ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ
2020 ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ മാസങ്ങളിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും പ്രത്യേക പദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു.

മോഡലുകളുടെ ആശ്രയിച്ച് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയ ഓഫറുകളാണ് ലഭിക്കുക. ഇതിനുപുറമെ, കൊറേണ വൈറസിനെതിരെ പോരാടുന്ന മുന്നണി പ്രവര്‍ത്തകര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുത്ത മോഡലുകളില്‍ ടാറ്റ മോട്ടോര്‍സ് പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.

ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വാങ്ങുന്നവര്‍ക്കും ഈ ഓഫറുകള്‍ ലഭിക്കും. ഓഫറുകള്‍ 2020 ജൂണ്‍ 30 വരെ മാത്രമേ ലഭ്യമാകുകയുളളുവെന്നും കമ്പനി അറിയിച്ചു.
MOST READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

ടിയാഗൊ
ടാറ്റയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലാണ് ടാറ്റ ടിയാഗൊ. 30,000 രൂപയൂടെ ആനുകൂല്യങ്ങളാണ് ഹാച്ച്ബാക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിങ്ങളുടെ പഴയ കാര്‍ ഡീലര്‍ക്ക് വില്‍ക്കുമ്പോള്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതിനുപുറമെ കൊവിഡ് -19 പോരാളികള്‍ക്ക് 5,000 രൂപയുടെ പ്രത്യേക ഇളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിഗോര്‍
ടിയാഗൊ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാനാണ് ടിഗോര്‍. മൊത്തം 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ്-19 മുന്നണി പോരാളികള്‍ക്ക് 5,000 രൂപ അധിക ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നെക്‌സോണ്‍
ടാറ്റയില്‍ നിന്നുള്ള ഏറ്റവും ജനപ്രീയ മോഡലുകളില്‍ ഒന്നാണ് നെക്സണ്‍. അടുത്തിടെയാണ് നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

അതേസമയം വാഹനത്തില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളോ എക്‌സ്‌ചേഞ്ച് ബോണസുകളോ ലഭ്യമല്ല. എന്നിരുന്നാലും, കൊവിഡ് മുന്നണി പോരാളികള്‍ക്ക് 3,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.
MOST READ: 500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

ഹാരിയര്‍
ഹാരിയറില്‍ ഈ മാസം 35,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല, എന്നിരുന്നാലും, നിങ്ങളുടെ പഴയ വാഹനം ഡീലറുമായി കൈമാറ്റം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് 30,000 രൂപ ബോണസ് ലഭിക്കും. യോഗ്യത അനുസരിച്ച് 5,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യും.

ഇതിനുപുറമെ, പുതിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനി വാഗ്ദാനം ചെയ്യുന്ന ലഭ്യമായ വിവിധ ഇഎംഐ സ്‌കീം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.


Click it and Unblock the Notifications








