ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍ 3, സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണാനുള്ള വഴികൾ ഇതാ
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന്റെ സമയ വിവരങ്ങൾ പുറത്ത്. ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകം മുത്തമിടാന്‍ മണിക്കൂറുകൾ മാത്രമാണുള്ളത്. വിക്രം ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ഇന്ന് വൈകിട്ട് 5.44-ന് ആരംഭിക്കും. ചന്ദ്രയാന്റെ ഈ നിർണായകമായ ലാൻഡിംഗ് തത്സമയം കാണാൻ ജനങ്ങൾക്കും ആഗ്രഹമുണ്ടാവും.
ഇതിനായി ഇന്ത്യൻ സമയം വൈകുന്നേരം 5.27 മുതൽ ഐഎസ്ആർഒ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണാം. ഡിഡി നാഷണൽ ചാനലിലൂടെയും സോഫ്റ്റ് ലാൻഡിംഗ് ലൈവായി കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണത്തിനായി സ്കൂളുകളും ശാസ്ത്ര സ്ഥാപനങ്ങളും ബിഗ് സ്ക്രീനുകളുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. റഷ്യയുടെ ലൂണ-25 തകർന്നതിന് തൊട്ട് പിന്നാലെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് ഒരുങ്ങുന്നത് എന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്. ഇന്ന് വൈകിട്ട് 5.45-ന് ആരംഭിച്ച് 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ഐഎസ്ആർഒയുടെ പദ്ധതി.
25 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കുന്ന നടപടി ആരംഭിക്കുക. വൈകിട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഇതോടൊപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇന്ത്യക്ക് ലഭിക്കും.

ബെംഗളൂരു പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും. ആറുചക്രമുള്ള പ്രഗ്യാന്‍ റോവർ ചന്ദ്രയാന്‍ ദൗത്യത്തിലെ നിർണായക വാഹനമാണ്.
വിക്രം ലാന്‍ഡര്‍ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടുക. ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക പ്രഗ്യാന്‍ റോവറായിരിക്കും. സൗരോര്‍ജ പാനലുകളാണ് ഇതിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നല്‍കുന്നത്. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്‌സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാവുക.

ചന്ദ്രന്റെ ഉപരിതലത്തിലെ രാസഘടനയും ധാതു ഘടനയും അറിയുന്നതിനു വേണ്ട ഉപകരണം റോവറിലാണുള്ളത്. ഇത് മുന്നോട്ടു നീങ്ങുന്നതിനിടെ ദേശീയ പതാകയും ഐഎസ്ആര്‍ഒ ലോഗോയും ചന്ദ്രന്റെ മണ്ണില്‍ പതിയും. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമുള്ള പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്ര ദിവസം മാത്രമാണ് ആയുസ് കണക്കാക്കുന്നത്. അതായത് ഭൂമിയിലെ 14 ദിവസങ്ങള്‍ക്കു തുല്യമാവും റോവറിന്റെ ആയുസ് എന്ന് സാരം.


Click it and Unblock the Notifications








