മോഹന്‍ലാലിന് പിന്നാലെ വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ആഢംബര എംപിവി ശ്രേണിയിലേക്ക് ഫെബ്രുവരി മാസത്തിലാണ് ടൊയോട്ട വെല്‍ഫയറിനെ അവതരിപ്പിക്കുന്നത്. 79.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് അധികം വൈകുന്നതിന് മുമ്പ് തന്നെ മലയാളത്തിലെ പ്രിയ താരം മോഹന്‍ലാല്‍ വാഹനം സ്വന്തമാക്കുകയും ചെയ്തു. അത് പിന്നീട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറുകൂടി വെല്‍ഫയര്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന് ശേഷം ഈ ആഢംബര വാഹനം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് സുരേഷ് ഗോപി.

MOST READ: പുതിയ ഡാർക്ക് മോഡ് OTA അപ്ഡേറ്റ് അവതരിപ്പിച്ച് ഏഥർ

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷാണ് വാഹനത്തിനൊപ്പമുള്ള ചിത്രം സമൂഹമധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് ഇപ്പോള്‍ സംഭവം വാര്‍ത്തയായിരിക്കുന്നത്.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ടൊയോട്ടയുടെ കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വകഭേദത്തില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ടൊയോട്ട വെല്‍ഫയര്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്‌സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: ഇലക്ട്രിക് കരുത്തിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമുള്ള ഈ വാഹനത്തിന് 3,000 mm ആണ് വീല്‍ബേസ്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുങ്ങുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

മോഹന്‍ലാലിന് പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 87 bhp കരുത്തും 198 Nm torque ഉം സൃഷ്ടിക്കും. ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 bhp ആണ് മൊത്തം ഉത്പാദിപ്പിക്കുന്നത്. 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, June 19, 2020, 13:34 [IST]
English summary
Malayalam Actor Suresh Gopi Bought Toyota Vellfire MPV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X