സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ
2019 ഓഗസ്റ്റ് മാസത്തിലാണ് സെല്‍റ്റോസ് എസ്‌യുവിയുമായി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ വളരെ വേഗം തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും വാഹനത്തിന് സാധിച്ചു.

അധികം വൈകാതെ തന്നെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായും സെല്‍റ്റോസ് മാറി. സെല്‍റ്റോസ് വിപണിയില്‍ ഹിറ്റായതോടെ ഇതിന്റെ ഇലക്ട്രിക്ക് മോഡലിനെ അവതരിപ്പിക്കാരൊരുങ്ങുകയാണ് കമ്പനി.

ഇത് സ്ഥിരീകരിക്കുന്ന ഏതാനും വിവരങ്ങളാണ് ഇന്ത്യന്‍ ഓട്ടോ ബ്ലോഗ് പങ്കുവെച്ചിരിക്കുന്നത്. കിയ സെല്‍റ്റോസ് ഇലക്ട്രിക് എസ്‌യുവി ഈ വര്‍ഷം അവസാനം ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തും.
MOST READ: ഫാദേഴ്‌സ് ഡേ; എതിരാളികളെ ഉന്നംവെച്ച് ആള്‍ട്രോസിന്റെ പുതിയ വീഡിയോയുമായി ടാറ്റ

ഇലക്ട്രിക് എസ്‌യുവി ചൈനീസ് വിപണിയില്‍ മാത്രമാകും വില്‍പ്പനയ്ക്കെത്തുക. എന്നാല്‍ മറ്റ് അന്താരാഷ്ട്ര വിപണികളില്‍ ഇലക്ട്രിക് എസ്‌യുവി വില്‍പ്പനയ്ക്ക് ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് പുതുതലമുറ കിയ KX3 മോഡലാകും ഇലക്ട്രിക് പരിവേഷത്തില്‍ വില്‍പ്പനയ്ക്ക് എത്തുക. 45.2kWh ലിഥിയം അയണ്‍ ബാറ്ററിയാകും വാഹനത്തിന്റെ കരുത്ത്.
MOST READ: ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഈ ഇലക്ട്രിക് മോട്ടോര്‍ 11 bhp കരുത്തും 285 Nm torque ഉം ഉത്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് സമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

ആദ്യ വര്‍ഷം ഇലക്ട്രിക് സെല്‍റ്റോസിന്റെ 1,000 യൂണിറ്റ് മാത്രം നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 -നുള്ളില്‍ 11 ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാനുള്ള പദ്ധതികളാണ് കിയ മോട്ടോര്‍സ് തയാറാക്കുന്നത്.

പ്ലാന്‍-S എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അനുസരിച്ചുള്ള ആദ്യ ഇലക്ട്രിക് വാഹനം 2021-ല്‍ നിരത്തുകളിലെത്തും. ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവന്നാല്‍, കിയ സെല്‍റ്റോസിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്.
MOST READ: പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

രണ്ട് പെട്രോള്‍, ഒരു ഡീസല്‍. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്നു. ഇവ 115 bhp കരുത്തും 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും നല്‍കുന്നു.


Click it and Unblock the Notifications








