സെൻ‌ട്രൽ, ജംഗ്ഷൻ, ടെർമിനൽ; റെയിൽവേ സ്റ്റേഷനുകളെ ഈ പേരുകൾ വിളിക്കുന്നത് എന്തുകൊണ്ട്?

ട്രെയിനുകളിൽ സ്ഥിരമായി യാത്ര ചെയ്യാറുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനുകളെ പറ്റിയൊന്നും നാം അധികം തിരക്കാറില്ല. യാത്ര ചെയ്യുക എന്നല്ലാതെ ഇതിലെ ചില കൗതുകങ്ങളും ഇടയ്ക്കെങ്കിലും ഒന്ന് അറിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഒരറിവും ചെറുതല്ലെന്ന് കേട്ടിട്ടില്ലേ. ഇന്ത്യയിൽ ട്രെയിൻ യാത്രകൾ സാധാരണമായതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാം എന്നതാണ്.

ഒരു സ്റ്റേഷനിൽ എത്തുമ്പോഴെല്ലാം അവയിൽ ചിലത് ജംഗ്ഷൻ എന്നും ചിലതിൽ ടെർമിനലുകൾ അല്ലെങ്കിൽ സെൻട്രൽ എന്നും വിളിക്കുന്നതോ വിശേഷിപ്പിക്കുന്നതോ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. പലപ്പോഴും യാത്രക്കാരുടെ മനസിൽ ഉയരുന്ന ഒരു ചോദ്യമാണ് പേരുകളിലെ ഈ വ്യത്യാസത്തിന്റെ കാരണം എന്തായിരിക്കാമെന്ന്. സ്റ്റേഷനുകൾക്ക് ഇങ്ങനെ പേരിട്ടതിന് പിന്നിലെ കാരണം അറിയുന്നവരും നമുക്കിടയിൽ ഉണ്ടാവും. എന്നിരുന്നാലും അറിയാത്തവരുടെ എണ്ണമായിരിക്കാം കൂടുതൽ.

സെൻ‌ട്രൽ, ജംഗ്ഷൻ, ടെർമിനൽ; റെയിൽവേ സ്റ്റേഷനുകളെ ഈ പേരുകൾ വിളിക്കുന്നത് എന്തുകൊണ്ട്?

അവർക്കായി സെൻട്രൽ സ്റ്റേഷൻ എന്താണെന്നും ടെർമിനൽ, ജംഗ്ഷൻ എന്നിവ കൊണ്ട് അർഥമാക്കുന്നതും എന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിശോധിക്കാം. 'സെൻട്രൽ' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷനുകൾ സാധാരണയായി ഒരു നഗരത്തിലെ ഏറ്റവും പഴയതും തിരക്കേറിയതുമായ സ്റ്റേഷനുകളാണ് വളരെ ചുരുക്കത്തിൽ പറയാം. ഒരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് സെൻട്രൽ സ്റ്റേഷനുകൾ. വലിപ്പത്തിന്റെ കാര്യത്തിലും ഇത്തരം റെയിൽവേ സ്റ്റേഷനുകൾ സമ്പന്നമായിരിക്കും.

ഈ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ ട്രെയിനുകൾ സാധാരണയായി രാജ്യത്തെ മിക്കവാറും എല്ലാ റൂട്ടുകളിലും ഓടുന്നവയായിരിക്കും. മുംബൈ സെൻട്രൽ (BCT), കാൺപൂർ സെൻട്രൽ (CNB), ചെന്നൈ സെൻട്രൽ (MAS), മംഗലാപുരം സെൻട്രൽ (MAQ), ട്രിവാൻഡ്രം സെൻട്രൽ (TVC) എന്നിവയാണ് ഇന്ത്യയിലെ പ്രധാന സെൻട്രൽ സ്റ്റേഷനുകളിൽ ചിലത്. ബാക്കി സ്റ്റേഷനുകളേക്കാൾ കൂടുതൽ സേവനങ്ങൾ സെൻട്രൽ സ്റ്റേഷന് ലഭിക്കുന്നുവെന്നതും ഒരു പ്രത്യേകതയായി പറയാം.

സെൻ‌ട്രൽ, ജംഗ്ഷൻ, ടെർമിനൽ; റെയിൽവേ സ്റ്റേഷനുകളെ ഈ പേരുകൾ വിളിക്കുന്നത് എന്തുകൊണ്ട്?

ഇനി ടെർമിനൽ അല്ലെങ്കിൽ ടെർമിനസ് എന്ന് വിശേഷിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ എന്താണെന്ന് നോക്കാം. ടെർമിനേഷൻ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പദം. റെയിൽ‌വേ ലൈനില്ലാത്ത സ്റ്റേഷനുകളെ ടെർമിനലുകൾ എന്ന് വിളിക്കുന്നു. ഓരോ ഇൻകമിംഗ് ട്രാക്കും സ്റ്റോപ്പ്-ബ്ലോക്കുകളിൽ അവസാനിക്കുന്നതും കൂടുതൽ മുന്നോട്ട് പോകാത്തതുമായ ഒരു സ്റ്റേഷനിലേക്ക് ഒരു ടെർമിനൽ അല്ലെങ്കിൽ ടെർമിനസ് നിയുക്തമാക്കിയിരിക്കുന്നു. ന്യൂഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലും മുംബൈയിലെ ബാന്ദ്ര ടെർമിനലും ഇതിന്റെ ചില ഉദാഹരണങ്ങളാണ്.

മൂന്നോ അതിലധികമോ ട്രെയിൻ ലൈനുകൾ കൂടിച്ചേരുകയോ വേർപിരിയുകയോ ചെയ്യുന്ന ഒരു സ്റ്റേഷനാണ് ജംഗ്ഷൻ. ഇതിനർഥം ഒരു സ്റ്റേഷനെ ജംഗ്ഷൻ എന്ന് വിളിക്കുന്നതിന് സ്റ്റേഷനുകളിൽ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ട്രെയിൻ ലൈനുകളെങ്കിലും ആവശ്യമാണ്. അതായത് രണ്ടോ അതിലധികമോ ട്രെയിനുകൾക്കുള്ള റൂട്ടുകൾ പുറപ്പെടുന്ന സ്റ്റേഷന്റെ വിഭാഗമാണ് ജംഗ്ഷനെന്ന് സാരം. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ഔട്ട്ഗോയിംഗ് ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം.

സെൻ‌ട്രൽ, ജംഗ്ഷൻ, ടെർമിനൽ; റെയിൽവേ സ്റ്റേഷനുകളെ ഈ പേരുകൾ വിളിക്കുന്നത് എന്തുകൊണ്ട്?

കോഡെർമ ജംഗ്ഷൻ, പട്ന ജംഗ്ഷൻ, അലഹബാദ് ജംഗ്ഷൻ, ഹൗറ ജംഗ്ഷൻ എന്നിവയാണ് ജംഗ്ഷൻ സ്റ്റേഷനുകൾക്ക് ചില ഉദാഹരണങ്ങൾ. ഇനി പ്രത്യേകം പരാമർശിക്കേണ്ടവയാണ് 'കാന്ത്' സ്റ്റേഷനുകൾ. ഇതിനെ കുറിച്ച് അങ്ങനെ അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു വേണം പറയാൻ. നിരവധി സ്റ്റേഷനുകളുടെ പേരിൽ 'കാന്റ്' ഉണ്ട്. ഇത്തരം സ്റ്റേഷനുകൾ ആർമി ഔട്ട്‌പോസ്‌റ്റോ കന്റോൺമെന്റോ ഉള്ള ഒരു നഗരത്തിന്റേതാണ്.

ഇതാണ് ഇവയ്ക്ക് കാന്റ് എന്ന് പേരിട്ടത്. ഉദാഹരണത്തിനായി അംബാല കാന്റും ആഗ്ര കാന്റും പറയാം. അടുത്ത തവണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്റ്റേഷനുകളുടെ പദവി അനുസരിച്ച് അവയുടെ പ്രാധാന്യം നിങ്ങൾ മനസിലാക്കിയിരിക്കണം. ലോകത്തിലെ നാലാമത്തെ വലിയ റെയിൽ‌വേ ശൃംഖലയാണ് ഇന്ത്യയിലെ റെയിൽ ശൃംഖല. നമ്മുടെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡിയെന്ന് അറിയപ്പെടുന്ന റെയിൽവേയുമായി ബന്ധപ്പെട്ട് ഇത്തരം കൂടുതൽ രസകരമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ആയതിനാൽ ഇടയ്ക്ക് ഇത്തരം കാര്യങ്ങളും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

More from DriveSpark

Article Published On: Wednesday, February 22, 2023, 11:45 [IST]
English summary
Central junction and terminal here are the reason behind naming railway stations this way
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X