i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ജർമ്മനിയിൽ ഏറ്റവും താങ്ങാനാവുന്ന N-ലൈൻ മോഡലായ i10 N-ലൈൻ പുറത്തിറക്കി. 18,790 യൂറോയാണ് N-ലൈൻ പതിപ്പിന്റെ വില.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഇത് ഇന്ത്യൻ കറൻസിയിൽ 16.16 ലക്ഷം രൂപയോളം വരും. തുർക്കിയിലെ ഇസ്മിറ്റിൽ സ്ഥിതിചെയ്യുന്ന കമ്പനിയുടെ അസ്സൻ ഒട്ടോമോടിവ് സനായ് നിർമ്മാണശാലയിലാണ് i10 N-ലൈൻ ഉത്പാദിപ്പിക്കുന്നത്.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയാണ് വിദേശ വിപണികളിൽ വിൽക്കുന്ന i10 ഒരുങ്ങുന്നത്. അതിനാൽ, N-ലൈൻ വേരിയന്റും ഡിസൈനിന്റെ കാര്യത്തിൽ ഇന്ത്യ-സ്പെക്ക് ഹാച്ച്ബാക്കിന് സമാനമാണ്.

MOST READ: സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

യൂറോ-സ്പെക്ക് i10 -ന് മേൽ, N-ലൈൻ മോഡലുകൾക്ക് ചില പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള അപ്‌ഡേറ്റുകളും N-ലൈൻ നിർദ്ദിഷ്ട ക്യാരക്ടർ പാക്കേജും ലഭിക്കുന്നു, ഇത് ഹാച്ചിനെ കൂടുതൽ സ്‌പോർടിയായി മാറ്റുന്നു.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

വാഹനത്ത വെളിപ്പെടുത്തുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന കാറിന് മറ്റ് ഹ്യുണ്ടായി N-ബാഡ്ജ് മോഡലുകളുടെ അതേ പെർഫോമൻസ് ബ്ലൂ ഷേഡ് ലഭിക്കുന്നു.

MOST READ: കൊവിഡ്-19; മാക്സ്-എംജി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചത് 100 വെന്റിലേറ്ററുകള്‍

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

N-ലൈൻ ലോഗോയും ചുവന്ന ആക്സന്റുകളും ഉൾക്കൊള്ളുന്ന പുതിയ സിംഗിൾ പീസ് ഗ്രില്ലുമാണ് വാഹനത്തിന് ലഭിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഗ്രില്ല് ട്രൈ-ബാർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വിപരീത ചുവന്ന ഫ്രണ്ട് സ്പ്ലിറ്ററും കാറിന് ലഭിക്കുന്നു.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

വശങ്ങളിലേക്ക് നീങ്ങുമ്പോൾ, ഹോട്ട് ഹാച്ചിന് 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, ഫ്രണ്ട് ഫെൻഡറുകളിൽ ചുവന്ന N-ലൈൻ ബാഡ്ജ്, C-പില്ലറിൽ ചുവന്ന നിറമുള്ള i10 ലോഗോ എന്നിവ ലഭിക്കുന്നു.

MOST READ: ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

പിൻഭാഗത്ത്, i10 N-ലൈനിൽ ക്രോം ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റും ചുവന്ന ആക്‌സന്റ് ലൈനോടുകൂടിയ ഗ്ലോസി ബ്ലാക്ക് ഫോക്‌സ് ഡിഫ്യൂസറും അടങ്ങിയിരിക്കുന്നു.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

കാറിന്റെ ക്യാബിനും വ്യത്യസ്തമാണ്. സാധാരണ i10 -ൽ കാണുന്ന ഡ്യുവൽ-ടോൺ ചികിത്സയിൽ നിന്ന് വ്യത്യസ്തമായി, i10 N-ലൈനിന് ചുവന്ന നിറത്തിലുള്ള ഘടകങ്ങളും N-ബാഡ്ജിംഗും ഉള്ള ഒരു കറുത്ത ഇന്റീരിയർ ലഭിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

1.0 ലിറ്റർ മൂന്ന് സിലിണ്ടർ TGDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. പരമാവധി 100 bhp കരുത്തും 172 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ ഗ്രാൻഡ് i10 നിയോസിന്റെ ടർബോ വേരിയന്റുകളിൽ നിലവിൽ വാഗ്ദാനം ചെയ്യുന്ന അതേ പവർട്രെയിനാണ് ഇത് എന്നതാണ് ശ്രദ്ധേയം.

i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

എന്നിരുന്നാലും, 7.7 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക് എത്തുന്ന ഗ്രാൻഡ് i10 നിയോസ് ടർബോ ജർമ്മൻ-സ്പെക്ക് i10 N-ലൈനിനേക്കാൾ വളരെ താങ്ങാനാകുന്ന ഓപ്ഷനാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Launched Performance Based i10 N Line In Germany. Read in Malayalam.
Story first published: Wednesday, June 17, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X