ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ചൈനീസ് വാഹന വിപണി ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. ചൈനീസ് വാഹന വിപണിയിൽ ധാരാളം വാഹന നിർമ്മാതാക്കൾ ഉണ്ട്, അവരിൽ പലരും ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ലോകമെമ്പാടുമുള്ള ഐതിഹാസിക കാറുകളുടെയും അന്താരാഷ്ട്ര വിപണികളിൽ വിജയകരമായ കാറുകളുടെയും രൂപകൽപ്പന പകർത്തുന്നതിൽ ചൈനക്കാർ കുപ്രസിദ്ധരാണ്.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ഐതിഹാസിക മോട്ടോർ സൈക്കിൾ ഡിസൈനുകളും അതേപടി പകർത്തിയ നിരവധി നിർമ്മാതാക്കളും ചൈനയിലുണ്ട്. ലോകമെമ്പാടുമുള്ള വിപണികളിൽ നിന്നുള്ള ജനപ്രിയ വാഹനങ്ങളുടെ ചില ചൈനീസ് പകർപ്പുകളെ നമുക്ക് പരചയപ്പെടാം.

MOST READ: ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ടൊയോട്ട ലാൻഡ് ക്രൂയിസർ - ഹെങ്‌ഷ്യൻ യൂലി

ടൊയോട്ട ലാൻഡ് ക്രൂയിസർ വർഷങ്ങളായി വിൽപ്പനയ്ക്ക് എത്തുന്ന ഒരു ഐതിഹാസിക വാഹനമാണ്. ലാൻഡ് ക്രൂയിസറിന്റെ ചൈനീസ് കോപ്പിക്യാറ്റ് ഹെങ്‌ഷ്യൻ യൂയലി എന്നറിയപ്പെടുന്നു. 2016 -ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ കോപ്പിക്യാറ്റ് കാറിന് ലാൻഡ്‌ക്രൂയിസറിൽ നിന്ന് പകർത്തിയ നിരവധി സവിശേഷതകളുണ്ട്.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ഇവ രണ്ടും വശങ്ങളിൽ നിന്ന് സമാനമായി കാണപ്പെടുന്നു. 280 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഒരു ഫോട്ടി പവർ 4.6 ലിറ്റർ V8 എഞ്ചിനാണ് വാഹനത്തിന് ശക്തി പകരുന്നത്. മണിക്കൂറിൽ 196 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ഫോർഡ് F150 - ചങ്കൻ-കൈസീൻ F70

മസ്കുലർ ഫോർഡ് F150 പിക്കപ്പ് ട്രക്കിന്റെ രൂപത്തിലുള്ള കോപ്പിക്യാറ്റാണ് ചങ്കൻ-കൈസീൻ F70. യു‌എസിൽ വളരെ പ്രചാരമുള്ള ഒരു ട്രക്കാണ് F 150. അഗ്രസ്സീവും ഭയപ്പെടുത്തുന്നതുമായ രൂപത്തിന് പേരുകേട്ടതാണ് വാഹനം. ഫോർഡ് F150 -യുടെ വ്യക്തമായ പകർപ്പാണ് ചങ്കൻ-കൈസെൻ F70 പിക്ക്-അപ്പ് ട്രക്ക്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇത് ചൈനയിൽ അവതരിപ്പിച്ചത്. ഇസുസു വിതരണം ചെയ്യുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ചങ്കൻ-കൈസീൻ F70 -ക്ക് 4X4 സിസ്റ്റവും ലഭിക്കുന്നു.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ടെസ്ല മോഡൽ X - എക്സ്പെംഗ് G3

പെർഫോമെൻസ്, സാങ്കേതികവിദ്യ, ഭാവി സവിശേഷതകൾ എന്നിവയിലൂടെ ടെസ്‌ല കാറുകൾ ലോകമെമ്പാടും പ്രശസ്തി നേടിയവയാണ്. ചൈനയിലെ ഒരു ടെസ്‌ല മോഡൽ X കോപ്പിക്യാറ്റാണ് എക്സ്പെംഗ് G3. പരമാവധി 300 Nm torque സൃഷ്ടിക്കുന്ന ഒരു പൂർണ്ണ ഇലക്ട്രിക് വാഹനമാണ് മോഡൽ X -ന്റെ ഈ കോപ്പിക്യാറ്റ്.

MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

പൂർണ്ണ ചാർജിൽ 230 കിലോമീറ്റർ ഈ വാഹനത്തിന് സഞ്ചരിക്കാനാകും. ഇത് മോഡൽ X -ന്റെ പൂർണ്ണമായ റിപ്-ഓഫ് പോലെ കാണപ്പെടുന്നു, ഒപ്പം ക്ലാംഷെൽ ബോണറ്റ്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള സവിശേഷതകളും ലഭിക്കുന്നു.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

മിനി കൂപ്പർ - ലിഫാൻ 330

ചൈനയിലെ ലിഫാൻ 330 എന്ന മിനി കൂപ്പറിന്റെ പകർപ്പും ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള എല്ലാവരും എളുപ്പത്തിൽ തിരിച്ചറിയുന്ന ഒരു കാറാണ് മിനി കൂപ്പർ. ഈ നോക്ക്ഓഫ് മോഡലിന് അതേ രൂപകൽപ്പനയാണുള്ളത്. മിനി, ഫിയറ്റ് 500 എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.

MOST READ: പശ്ചിമ ബംഗാളിൽ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ച് റെഡ്ബസ്

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ചൈനീസ് വിപണിയിൽ മിനി ഔദ്യോഗികമായി നിലവിലുണ്ടെന്നും അത് വളരെ ജനപ്രിയവുമാണ് എന്നാൽ ലിഫാൻ 330 കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് എത്തുന്നതിനാൽ ഈ കോപ്പിക്യാറ്റ് പലരേയും ആകർഷിക്കുന്നു. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലിഫാൻ 330 ന് ശക്തി പകരുന്നത്. പരമാവധി 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ലംബോർഗിനി ഉറൂസ് - ഹ്യോസോ C60

വിപണിയിലെത്തിയ ഉടൻ തന്നെ ലംബോർഗിനി ഉറൂസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ ഒന്നായി മാറിയിരുന്നു. ലംബോർഗിനിയിൽ നിന്നുള്ള ആധുനിക എസ്‌യുവി വ്യാപകമായി പ്രചാരത്തിലുണ്ടെങ്കിലും അതിന്റെ കനത്ത വില ഉപഭോക്താക്കളെ അകറ്റിനിർത്തുന്നു.

ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ചൈനയിൽ, BAIC -യുടെ ഉടമസ്ഥതയിലുള്ള ഹ്യോസോ ഉറൂസിന്റെ നോക്ക്-ഓഫ് പതിപ്പ് പുറത്തിറക്കി. എസ്‌യുവി ഉറൂസിനു സമാനമാണ്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Chinese Copycats Of Popular Cars In The International Market. Read in Malayalam.
Story first published: Sunday, June 21, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X