കൊവിഡ്-19; മാക്സ്-എംജി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചത് 100 വെന്റിലേറ്ററുകള്‍
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയെ കൂടെ കൂട്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എംജി നടത്തുന്നത്.

എംജിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ഇരുവരുടെയും പങ്കാളിത്തത്തില്‍ രാജ്യത്തിനായി 100 വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്ത് കോവിഡ്-19 ബാധിതരായ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വെന്റിലേറ്ററുകളുടെ ഉത്പാദനവും വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മ്മിക്കുക. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.
MOST READ: ബിഎസ്-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഇത് നിര്‍മ്മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്. മാക്‌സ് വെന്റിലേറ്റര്‍ കമ്പനിയുമായുള്ള കൂട്ടുകെട്ടിലൂടെ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും പരമാവധി വേഗത്തിലും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

എംജിയുടെ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുക. വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് പുറമെ, കൊറോണ പ്രതിരോധത്തിനായി നിരവധി നടപടികളാണ് എംജി മോട്ടോര്‍സ് സ്വീകരിച്ചിരിക്കുന്നത്.
MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്‌യുവികള്‍ വിട്ടുനല്‍കിയിരുന്നു. ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി തന്നെയാണ് നല്‍കിയത്.

ഇതിനൊപ്പം രണ്ടുകോടി രൂപയുടെ ധനസഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അതേസമയം കമ്പനിയുടെ ഷോറൂമുകളിലും ഡീലര്‍ഷിപ്പിലും എത്തുന്ന ഉപഭോക്താക്കള്‍ക്കായി വലിയ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.
MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

നിലവില്‍ ഹെക്ടര്‍, ZS ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് എംജി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്ന മോഡലുകള്‍. ഇരുമോഡലുകളുടെയും ഡെലിവറി, ബുക്കിങ് പ്രക്രീയകള്‍ കമ്പനി ഓണ്‍ലൈന്‍ വഴിയാക്കി.
ലോക്ക്ഡൗണിന് ശേഷവും വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ഡെലിവറി എടുക്കാനോ ഷോറൂമിലെത്തുന്ന ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ ഷോറുമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഷോറൂമിലെത്തുന്ന ആളുകള്‍ക്ക് മാസ്‌കുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കും കൈയ്യുറകളും ധരിച്ചാണ് ജീവനക്കാരും ഷോറുമുകളില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോറൂമിന്റെ എല്ലായിടത്തും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ ജീവനക്കാരോട് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംജി അറിയിച്ചിട്ടുണ്ട്. വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്‌ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്‌ലുകളും തുടങ്ങി സ്ഥിരമായി തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാന്‍ ഡിസ്ഇന്‍ഫക്റ്റന്റ് ലായിനിയും എംജി ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications








