ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് വാഹന ഭീമനായ ഗ്രേറ്റ് വാൾ മോട്ടോർസ്. മൂവായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ചൈന ആസ്ഥാനമായുള്ള നിർമ്മാതാക്കൾ അറിയിച്ചു.

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

മഹാരാഷ്ട്രയിലെ തലേഗാവിൽ അത്യാധുനിക ഓട്ടോമോട്ടീവ് നിർമാണ കേന്ദ്രത്തിനായുള്ള നിക്ഷേപം ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

പ്ലാന്റിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും, കൂടാതെ ബെംഗളൂരുവിലെ ഗ്രേറ്റ് വാൾ മോട്ടോർസ് റിസർച്ച് ആന്റ് ഡെവലപ്മെൻറ് സൗകര്യവും മൂവായിരത്തിലധികം ആളുകൾക്ക് ഘട്ടംഘട്ടമായി തൊഴിൽ നൽകും.

MOST READ: ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കൾ 2020 ഓട്ടോ എക്‌സ്‌പോയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. കൊവിഡ് -19 പ്രതിസന്ധിക്കിടയിലും തങ്ങൾ എന്നത്തേക്കാളും പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

പല ഉൽ‌പാദന പ്രക്രിയകളിലും സമന്വയിപ്പിച്ച നൂതന റോബോട്ടിക്സ് സാങ്കേതികവിദ്യയുള്ള ഉയർന്ന ഓട്ടോമേറ്റഡ് പ്ലാന്റാണ് തലേഗാവിൽ ഒരുക്കുന്നത് എന്ന് ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഇന്ത്യൻ അനുബന്ധ ഘടകത്തിന്റെ മാനേജിംഗ് ഡയറക്ടർ പാർക്കർ ഷി പറഞ്ഞു.

MOST READ: i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

മൊത്തത്തിൽ ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത് ലോകോത്തര ഇന്റലിജന്റ്, പ്രീമിയം ഉൽ‌പ്പന്നങ്ങൾ, R&D സെന്റർ, സപ്ലൈ ചെയിൻ നിർമ്മിക്കുക, മൂവായിരത്തിലധികം ആളുകൾക്ക് ഘട്ടംഘട്ടമായി ജോലി നൽകുക എന്നിവ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഈ വർഷം ജനുവരിയിൽ ജനറൽ മോട്ടോർസിന്റെ തലേഗാവ് സൗകര്യം സ്വന്തമാക്കുന്നതിന് GWM കരാർ ഒപ്പിട്ടു. ഉൽ‌പാദന സൗകര്യം വളരെ വലുതാണ്, കൂടാതെ ഒരു ലോജിസ്റ്റിക് വിതരണ കേന്ദ്രം, ഒരു പരിശീലന കേന്ദ്രം, ഒരു പ്രോജക്ട് മാനേജുമെന്റ് കെട്ടിടം, ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഒരു പൊതു സൗകര്യ കേന്ദ്രം എന്നിവയുണ്ട്.

MOST READ: സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ചൈനയുടെ സമ്പദ്‌വ്യവസ്ഥയും വാഹന വ്യവസായവും കുത്തനെ ഇടിഞ്ഞ സമയത്താണ് GWM -ന്റെ ഇന്ത്യ പ്രവേശനം. ഇത് വാഹന നിർമാതാക്കളുടെ രണ്ടാമത്തെ പ്രധാന വിപണി പ്രവേശനമാണ്. ചൈനയല്ലാതെ ആദ്യം റഷ്യയിലാണ് നിർമ്മാതാക്കൾ വാഹനങ്ങൾ അവതരിപ്പിച്ചത്.

ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഹവാൽ, GMW ഇവി എന്നിങ്ങനെ ണ്ട് ബ്രാൻഡുകൾ അവതരിപ്പിക്കാനാണ് ഗ്രേറ്റ് വാൾ മോട്ടോർസ് രാജ്യത്ത് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഹവാൽ ശ്രേണിയിലുള്ള വാഹനങ്ങൾ എസ്‌യുവി വിഭാഗത്തെ പ്രത്യേകമായി പരിപാലിക്കും, GMW ഇവി ബ്രാൻഡ് എസ്‌യുവി ഇതര ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ നിർമ്മിക്കും.

Most Read Articles

Malayalam
English summary
Great Wall Motors Signs MoU With Maharastra For 1 Billion Investment Plan For India. Read in Malayalam.
Story first published: Wednesday, June 17, 2020, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X