ഫാദേഴ്‌സ് ഡേ; എതിരാളികളെ ഉന്നംവെച്ച് ആള്‍ട്രോസിന്റെ പുതിയ വീഡിയോയുമായി ടാറ്റ
ജൂണ്‍ 21 -ന് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി മാറുകയാണ് ടാറ്റ മോട്ടോര്‍സും. പുതിയൊരു വീഡിയോയും കമ്പനി പുറത്തിറക്കി.

ടാറ്റ നിരയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ പുതിയ വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. പ്രീമിയം ശ്രേണിയിലെ ആള്‍ട്രേസിന്റെ എതിരാളികളുടെ പേരുകള്‍ സൂചിപ്പിച്ചാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ വാഹനത്തിന്റെ മറ്റ് ഫീച്ചറുകളും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 47 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ ആള്‍ട്രോസുമായി പ്രീമിയം ശ്രേണിയിലേക്ക് പ്രവേശിക്കുന്നത്.
MOST READ: വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

മികച്ച സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നത്. മെയ് മാസത്തില്‍ ടാറ്റ നിരയില്‍ നിന്നും മികച്ച വില്‍പ്പന കൈവരിച്ച മോഡല്‍ കൂടിയാണിത്. മുഖ്യഎതിരാളിയായ മാരുതി സുസുക്കി ബലേനോയെ സൂചിപ്പിച്ചാണ് പരസ്യം ആരംഭിക്കുന്നത്.

പിന്നീട് മറ്റ് മോഡലുകളുടെയും പേരുകള്‍ പരസ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. #TheGoldStandard എന്ന മോഡലിന്റെ ഔദ്യോഗിക ടാഗ്‌ലൈനും വീഡിയോയുടെ അവസാനം കമ്പനി ഉപയോഗിക്കുന്നു.
MOST READ: എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍
ഉപഭോക്താക്കള്‍ക്ക് ഫാദേഴ്‌സ് ഡേയുടെ ആശംസകള്‍ നേര്‍ന്നാണ് വീഡിയോ 47 സെക്കന്‍ഡുകള്‍ ഉള്ള വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. ഏകദേശം 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. ഗോള്‍ഡ്, ഗ്രേ, റെഡ്, സില്‍വര്‍, വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. നിലവില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമല്ല. ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനൊപ്പം ഫീച്ചര്‍ സമ്പന്നമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: മടങ്ങി വരവില്ല; ക്യാപ്ച്ചറിന്റെ വില്‍പ്പന അവസാനിപ്പിച്ച് റെനോ

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, എബിഎസ് ഇബിഡി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.


Click it and Unblock the Notifications








