അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലടക്കം നിരത്തുകളില്‍ നിറയുക ഇലക്ട്രിക്ക് വാഹനങ്ങളെന്ന വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഒരു വെബ്ബിനാറില്‍ പങ്കെടുക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ പ്രബല കേന്ദ്രമായി മാറുമെന്നും ഈ മേഖലയ്ക്ക്, സാധ്യമായ എല്ലാ ഇളവുകളും നല്കാന്‍ ഭരണകൂടം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ മേലുള്ള ചരക്കുസേവനനികുതി 12 ശതമാനമായി കുറച്ചുവെന്നും ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി താന്‍ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്‍പന വര്‍ധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ലോകത്തിനു ഇപ്പോള്‍ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ് നല്‍കുന്നത്.

പൊതു-സ്വകാര്യ നിക്ഷേപങ്ങള്‍ യോജിപ്പിച്ചു നന്നായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ പൊതുഗതാഗത മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഡല്‍ഹി-മുംബൈ ഹരിത ഇടനാഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ദേശീയപാത നടപ്പാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും സൂചന നല്‍കി.
MOST READ: ഇന്ത്യയിലെ വിലയേറിയ സെക്യൂരിറ്റി വാഹനങ്ങൾ

പെട്രോള്‍-ഡീസല്‍ വില വര്‍ധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വായുമലിനീകരണവും ഇതോടെ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലൂടെ ഇവ നടപ്പാക്കാനും സാധിക്കും.

അതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കാനും വഴി തുറക്കുമെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധാരണ വാഹനങ്ങളേക്കാള്‍ വില കൂടുതലാണ്.
MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

എന്നാല്‍ ഈ പ്രശ്നം വരും വര്‍ഷങ്ങളില്‍ നമ്മുക്ക് മറികടക്കാന്‍ സാധിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കരുത്തേക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഉത്പാദന ചിലവും കാര്യമായി കുറയുമെന്നും ഗഡ്കരി വ്യക്തമാക്കി.


Click it and Unblock the Notifications








