ഗരാജിലെ രണ്ടാമൻ! പുതിയ പോർഷ ലക്ഷ്വറി കാർ വാങ്ങി ഷെഫ് പിള്ള

കേരളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത വ്യക്തികൾ പൊതുവേ കുറവാണ്. അത്തരത്തിൽ ഒരാളാണ് പാചക രാജാവായ ഷെഫ് പിള്ള. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുള്ള ഷെഫ് സുരേഷ് പിള്ളയുടെ കാര്യമാണീ പറയുന്നത്. മീൻ പിടിക്കാൻ പോയിരുന്ന കൂട്ടുകാരനെ തന്റെ റസ്റ്ററന്റ് മാനേജരാക്കിവരെ നമ്മെ അത്ഭുതപ്പെടുത്തിയ പിള്ള സർ ഒരു സംഭവം തന്നെയാണ്.

അടുത്തിടെ മാത്രം യാത്രകൾക്കായി ഒരു ആഡംബര വാഹനം വാങ്ങിയ ഷെഫ് പിള്ള തന്റെ ഗരാജിലേക്ക് പുത്തൻ അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ കയീൻ കൂപ്പെ എസ്‌യുവിയെയാണ് സുരേഷ് പിള്ള സ്വന്തമാക്കായിരിക്കുന്നത്. പുത്തൻ കാർ വാങ്ങിയ വിവരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്വറിയുടെ അവസാന വാക്കായി കാണുന്ന മെർസീഡീസ് ബെൻസ് S- ക്ലാസ് ആയിരുന്നു ഷെഫ് പിള്ള ആദ്യമായി വാങ്ങിയ വാഹനം.

Porsche Cayenne Coupe എസ്‌യുവി സ്വന്തമാക്കി ഷെഫ് പിള്ള

കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് നിങ്ങളുടെ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിക്കുക, കഠിനാധ്വാനം ചെയ്യുക, ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ എന്ന കുറിപ്പോടെയാണ് പുതിയ പോർഷ കയീൻ വാങ്ങിയ വിവരം സുരേഷ് പിള്ള പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ആഡംബര സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് കയീൻ. ഏകദേശം 1.48 കോടി രൂപയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

ഓൺറോഡ് എത്തുമ്പോൾ ടാക്‌സ് ഉൾപ്പടെ വില ഇനിയും ഉയരും. ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയീൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ വാഹനം സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴിയാണ് നിരത്തിലേക്ക് എത്തുന്നത്. 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് പോർഷ കയീൻ കൂപ്പെയുടെ ഹൃദയം.

Porsche Cayenne Coupe എസ്‌യുവി സ്വന്തമാക്കി ഷെഫ് പിള്ള

എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ സ്പോർട്ടി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ആരേയും ആകർഷിക്കാൻ പ്രാപ്‌തമായ രീതിയിലാണ് പോർഷ കയീൻ കൂപ്പെയെ മെനഞ്ഞെടുത്തിരിക്കുന്നത്.

പുറംമോടിയിൽ കാണുന്ന പോലെ തന്നെ പ്രീമിയം ഫീലാണ് അകത്തളത്തിലും പോർഷ കയീൻ കൂപ്പെ നൽകുന്നത്. ഹെഡ്‌റെസ്റ്റുകളോട് കൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് ഫ്രണ്ട് സീറ്റുകൾ, രണ്ട് 7 ഇഞ്ച് ഫുൾ-എച്ച്‌ഡി ഡിസ്‌പ്ലേകളുള്ള ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഫുൾ എച്ച്ഡി ടച്ച്‌സ്‌ക്രീൻ എന്നിവയുൾപ്പെടെ നിരവധി ആഡംബര ഫീച്ചറുകളാണ് വാഹനത്തിൽ ലഭ്യമാവുന്നത്.

കേരളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത വ്യക്തികൾ പൊതുവേ കുറവാണ്. അത്തരത്തിൽ ഒരാളാണ് പാചക രാജാവായ ഷെഫ് പിള്ള. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുള്ള ഷെഫ് സുരേഷ് പിള്ളയുടെ കാര്യമാണീ പറയുന്നത്. മീൻ പിടിക്കാൻ പോയിരുന്ന കൂട്ടുകാരനെ തന്റെ റസ്റ്ററന്റ് മാനേജരാക്കിവരെ നമ്മെ അത്ഭുതപ്പെടുത്തിയ പിള്ള സർ ഒരു സംഭവം തന്നെയാണ്. അടുത്തിടെ മാത്രം യാത്രകൾക്കായി ഒരു ആഡംബര വാഹനം വാങ്ങിയ ഷെഫ് പിള്ള തന്റെ ഗരാജിലേക്ക് പുത്തൻ അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ കയീൻ കൂപ്പെ എസ്‌യുവിയെയാണ് സുരേഷ് പിള്ള സ്വന്തമാക്കായിരിക്കുന്നത്. പുത്തൻ കാർ വാങ്ങിയ വിവരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്വറിയുടെ അവസാന വാക്കായി കാണുന്ന മെർസീഡീസ് ബെൻസ് S- ക്ലാസ് ആയിരുന്നു ഷെഫ് പിള്ള ആദ്യമായി വാങ്ങിയ വാഹനം. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് നിങ്ങളുടെ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിക്കുക, കഠിനാധ്വാനം ചെയ്യുക, ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ എന്ന കുറിപ്പോടെയാണ് പുതിയ പോർഷ കയീൻ വാങ്ങിയ വിവരം സുരേഷ് പിള്ള പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ആഡംബര സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് കയീൻ. ഏകദേശം 1.48 കോടി രൂപയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ഓൺറോഡ് എത്തുമ്പോൾ ടാക്‌സ് ഉൾപ്പടെ വില ഇനിയും ഉയരും. ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയീൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ വാഹനം സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴിയാണ് നിരത്തിലേക്ക് എത്തുന്നത്. 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് പോർഷ കയീൻ കൂപ്പെയുടെ ഹൃദയം. എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ സ്പോർട്ടി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ആരേയും ആകർഷിക്കാൻ പ്രാപ്‌തമായ രീതിയിലാണ് പോർഷ കയീൻ കൂപ്പെയെ മെനഞ്ഞെടുത്തിരിക്കുന്നത്. പുറംമോടിയിൽ കാണുന്ന പോലെ തന്നെ പ്രീമിയം ഫീലാണ് അകത്തളത്തിലും പോർഷ കയീൻ കൂപ്പെ നൽകുന്നത്. ഹെഡ്‌റെസ്റ്റുകളോട് കൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് ഫ്രണ്ട് സീറ്റുകൾ, രണ്ട് 7 ഇഞ്ച് ഫുൾ-എച്ച്‌ഡി ഡിസ്‌പ്ലേകളുള്ള ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഫുൾ എച്ച്ഡി ടച്ച്‌സ്‌ക്രീൻ എന്നിവയുൾപ്പെടെ നിരവധി ആഡംബര ഫീച്ചറുകളാണ് വാഹനത്തിൽ ലഭ്യമാവുന്നത്. ഇതിനു പുറമെ 20 ഇഞ്ച് വീലുകൾ, പവർ സ്റ്റിയറിംഗ് പ്ലസ്, പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് (PASM), പുതുക്കിയ പിൻ ഡേറുകൾ, പോർഷ ആക്റ്റീവ് എയറോഡൈനാമിക്‌സിന്റെ ഭാഗമായി പുതിയ അഡാപ്റ്റീവ് റിയർ സ്‌പോയിലർ തുടങ്ങിയ സവിശേഷതകൾ അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സ് വർധിപ്പിക്കാനായി കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഔഡി Q8, ബിഎംഡബ്ല്യു X6, മെർസിഡീസ് ബെൻസ് GLE കൂപ്പെ പോലുള്ള വാഹനങ്ങളുമായാണ് പോർഷ കയീൻ കൂപ്പെ മാറ്റുരയ്ക്കുന്നത്. ആദ്യ വാഹനമായ മെർസിഡീസ് ബെൻസ് S-ക്ലാസ് പോയ വർഷം ഏപ്രിലിലാണ് ഷെഫ് പിള്ള വാങ്ങുന്നത്. വാഹനം വാങ്ങുന്നെങ്കിൽ അത് സ്വപ്നതുല്യമായൊരു വാഹനമായിരിക്കണം എന്ന നിലപാടിലായിരുന്നു ഈ അത്യാഡംബര കാറിനെ അദ്ദേഹം കൂടെക്കൂട്ടുന്നത്. 43 വയസിനകത്തെ ആദ്യ വാഹനം കൂടിയായിരുന്നു ഇത്. രണ്ട് കോടിയോളം രൂപ വില വരുന്ന ലക്ഷ്വറി സെഡാൻ ഇന്ത്യൻ നിരത്തുകളിലെ അസുലഭ കാഴ്ച്ച കൂടിയാണ്.

ഇതിനു പുറമെ 20 ഇഞ്ച് വീലുകൾ, പവർ സ്റ്റിയറിംഗ് പ്ലസ്, പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് (PASM), പുതുക്കിയ പിൻ ഡേറുകൾ, പോർഷ ആക്റ്റീവ് എയറോഡൈനാമിക്‌സിന്റെ ഭാഗമായി പുതിയ അഡാപ്റ്റീവ് റിയർ സ്‌പോയിലർ തുടങ്ങിയ സവിശേഷതകൾ അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സ് വർധിപ്പിക്കാനായി കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഔഡി Q8, ബിഎംഡബ്ല്യു X6, മെർസിഡീസ് ബെൻസ് GLE കൂപ്പെ പോലുള്ള വാഹനങ്ങളുമായാണ് പോർഷ കയീൻ കൂപ്പെ മാറ്റുരയ്ക്കുന്നത്.

ആദ്യ വാഹനമായ മെർസിഡീസ് ബെൻസ് S-ക്ലാസ് പോയ വർഷം ഏപ്രിലിലാണ് ഷെഫ് പിള്ള വാങ്ങുന്നത്. വാഹനം വാങ്ങുന്നെങ്കിൽ അത് സ്വപ്നതുല്യമായൊരു വാഹനമായിരിക്കണം എന്ന നിലപാടിലായിരുന്നു ഈ അത്യാഡംബര കാറിനെ അദ്ദേഹം കൂടെക്കൂട്ടുന്നത്. 43 വയസിനകത്തെ ആദ്യ വാഹനം കൂടിയായിരുന്നു ഇത്. രണ്ട് കോടിയോളം രൂപ വില വരുന്ന ലക്ഷ്വറി സെഡാൻ ഇന്ത്യൻ നിരത്തുകളിലെ അസുലഭ കാഴ്ച്ച കൂടിയാണ്.

More from DriveSpark

Article Published On: Monday, February 27, 2023, 11:50 [IST]
English summary
Chef pillai bought his second car new porsche cayenne coupe luxury suv pictures viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X