടോൾ നൽകിയാൽ മതി എന്നതാണ് ഹൈലൈറ്റ്. ഈ രണ്ട് ബദലുകളിലും കേന്ദ്ര സർക്കാർ പ്രവർത്തിച്ചു വരികയാണിപ്പോൾ.

MOST READ: രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

തുടർന്ന് ഈ രണ്ട് രീതികളിൽ ഒന്ന് ഒരു മാസത്തിനുള്ളിൽ അന്തിമമാക്കും. ടോൾ പിരിവിന്റെ ഇത്തരമൊരു നൂതന രീതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. അതിൽ ടോൾ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ആളുകൾക്ക് പിഴ ചുമത്തുന്നതുൾപ്പടെയുള്ള കാര്യങ്ങളാവും ഉണ്ടാവുക.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

പാർലമെന്റിൽ സംസാരിക്കുമ്പോൾ ടോൾ പിരിവിന് RFID രീതി ഉപയോഗിക്കുന്ന ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിനെയാണ് ഗഡ്കരി പിന്തുണച്ചത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിദിന ടോൾ പിരിവ് ഏകദേശം 120 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ഫാസ്ടാഗ് വഴി ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഏകദേശം 5.56 കോടി ഫാസ്‌റ്റാഗുകൾ പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും നിതിൻ ഗഡ്‌കരി കൂട്ടിച്ചേർത്തു. നഗരപ്രദേശങ്ങളിൽ ടോൾ പ്ലാസകളുടെ സമീപം താമസിക്കുന്നവർക്കു ടോൾ ഒഴിവാക്കുന്നതും പരിഗണിച്ചേക്കും.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമമെന്ന നിലയിലാണ് 2019-ൽ ഫാസ്ടാഗ് ടോൾ പിരിവ് രീതി അവതരിപ്പിച്ചത്. ഈ ആശയം ഡിജിറ്റലായി ടോൾ തുകകൾ അടയ്‌ക്കുന്നതിൽ കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും ടോൾ പ്ലാസകളിലെ തിരക്ക് പൂർണമായി കുറയ്ക്കുന്നതിനുള്ള പ്രശ്‌നം ഇത് പരിഹരിച്ചിട്ടില്ല. ഫാസ്ടാഗ് രീതി നടപ്പിലാക്കിയിട്ടും ടോൾ പ്ലാസകളിൽ നനീണ്ട ക്യൂ കാണാൻ കഴിയുന്ന സന്ദർഭങ്ങളാണ് ഇപ്പോഴുമുള്ളത്.

MOST READ: R15, MT15, RayZR, Aerox എന്നിവയ്ക്ക് മോട്ടോ GP പതിപ്പുകള്‍ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

നിതിൻ ഗഡ്കരി പറഞ്ഞ രണ്ട് പുതിയ രീതികളുടെ രൂപത്തിൽ ഒരു മികച്ച ബദൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിലേക്ക് തിരിയുന്നത്. ആയതിനാൽ അടുത്ത ആറ് മാസത്തിനുള്ളിൽ ടോൾ പിരിവിന്റെ പുതിയ രീതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മാത്രം മതിയെന്ന നിയമം കർശനമായി പാലിക്കുമെന്ന് കഴിഞ്ഞ സമ്മേളനകാലത്ത് മന്ത്രി പറഞ്ഞിരുന്നെങ്കിലും അതതു സ്ഥലങ്ങളിലെ സാഹചര്യത്തിനനുസരിച്ചു മാറ്റം വരുത്താമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Central government working on abolishing toll plazas in the country in coming six months
Story first published: Friday, August 5, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X