ഇലക്ട്രിക് കരുത്തിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

C3 എയർക്രോസ്, C5 എയർക്രോസ് എസ്‌യുവികളിലൂടെ സിട്രൺ വൻ വിജയമാണ് നേടിയത്. 2017 അവസാനത്തോടെ അരങ്ങേറ്റം കുറിച്ചത് മുതൽ അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇവയുടെ മൊത്തം വിൽപ്പന.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

C5 എയർക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. സിട്രണിൽ നിന്ന് രാജ്യത്തേക്ക് വരാനിരിക്കുന്ന നിരവധി മോഡലുകൾക്ക് C5 ഒരു തുടക്കമായിരിക്കും.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

അടുത്ത വർഷം ആദ്യം ബ്രാൻഡിന്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്കാവും നിർമ്മാതാക്കൾ ആദ്യം ചുവടുവയ്ക്കുന്നത്.

MOST READ: ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

എന്നാൽ ആഗോളതലത്തിൽ ഫ്രഞ്ച് നിർമ്മാതാക്കൾ ഇപ്പോൾ ഹാച്ച്ബാക്ക് വിഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. യൂറോപ്പിൽ, കഴിഞ്ഞ വർഷം C-സെഗ്മെന്റ് വിൽപ്പനയിൽ 28 ശതമാനത്തോളം ഹാച്ച്ബാക്കുകൾ കൈവരിച്ചിരുന്നു.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

അതിനാൽ വിൽപ്പനയിൽ ഗണ്യമായ ഒരു ഭാഗം പിടിച്ചെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സിട്രൺ C4 -ന്റെ ഇലക്ട്രിക് പതിപ്പും സാധാരണ മോഡലിന്റെ പുതിയ അവതാരവും പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

ഉപഭോക്താക്കൾ തെരഞ്ഞെടുക്കാൻ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ പുതിയ C4 കമ്പനി വാഗ്ദാനം ചെയ്യുന്നു. വൈദ്യുതീകരണത്തോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിട്ട് ഈ വർഷം ബ്രാൻഡ് പ്രഖ്യാപിച്ച അഞ്ചാമത്തെ പരിസ്ഥിതി സൗഹൃദ മോഡലാണ് സിട്രോൺ e-C4.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

C5 എയർക്രോസ് ഹൈബ്രിഡ്, AMI, e- ജമ്പി, e- സ്‌പേസ് ടൂറർ എന്നിവയ്ക്ക് പിന്നാലെയാണ് e-C4 എത്തുന്നത്. അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാമിന്റെ ഒരു രൂപമാണ് e-C4 എന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

MOST READ: പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

ഇലക്ട്രിക് C4 നെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങൾ‌ ഇപ്പോൾ‌ വിരളമാണ്, പക്ഷേ ഈ മാസാവസാനത്തോടെ സിട്രൺ‌ കൂടുതൽ വിവരങ്ങൾ‌ വെളിപ്പെടുത്തും. 1928 -ൽ ആദ്യമായി അവതരിപ്പിച്ച C4 നെയിംപ്ലേറ്റിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

കൂപ്പെ പോലുള്ള റൂഫ് മോഡലുകൾക്കായുള്ള ആഗോള പ്രവണത അനുസരിച്ച് ക്രോസ്ഓവർ ബോഡി തരം ഉപയോഗിച്ച് മാത്രമേ പുതിയ തലമുറ C4 ലഭിക്കൂ.

MOST READ: ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

ഒരു സാധാരണ സിട്രൺ ഫാഷനിൽ, 2021 C4 -ന് ഒരു ആംഗുലാർ ഫ്രണ്ട് ഫാസിയ, ബോഡിയുടെ താഴത്തെ ഭാഗത്ത് ഗ്രേ നിറത്തിലുള്ള ക്ലാഡിംഗ്, പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച അതുല്യമായ സൈഡ് സ്കേർട്ടുകൾ, ഷീറ്റ് മെറ്റലിൽ തീർത്ത സ്പോർട്ടി ക്രീസുകൾ എന്നിവ നിർമ്മാതാക്കൾ ഒരുക്കുന്നു.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

കൂടാതെ അഗ്രസ്സീവ് ബ്ലാക്ക് ട്രിം പീസുകൾ, ആംഗുലാർ ശൈലിയിലുള്ള ബോൾഡ് മുൻ, പിൻ ബമ്പറുകൾ, കറുത്ത പില്ലറുകൾ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ തുടങ്ങിയവ വാഹനത്തിന് ലഭിക്കുന്നു.

ഇലക്ട്രിക് പലർട്രെയിനിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

ഹ്യുണ്ടായി കോന, ഫോർഡ് ഇക്കോസ്പോർട്ട്, പൂഷോ 2008 എന്നിവയ്‌ക്കെതിരെയാണ് ക്രോസ്ഓവർ മത്സരിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം C5 എയർക്രോസിന് പിന്നാലെ ഉയർന്ന അളവിലുള്ള പ്രാദേശികവൽക്കരിച്ച ഘടകങ്ങൾ അടങ്ങിയ C21 കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

More from DriveSpark

Article Published On: Thursday, June 18, 2020, 18:15 [IST]
English summary
New Gen Citroen C4 Gets An Electric Powertrain. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X