മടങ്ങി വരവില്ല; ക്യാപ്ച്ചറിന്റെ വില്‍പ്പന അവസാനിപ്പിച്ച് റെനോ
ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ കഴിഞ്ഞ ദിവസമാണ് ക്യാപ്ച്ചറിനെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചത്. ബിഎസ് IV പതിപ്പിനെ പിന്‍വലിച്ച ശേഷം തല്‍സ്ഥാനത്ത് ബിഎസ് VI മോഡലിനെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നവീകരിച്ച പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കില്ല. മോഡലിന്റെ വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ അവസാനിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മികച്ച ഡിസൈനില്‍ വാഹനത്തെ വിപണിയില്‍ എത്തിച്ചിരുന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പിന്നോട്ട് തന്നെ പോയ്‌കൊണ്ടിരുന്നു.
MOST READ: ജീപ്പ് ചെറോക്കി എസ്‌യുവിയെ തിരിച്ചുവിളിച്ച് ഫിയറ്റ്

അതേസമയം ക്യാപ്ചറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റഷ്യയില്‍ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു.വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ടാണ് പുതുക്കിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നതും,

ഇന്ത്യന്‍ സ്‌പെക്ക് M0 പ്ലാറ്റ്‌ഫോമില്‍ വിപണിയില്‍ എത്തുമ്പോള്‍ റഷ്യന്‍ സ്‌പെക്ക് M0+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. 2017 നവംബറിലാണ് ക്യാപ്ച്ചര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
MOST READ: പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമായിരുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരായിരുന്നു വിപണിയിലെ എതിരാളികള്‍.
MOST READ: രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

7.0 ഇഞ്ച് ടച്ച്സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്സ് റെക്കഗ്‌നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ നല്‍കുന്നു.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍.


Click it and Unblock the Notifications








