ജീപ്പ് ചെറോക്കി എസ്‌യുവിയെ തിരിച്ചുവിളിച്ച് ഫിയറ്റ്
ജീപ്പ് ചെറോക്കി എസ്‌യുവിയെ ലോകവ്യാപകമായി തിരിച്ചുവിളിച്ച് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. ഗിയർബോക്സ് സംവിധാനത്തിലെ തകരാറുകാരണം 91,000 യൂണിറ്റ് ചെറോക്കി മോഡലുകളെയാണ് കമ്പനി ഇപ്പോൾ ഔദ്യോഗികമായി തിരിച്ചുവിളിക്കുന്നത്.

ഇത്തരമൊരു തകരാറിനെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് കമ്പനി പറഞ്ഞു. ഏറ്റവും പുതിയ ഗിയർബോക്സിന്റെ പ്രശ്നം മുമ്പത്തെ വികലമായ ഗിയർബോക്സ് രൂപകൽപ്പനയുമായി ബന്ധമില്ലാത്തതാണെന്നും എഫ്‌സിഎ വ്യക്തമാക്കിയിട്ടുണ്ട്.

തിരിച്ചുവിളിക്കൽ ക്യാമ്പയിൻ 2014 നും 2017 നും ഇടയിൽ നിർമ്മിച്ച ജീപ്പ് ചെറോക്കികളെയാണ് ബാധകമാകുന്നത്. അതേസമയം ടു സ്പീഡ് പവർ ട്രാൻസ്ഫർ യൂണിറ്റുകളുള്ള വേരിയന്റുകൾ മാത്രമേ തിരിച്ചുവിളിക്കുവെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്.
MOST READ: പശ്ചിമ ബംഗാളിൽ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ച് റെഡ്ബസ്

ഉടമസ്ഥരെ ഇമെയിൽ വഴി അറ്റകുറ്റപ്പണികളെക്കുറിച്ച് അറിയിക്കുമെന്ന് എഫ്‌സിഎ വ്യക്തമാക്കി.എഫ്‌സിഎ ഡീലർമാർ തകരാർ ബാധിച്ച ജീപ്പ് ചെറോക്കി എസ്‌യുവിയിലെ സോഫ്റ്റ്‌വെയർ പുനർനിർമ്മാണം നടത്തും.

യുഎസിൽ 67,248 യൂണിറ്റുകളും കാനഡയിൽ 13,659, മെക്സിക്കോയിൽ 716 യൂണിറ്റുകളും മറ്റിടങ്ങളിൽ 9,940 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്. ജീപ്പ് ചെറോക്കി ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് ലഭ്യമല്ല എന്നതിനാൽ ഈ പ്രശ്നം ആഭ്യന്തര വിപണിക്ക് ബാധകമല്ല.
MOST READ: രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഈ മാസം എഫ്‌സിഎ നൽകിയ രണ്ടാമത്തെ പ്രധാന തിരിച്ചുവിളിക്കലാണിത് എന്നത് ശ്രദ്ധേയമാണ്. കുറച്ചുനാൾ മുമ്പ്, 12V ബാറ്ററി സംവിധാനം തകരാറിലായതിനെത്തുടർന്ന് 27,000 യൂണിറ്റ് ക്രിസ്‌ലർ പസഫിക്ക ഹൈബ്രിഡ് തിരിച്ചുവിളിക്കാൻ കമ്പനി പ്രേരിതരായിരുന്നു.

ഈ മാസം എഫ്‌സിഎ നൽകിയ രണ്ടാമത്തെ പ്രധാന തിരിച്ചുവിളിക്കലാണിത് എന്നത് ശ്രദ്ധേയമാണ്. കുറച്ചുനാൾ മുമ്പ്, 12V ബാറ്ററി സംവിധാനം തകരാറിലായതിനെത്തുടർന്ന് 27,000 യൂണിറ്റ് ക്രിസ്‌ലർ പസഫിക്ക ഹൈബ്രിഡ് തിരിച്ചുവിളിക്കാൻ കമ്പനി പ്രേരിതരായിരുന്നു.
MOST READ: ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ

2019 മാര്‍ച്ച് മുതല്‍ 2020 ജനുവരി വരെ നിര്‍മ്മിച്ച, 53 കാറുകളെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ജീപ്പിന്റെ മറ്റ് വാർത്തകളിലേക്ക് നോക്കുമ്പോൾ ആഗോള വിപണിയിൽ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എഫ്‌സിഎ അടുത്തിടെ പുറത്തിറക്കി.

മുഖംമിനുക്കി എത്തിയ പുതിയ വേരിയന്റിന് അന്താരാഷ്ട്ര വിപണികൾക്കായി ഒരു പുതിയ പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള വേരിയന്റിന് നിലവിലുള്ള എഞ്ചിനുകൾ തന്നെയാകും അമേരിക്കൻ ബ്രാൻഡ് മുന്നോട്ടു കൊണ്ടുപോവുക.


Click it and Unblock the Notifications








