കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്ന റിപ്പോർട്ടായിരുന്നു അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ മഹീന്ദ്രയും ആഭ്യന്തര വിപണിയിൽ സംയുക്ത സംരഭത്തിൽ പങ്കാളികളായത്. ഈ കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികളാകും രാജ്യത്ത് അണിനിരക്കുക.

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

കൂടാതെ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ എംപിവിയിലും കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഫോർഡിന്റെ വരാനിരിക്കുന്ന സി-എസ്‌യുവി അടുത്ത തലമുറ മഹീന്ദ്ര XUV500-യുടെ പ്ലാറ്റ്ഫോം ഉപയോഗിക്കും.

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയവ ശക്തരായ മോഡലുകളെ എതിർക്കുന്നതിനായി മഹീന്ദ്ര ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയിലും പ്രവർത്തിക്കുന്നുണ്ട്. ഈ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള ബി-സെഗ്മെന്റ് എസ്‌യുവിയും ഫോർഡ് അവതരിപ്പിക്കും.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

ഓട്ടോകാർ ഇന്ത്യയുടെ അഭിപ്രായത്തിൽ മഹീന്ദ്ര XUV400 എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള മിഡ്-സൈസ് എസ്‌യുവി 2022 സാമ്പത്തിക വർഷത്തിൽ അതായത് മിക്കവാറും 2021-ന്റെ അവസാനത്തിൽ വിപണിയിലെത്തും.

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

വരാനിരിക്കുന്ന ഈ മോഡൽ XUV300 കോംപാക്‌ടിനും XUV500 പതിപ്പിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കും. അതേസമയം ഫോർഡിന്റെ മിഡ്-സൈസ് എസ്‌യുവി 2021 അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

മഹീന്ദ്രയുടെയും ഫോർഡിന്റെയും എസ്‌യുവികൾ മിക്ക ഘടകങ്ങളും സവിശേഷതകളും സാങ്കേതികവിദ്യയും പങ്കുവെക്കുമെന്നാണ് സൂചന. പുതിയ മോഡലുകൾ ഒരേ മോണോകോക്ക് ഫ്രണ്ട്-വീൽ ഡ്രൈവ് പ്ലാറ്റ്ഫോം പങ്കിടും. വരാനിരിക്കുന്ന എസ്‌യുവികൾക്ക് മഹീന്ദ്രയുടെ G15 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. അത് 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

ഡയറക്ട്-ഇഞ്ചക്ഷൻ യൂണിറ്റിന് 163 bhp പവറും 280 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. വിദേശത്ത് വിൽക്കുന്ന സാങ്‌യോങ് കൊരണ്ടോ എസ്‌യുവിയെയും ഇത് ശക്തിപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഈ എഞ്ചിൻ വരാനിരിക്കുന്ന ബിഎസ്-VI മഹീന്ദ്ര മറാസോ പെട്രോളിനും കരുത്തേകും. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളും എംസ്റ്റാലിയൻ ശ്രേണിയിൽ ഉൾപ്പെടുന്നു.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

1.2 ലിറ്റർ യൂണിറ്റ് സമീപഭാവിയിൽ മഹീന്ദ്ര XUV300 സ്പോർട്സിന് കരുത്ത് പകരും. വാസ്തവത്തിൽ ഈ യൂണിറ്റ് ഫോർഡ് ഇക്കോസ്പോർട്ടിലും ഇടംപിടിക്കും. അടുത്തിടെ നിർത്തലാക്കിയ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് പകരമായി ഇത് വാഹനത്തിൽ എത്തും.

കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

അതോടൊപ്പം 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാകാൻ സാധ്യതയുള്ള ഡീസൽ എഞ്ചിനും പുതിയ മോഡലുകൾക്ക് ലഭിക്കും. മറാസോയിൽ ഈ ഡീസൽ എഞ്ചിൻ 120 bhp കരുത്തിൽ 300 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവികളുടെ നീളം ഏകദേശം 4.3 മീറ്ററാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming Mahindra XUV400 Engine Specs Revealed. Read in Malayalam
Story first published: Tuesday, June 16, 2020, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X