യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ പോവുന്നവർ; വരാനിരിക്കുന്ന ഫ്ലൈയിംഗ് കാറുകൾ
പറക്കുന്ന കാർ, പറക്കുന്ന ടാക്‌സി എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണി ആയെങ്കിലും യാഥാർഥ്യമായവ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. അടുത്തിടെ ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ എക്‌സ്‌പെങ്ങ് തങ്ങളുടെ ഇലക്ട്രിക് ഫ്ലൈയിംഗ് കാറിന്റെ ആദ്യത്തെ പൊതു പരീക്ഷണ പറക്കല്‍ നടത്തി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സ്റ്റാർ വാർസ് പോലുള്ള ഒരു ഫാന്റസി സിനിമയിൽ മാത്രം കണ്ടിട്ടുള്ളവ എത്രനാൾകൊണ്ട് ശരിക്കും എത്തുമെന്നതിൽ ആർക്കും ഒരു കൃത്യമായ ഉത്തരം പറയാനാവില്ല. എന്നാൽ ഉടൻ തന്നെ അത് യാഥാർഥ്യമാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. യുകെ പോലുള്ള രാജ്യങ്ങളിൽ 2030 ഓടെയെടും 2035 ഓടെ അമേരിക്കയിലും ഡീസൽ കാറുകളെല്ലാം ഓർമയാവുമ്പോൾ കൂടുതൽ ബദലുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകളുടെ സാധ്യത കൂടുതൽ തെളിയുന്നത്. യാത്ര ചെയ്യുന്ന രീതിയിലും ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന 10 മികച്ച ഫ്യൂച്ചർ ഫ്ലൈയിംഗ് കാറുകളെ നമുക്കൊന്നു പരിചയപ്പെട്ടാലോ?

എയറോമൊബൈൽ 4.0
ഒരു സ്ലോവാക്യൻ കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹൈബ്രിഡ് കാറിന് വായുവിൽ 100 mph വേഗതയിലും റോഡിൽ 45 mph വേഗത്തിലും സഞ്ചരിക്കാൻ കഴിയും. കസ്റ്റം 2.0 ലിറ്റർ ടർബോചാർജ്ഡ് 4-സിലിണ്ടർ ബോക്‌സർ ഇന്റേണൽ കംബസ്‌ഷൻ എഞ്ചിനും 62 മൈൽ റേഞ്ചുമായാണ് ഇത് വരുന്നത്.

മടക്കാവുന്ന ചിറകുകൾ പുറംചട്ടയിൽ ഭംഗിയായി വിന്യസിക്കുകയും വായുസഞ്ചാരത്തിനായി തുറക്കുകയും ചെയ്യാമെന്നതാണ് ഇവയുടെ പ്രത്യേകത. ടയറുകൾ സാധാരണമാണ്, എന്നാൽ ഭാരം കുറഞ്ഞതാണെന്നു മാത്രം.

അലൗദ Mk3
ഒരു റേസ് കാറിന്റെ രൂപമുള്ള പറക്കും കാറാണ് അലൗദ Mk3. 8 ഇലക്ട്രിക് മോട്ടോറുകളും 8 ഇലക്ട്രിക് പ്രൊപ്പല്ലറുകളും ഉണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കാറിന് കോമ്പോസിറ്റ് ഫ്യൂസ്‌ലേജും സ്‌കിഡ്-ടൈപ്പ് ലാൻഡിംഗ് ഗിയറുമുണ്ട്.

കൂടാതെ മണിക്കൂറിൽ 250 കിലോമീറ്റർ അല്ലെങ്കിൽ 500 മൈൽ വരെ വേഗത കൈവരിക്കാനും ഇതിന് കഴിയും. വളരെ ഉയരത്തിലോ വളരെ താഴ്ന്ന രീതിയിലോ പറക്കാതിരിക്കാനുള്ള ഇൻ-ബിൽറ്റ് സെൻസറുകളും ഇതിന്റെ ഹൈലൈറ്റാണ്.

ഓട്ടോഗൈറോ ഡ്രൈവ്
ലോകത്തിലെ ആദ്യത്തെ സ്ട്രീറ്റ്-ലീഗൽ ഫ്ലൈയിംഗ് കാറാണ് നിർവാണയുടെ ഓട്ടോഗൈറോ ഡ്രൈവ്. ഹെലികോപ്റ്റർ ശൈലിയിലുള്ള റോട്ടർ ബ്ലേഡുകളും വായുവിൽ 110 മൈൽ വേഗതയും പുറത്തെടുക്കാൻ കഴിവുള്ള ഈ ഫ്ലൈയിംഗ് കാർ ഒരു കാറിനേക്കാൾ കൂടുതൽ പ്രായോഗികമായി കണക്കാക്കാം. ഇതിന് ഏകദേശം 63,500 ഡോളർ മുതൽ 1,80,000 ഡോളർ വരെയാണെന്നാണ് അനുമാനം.

ഡെലോറിയൻ DR-7
വ്യക്തിഗത ഉപയോഗത്തിനായി നിർമിച്ച ഈ ഫ്ലൈയിംഗ് കാറിന് ട്വിൻ ഫോർവേഡ്, ടിൽറ്റ് പ്രൊപ്പല്ലറും ഉണ്ട്. ക്രൂയിസിംഗ് വേഗത മണിക്കൂറിൽ 241 കിലോമീറ്റർ മുതൽ 389 കിലോമീറ്റർ വരെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂർണ വേഗതയിൽ 193 കിലോമീറ്റർ റേഞ്ചാണ് മറ്റൊരു സവിശേഷത.

വ്യക്തിഗത ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഫോർവേഡ് ആൻഡ് റിയർ പ്രൊപ്പല്ലറുകൾക്ക് 360 ഡിഗ്രി മുന്നോട്ടും പിന്നോട്ടും ചരിക്കാൻ കഴിയും. വെർട്ടിക്കൽ മോഡിൽ ഇതിന് തിരശ്ചീന മോഡിൽ VTOL നേടാൻ കഴിയും.

കാർട്ടിവേറ്റർ സ്കൈഡ്രൈവ്
ഇത് ഒരു സബ്-സ്കെയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് പ്രോട്ടോടൈപ്പ് വാഹനമാണ്. മുന്നിലും പിന്നിലും രണ്ട് VTOL പ്രൊപ്പല്ലറുകളാണ് ഇതിന്റെ ബോഡിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പരമാവധി 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെങ്കിലും ശരാശരി യാത്രാ വേഗത 50 മീറ്റർ ഉയരത്തിൽ 60 കിലോമീറ്റർ ആയി തുടരും.

രണ്ടുപേർക്കുള്ള സ്ഥലത്തിനൊപ്പം 400 കിലോഗ്രാമാണ് ഭാരം വഹിക്കാനുള്ള ശേഷിയും കാർട്ടിവേറ്റർ സ്കൈഡ്രൈവിനുണ്ട്. ഡ്രോൺ പോലെയുള്ള ഡിസൈനാണ് മറ്റൊരു സവിശേഷത.

ലിലിയം
വായുവിൽ പരമാവധി 186 മൈൽ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ലിലിയം ഹെലികോപ്റ്ററിന്റെ മികച്ച സവിശേഷതകളോടെയാണ് വരുന്നത്.

ഇനിഷിയേറ്റ് ലോഞ്ചിന് ഇതിന് 15 X 15 മീറ്റർ ഉപരിതലം മാത്രമേ ആവശ്യമുള്ളൂ. അതിനാൽ ഇത് വീട്ടുമുറ്റത്ത് നിന്നുവരെ പ്രവർത്തിപ്പിക്കാനാവും. ഇതിന് 600 കിലോഗ്രാം ഭാരം മാത്രമേയുള്ളൂ, ഏകദേശം 500 മീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ടെറാഫ്യൂജിയ TF-X
2013 മെയ് മാസത്തിൽ ടെറാഫ്യൂജിയ പുറത്തിറക്കിയ ഫ്ലൈയിംഗ് കാറാണ് TF-X കൺസെപ്റ്റ്. ഇതൊരു ഫോർ-സീറ്റഡ് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) പ്ലഗ്-ഇൻ ഹൈബ്രിഡ്-ഇലക്ട്രിക് ഫ്ലൈയിംഗ് കാർ ആണ്.

പറക്കുമ്പോൾ പിന്നിൽ ഘടിപ്പിച്ച പ്രൊപ്പല്ലർ പ്രവർത്തിപ്പിക്കുന്നതിന് 300 bhp ഗ്യാസ് ടർബൈൻ എഞ്ചിനാണ് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 800 കിലോമീറ്ററിലധികം നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് റേഞ്ചും 322 കിലോമീറ്റർ വേഗതയും ഉണ്ട്.

ഇഹാങ് 184
പറക്കുന്ന കാറിനേക്കാൾ ഒരു ഡ്രോണാണ് വിപരീത യു ആകൃതിയിലുള്ള ഇഹാങ് 184 എന്നുവേണം പറയാൻ. 100 കിലോഗ്രാം അല്ലെങ്കിൽ 220 പൗണ്ടിൽ കുറവ് ഭാരമുള്ള ഒരു യാത്രക്കാരന്റെ വ്യക്തിഗത ഗതാഗത മാർഗമായാണ് ഡ്രോൺ നിർമാണ കമ്പനിയായ ഇഹാങ് നിർമിച്ചിരിക്കുന്നത്.

ഒരു യാത്രക്കാരൻ, എട്ട് പ്രൊപ്പല്ലറുകൾ, നാല് ഹാൻഡുകൾ' എന്ന ടാഗ്‌ലൈൻ വഹിക്കുന്ന ഈ ഹൈബ്രിഡ് കാറിന് വായുവിൽ പരമാവധി 62 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 3500 കിലോമീറ്റർ ഉയരത്തിൽ പറക്കാനും കഴിയും. ഓട്ടോണമസ് ഫ്ലൈയിംഗ് കാറിന് ചെറിയ ദൂരം മാത്രമേ സഞ്ചരിക്കാൻ കഴിയൂ.

ഫ്ലൈക്ക്
ഒരാളെ മാത്രം വഹിക്കാൻ കഴിയുന്ന മറ്റൊരു ഫ്ലൈയിംഗ് കാറാണ് ഫ്ലൈക്ക്. വായുവിൽ പരമാവധി 62 മൈൽ വരെ വേഗതയിൽ പറക്കാനാവുന്ന ഇതിന് 30 മീറ്ററിൽ മാത്രമേ എത്താൻ കഴിയൂ. ഓട്ടോണമസ് ഫ്ലൈറ്റുകൾക്ക് കഴിവുള്ള ഇതിനെ ഒരു പെറ്റൈറ്റ് സ്പോർട്സ് കാറുമായി താരതമ്യപ്പെടുത്താവുന്നതാണ്.

പാൽ-വി ലിബേർട്ടി
ഇറ്റാലിയൻ കമ്പനിയായ പാൽ-വി രൂപകൽപ്പന ചെയ്‌ത ഇതിന് ആകർഷകമായ രൂപകൽപ്പനയൊന്നുമില്ല. ശരിക്കും പറഞ്ഞാൽ കാഴ്ച്ചയിൽ ഒരു സാധാരണ കാറിനെ പോലെ തന്നെയാണ് ഇതിനെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

വായുവിൽ 112 മൈൽ വേഗതയും റോഡിൽ 99 മൈൽ വേഗതയും കൈവരിക്കാൻ ശേഷിയുള്ള, ഏറ്റവും സാധാരണമായി പോവുന്ന സ്ഥലങ്ങളിലേക്ക് ഓടിക്കാൻ ഏറ്റവും അനുയോജ്യമായ ഫ്ലൈയിംഗ് കാറാണിത്.


Click it and Unblock the Notifications








