തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

രാജ്യത്തെ ഏറ്റവും വിലയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ നിരയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് ക്രെറ്റ. മിഡ്സൈസ് എസ്‌യുവി ശ്രേണിയിൽ രാജാവായിരുന്ന മോഡലിന് കിയ സെൽറ്റോസ് വന്നതോടെ ആ സ്ഥാനം നടഷ്ടമായി.

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

എന്നാൽ അടിമുടി മാറ്റങ്ങളോടെ വീണ്ടും വിപണിയിൽ എത്തിയതോടെ താരപദവി തിരികെ പിടിച്ചിരിക്കുകയാണ് ക്രെറ്റ. ഈ വർഷം ആദ്യമണ് രണ്ടാം തലമുറ മോഡലിന്റെ അവതരണം നടക്കുന്നത്. ബ്രാൻഡിന്റെ പ്രതീക്ഷ പോലെ തന്നെ ആഭ്യന്തര ഉപഭോക്താക്കളിൽ നിന്ന് ഇത് മികച്ച ശ്രദ്ധയാണ് എസ്‌യുവി രണ്ടാംവരവിൽ സ്വന്തമാക്കിയത്.

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

2020 മാർച്ച് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ മൊത്തം 6,706 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതേ മാസം തന്നെ ബ്രാൻഡ് നേടിയ വിൽപ്പനയുടെ നാലിലൊന്ന് സ്വന്തമാക്കിയത് ക്രെറ്റയാണ് എന്നതും ശ്രദ്ധേയം.

MOST READ: ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

2020 ഹ്യുണ്ടായി ക്രെറ്റയുടെ ബുക്കിംഗ് ഇന്ത്യയിൽ 30,000 കടന്നിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വരും മാസങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ പുതുതലമുറ ക്രെറ്റയെ സ്വന്തമാക്കാൻ എത്തുമെന്നാണ് ദക്ഷിണ കൊറിയൻ കമ്പനി പ്രതീക്ഷിക്കുന്നത്.

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

മൊത്തം ബുക്കിംഗിൽ 55 ശതമാനവും ഡീസൽ പതിപ്പിനുള്ളതാണെന്ന് ഹ്യുണ്ടായി പറയുന്നു. ഏഴ് സ്പീഡ് ഡിസിടിയുള്ള 1.4 കാപ്പ ടർബോ ജിഡി പെട്രോളും വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. കൂടാതെ ഹ്യുണ്ടായിയുടെ രാജ്യത്തെ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ പുതിയ ക്രെറ്റ ഒരു പ്രധാന പങ്കുവഹിക്കും.

MOST READ: കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

കിയ സെൽറ്റോസിന് സമാനമായ രീതിയിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ സോളോ ഡീസൽ യൂണിറ്റ് 115 bhp പവറിൽ 250 Nm torque വികസിപ്പിക്കാൻ പ്രാപ്തമാണ്.

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 140 bhp പവറും 242 Nm torque ഉം സൃഷ്ടിക്കുന്നു. 1.5 ലിറ്റർ പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടി തെരഞ്ഞെടുക്കാം, 1.5 ലിറ്റർ ഡീസലിൽ ആറ് സ്പീഡ് മാനുവലോ ആറ് സ്പീഡ് ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം. അതേസമയം ടർബോ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടിയാണ് ലഭ്യമാക്കുന്നത്.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

പുറംമോടിയിലും അകത്തളത്തിലും പൂർണമായ മാറ്റങ്ങളോടെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വരുന്നത്. പുതിയ മോഡലിന്റെ മുൻവശത്ത് ബ്രാൻഡിന്റെ ഏറ്റവും പുതിയ കാസ്കേഡിംഗ് ഗ്രിൽ ഇടംപിടിച്ചിരിക്കുന്നു. ചുറ്റും എൽഇഡി ഡിആർഎല്ലുകളുള്ള നവീകരിച്ച രൂപകൽപ്പനയിൽ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും ശ്രദ്ധേയമാണ്.

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

ക്യാബിൻ, ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവയ്ക്കും കാര്യമായ മാറ്റങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. മൗണ്ട് ചെയ്‌ത നിയന്ത്രണങ്ങളുള്ള തികച്ചും പുതിയ സ്റ്റിയറിംഗ് വീലിലേക്കാണ് കണ്ണ് ആദ്യമെത്തുക. ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അകത്തളത്തെ മനോഹരക്കാൻ ഹ്യുണ്ടായിയെ ഏറെ സഹായിച്ചിട്ടുണ്ട്.

MOST READ: കിയ സോനെറ്റ് വിപണിയിലേക്ക്, വില 7.9 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ

തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടിപ്പിൾ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, പാഡിൽ ഷിഫ്റ്ററുകൾ, ഇലക്ട്രിക് പാർക്കിംഗ് എന്നിവ വിപണി പിടിക്കാൻ രണ്ടാംതലമുറ ക്രെറ്റയെ തുണച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Crossed 30,000 Mark In India. Read in Malayalam
Story first published: Tuesday, June 16, 2020, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X