15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത്, റോയൽ എൻഫീൽഡ് ഒരു പുതിയ മോട്ടോർ സൈക്കിൾ വാങ്ങുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് മുമ്പ് ഒരു പുതിയ ഓഫർ അവതരിപ്പിച്ചിരുന്നു.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഈ പ്രോഗ്രാമിന് കീഴിൽ, കമ്പനി ഒരു നിശ്ചിത തുക വാഗ്ദാനം ചെയ്യ്തിരുന്നു. അത് ജെനുവിൻ ആക്‌സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി, റൈഡിംഗ് ഗിയർ എന്നിവ വാങ്ങാൻ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. തങ്ങളുടെ എല്ലാ മോട്ടോർസൈക്കിളുകളിലും സാധുതയുള്ളതും തികച്ചും സൗജന്യവുമാണ് ഈ പദ്ധതി.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

മോട്ടോർ സൈക്കിൾ വാങ്ങുന്നതിന്റെ അനുഭവം കൂടുതൽ ലഘൂകരിക്കുന്നതിനായി, കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ രണ്ട് മോട്ടോർസൈക്കിളുകളുടെ പേയ്‌മെന്റുകൾ ഇപ്പോൾ കുറച്ചിരിക്കുകയാണ്.

MOST READ: കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

റോയൽ‌ എൻ‌ഫീൽ‌ഡ് ബുള്ളറ്റ് 350 നിലവിൽ‌ വെറും 15,000 രൂപയുടെ ഡൗൺ‌പെയ്‌മെന്റിൽ വാഗ്ദാനം ചെയ്യുന്നു, അതേസമയം ക്ലാസിക് 350 -ക്ക് 20,000 രൂപയുടെ ഡൗൺ‌പെയ്‌മെൻറിൽ ലഭിക്കുന്നതാണ്.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

കൂടാതെ, ഉപഭോക്താവിന്റെ പഴയ ഇരുചക്രവാഹനങ്ങൾ എക്സ്ചേഞ്ചിനായി ഉൾപ്പെടുത്താമെന്നും പുതിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിനുള്ള പണമടയ്ക്കാൻ പഴയ ഇരുചക്രവാഹനത്തിന്റെ കണക്കാക്കിയ മൂല്യം ഉപയോഗിക്കാമെന്നും റോയൽ എൻഫീൽഡ് പറയുന്നു.

MOST READ: അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

കരാർ കൂടുതൽ മധുരതരമാക്കുന്നതിന്, ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ ബൈക്കിന്റെ മുഴുവൻ വിലയുടെ 90 ശതമാനം വരെ ഫിനാൻസ് നൽകാനുള്ള ഓപ്ഷൻ നൽകുന്നു.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഉപഭോക്താക്കൾക്ക് പരമാവധി അഞ്ച് വർഷത്തേക്ക് മോട്ടോർസൈക്കിളിന് ഫിനാൻസ് ലഭിക്കും. കൂടാതെ, റോയൽ എൻഫീൽഡ് ആദ്യ മൂന്ന് മാസത്തേക്ക് EMI -കൾ കുറച്ചിട്ടുണ്ട്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

12 മാസത്തേക്ക് 10,000 രൂപ വായ്പയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ഗഡു 922 രൂപയാണ്. മറുവശത്ത്, 24 മാസത്തേക്ക് ഇത് 504 രൂപയായും 36 മാസത്തിന് 367 രൂപയായും 48 മാസത്തേക്ക് 299 രൂപയായും കുറയുന്നു.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

അഞ്ചുവർഷത്തേക്ക് പൂർണമായും ഫിനാൻസ് എടുക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, 10,000 രൂപയ്ക്ക് മാസ ഗഡു 259 രൂപയായി കുറയും.

MOST READ: പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

മേയ് 31 ന് മുമ്പ് മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് വില മുഴുവൻ അടച്ചാൽ, എക്സ്സ്റ്റെൻഡഡ് വാറന്റി, ജെനുവിൻ ആക്സസറികൾ, റൈഡിംഗ് ഗിയർ എന്നിവ വാങ്ങുന്നതിനായി ഓഫർ ചെയ്തിരുന്ന 10,000 രൂപയുടെ അധിക ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന മേൽപ്പറഞ്ഞ പദ്ധതി സാധുവായിരിന്നും.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

എന്നിരുന്നാലും, നിർമ്മാതാക്കൾ ജൂൺ 15 വരെ പദ്ധതി നീട്ടിയിട്ടുണ്ടെങ്കിലും സ്കീമിനൊപ്പം വാഗ്ദാനം ചെയ്ത തുക ഇപ്പോൾ 6,000 രൂപയായി കുറച്ചിരിക്കുകയാണ്.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഈ സ്കീമുകൾക്ക് പുറമേ, റോയൽ എൻഫീൽഡ് ‘സർവീസ് ഓൺ വീൽസ്' എന്ന പേരിൽ മൊബൈൽ സർവീസ് മോട്ടോർസൈക്കിളുകളുടെ ഒരു നിരയും അവതരിപ്പിച്ചു.

15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഈ ഉദ്ദേശ്യത്തോടെ നിർമ്മിച്ച മോട്ടോർസൈക്കിളുകൾ നിങ്ങളുടെ വീടിന്റെ പടിവാതിൽക്കൽ സാധാരണ സേവനങ്ങളുടെയും അറ്റകുറ്റ പണികളുടെയും 90 ശതമാനവും നിർവഹിക്കുന്നതിനുള്ള ഉപകരണങ്ങൾ, ജെനുവിൻ സ്പെയർ പാർട്സ് എന്നിവ വഹിക്കും.

More from DriveSpark

Article Published On: Monday, June 15, 2020, 11:55 [IST]
English summary
Royal Enfield Bullet Now Available For Just Rs 15000 Downpayment. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X