ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണ നൽകി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ആവശ്യ സാധനങ്ങളുടെ തടസമില്ലാതെ ലഭ്യതക്കായി ചരക്കുനീക്കം ഉറപ്പാക്കാൻ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണച്ചുവരികയാണ് കമ്പനി.

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ട്രക്ക് ഡ്രൈവർമാർ, ചെറുകിട ട്രാൻസ്പോർട്ടറുകൾ, മിഡ്-സൈസ് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, ഫ്ലീറ്റ് ഉടമകൾ എന്നിവരുമായി ഈ അസാധാരണ സാഹചര്യത്തിൽ പ്രവർത്തിച്ച ഗതാഗത ശൃംഖലയുടെ ഓരോ വിഭാഗങ്ങളിലും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനു മുന്നിട്ടുനിന്നു.

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

രാജ്യത്തുടനീളമുള്ള ചരക്ക് നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് കമ്പനിയുടെ ഓപ്പറേഷൻ ശൃംഖലയിലുടനീളവും നിരവധി സാരഥി ആരാം കേന്ദ്രങ്ങൾ വഴിയും ഭക്ഷണം, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്തുവരുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഹൈവേകളിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ ഈ സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നു.

MOST READ: ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ലോക്ക് ഡൗൺ സമയത്ത് ട്രക്ക് ഡ്രൈവർമാർക്കും രാജ്യത്തുടനീളമുള്ള ട്രാൻസ്പോർട്ടർമാർക്കും വേണ്ടി 1800 209 7979 എന്ന 24x7 ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ ടാറ്റ പ്രവർത്തിപ്പിച്ചു. ലഭിച്ച അഭ്യർത്ഥനകൾ വേഗത്തിൽ പരിഹരിക്കുന്നതിനായി അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയുംഅവരെ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ ഉൾപ്പടെ കൃത്യമായി വിന്യസിക്കുകയും ചെയ്തു.

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

21 സംഭരണശാലകളിൽ നിന്നും എളുപ്പത്തിൽ സ്പെയർ പാർട്സുകൾ എത്തിക്കുകയും ചെയ്ത ടാറ്റ അതുവഴി വാഹനവുമായി ബന്ധപ്പെട്ട സഹായത്തിനായി ലഭിച്ച 10,000-ൽ അധികം ആവശ്യങ്ങൾ ഉടനടി പരിഹരിക്കാനും കമ്പനിക്ക് സാധിച്ചു.

MOST READ: പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ദേശീയ ലോക്ക്ഡൗൺ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി നൽകിയതോടൊപ്പം ടാറ്റ സുരക്ഷാ വാർഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി നീട്ടിയിട്ടുണ്ട്.

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ലോകമെമ്പാടും ബാധിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ലോജിസ്റ്റിക് മേഖലയും പ്രതിസന്ധി നേരിട്ടപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഫിനാൻസ് അവരുടെ 3,000-ത്തോളം ഉപഭോക്താക്കൾക്ക് സഹായവുമായി എത്തി. തുടർന്ന് വായ്പ തവണകൾ ഉദാരമാക്കുകയും കാലാവധി നീട്ടിനൽകുകയും ചെയ്തു.

MOST READ: ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ക്രെഡിറ്റ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു വഴി റീടെയിൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്ക് ഇന്ധനം വാങ്ങുക, അവരുടെ ഫാസ്റ്റാഗുകൾ റീചാർജ് ചെയ്യുക, വാഹന സർവീസ്, ഇൻഷുറൻസ്, പെർമിറ്റ്-റോഡ് ടാക്സ് തുടങ്ങിയ പ്രവർത്തനങ്ങളുടെ ചെലവുകൾക്ക് പണം നൽകാനും സാധിച്ചു.

ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

രാജ്യത്ത് പ്രവർത്തിക്കുന്ന വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിൽ ഒന്നായ ടാറ്റ ഫിനാൻസ് ക്യാപ്റ്റീവ് കൊമേഴ്‌സ്യൽ വെഹിക്കിൾ ഫിനാൻസർ എന്ന നിലയിൽ ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് തങ്ങളുടെ പ്രാഥമിക ലക്ഷ്യമാണെന്ന് ടാറ്റ മോട്ടോർസ് ഫിനാൻസ് സിഇഒ സാമ്രാത് ഗുപ്ത പറഞ്ഞു.

Most Read Articles

Malayalam
English summary
Tata Motors Provides Support To Truck Drivers And fleet Operators. Read in Malayalam
Story first published: Thursday, June 18, 2020, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X