കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യൻ വിപണിയിലേക്ക് പുത്തൻ എസ്‌യുവി മോഡലുമായി ഉടനെത്തും. ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ പുനർനിർമിച്ച പതിപ്പായ കാമിക്കുമായാണ് ബ്രാൻഡ് എത്തുന്നത്.

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

എസ്‌യുവിയുടെ സമ്പൂർണ രൂപകൽപ്പന വെളിപ്പെടുത്തിക്കൊണ്ട് വരാനിരിക്കുന്ന സ്‌കോഡ കാമിക്ക് ഇന്ത്യയിൽ വീണ്ടും പരീക്ഷണയോട്ടം നടത്തി. 2019 ലെ ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച സ്കോഡയുടെ ഈ എസ്‌യുവി അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തന്നെ വിൽപ്പനക്ക് എത്തുന്നുണ്ട്.

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

പുതിയതായി പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടി-റോക്ക്, ക്രെറ്റ, സെൽറ്റോസ് എന്നീ മോഡലുകളുടെ വിപണി ലക്ഷ്യംവെച്ചെത്തുന്ന എസ്‌യുവിയെ സിബിയു റൂട്ടിലൂടെ ഇന്ത്യയിലെത്തിക്കാനാണ് സ്കോഡയുടെ പദ്ധതി.

MOST READ: 2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

രൂപകൽപ്പനയുടെ കാര്യത്തിൽ സ്കോഡ കാമിക്ക് ഒരു പുതിയ ഡിസൈൻ ഭാഷ്യത്തെ പരിചയപ്പെടുത്തും. അത് ധാരാളം ബി‌എം‌ഡബ്ല്യു X1 ഘടകങ്ങളുമായി സാമ്യം തോന്നിയേക്കാം. ധാരാളം റോഡ് സാന്നിധ്യമുള്ള സ്റ്റൈലിഷും ആധുനികവുമായ മോഡലാകും പുത്തൻ എസ്‌യുവി എന്നതിൽ തർക്കം ഒന്നുമില്ല.

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ലുമായി എത്തുന്ന വാഹനത്തിന് സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് യൂണിറ്റാണ് നൽകിയിരിക്കുന്നത്. പുതിയ 2020 ഒക്‌ടാവിയയിൽ നിന്ന് സ്കോഡ കാമിക്ക് അതിന്റെ ചില ഘടകങ്ങൾ കടമെടുത്തിട്ടുമുണ്ട്.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി നൽകാനൊരുങ്ങി യുകെ

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

മേൽക്കൂര റെയിൽ, എൽ ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ബോണറ്റ് ലൈൻ എന്നിവയ്ക്ക് ഒരു യൂറോപ്യൻ രൂപം നൽകിയിരിക്കുന്നുവെന്ന് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

വേരിയന്റിനെ ആശ്രയിച്ച് സ്കോഡ കാമക്കിന് 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കും. 4,241 മില്ലീമീറ്റർ നീളം 1,793 മില്ലീമീറ്റർ വീതി 1,531 മില്ലീമീറ്റർ ഉയരവുമാണ് പുതിയ വാഹനത്തിന് നൽകിയിരിക്കുന്നത്. വീൽബേസ് 2,651 മില്ലീമീറ്റാണ്. ഈ അളവുകൾ യൂറോപ്യൻ മോഡലിനുള്ളതാണെങ്കിലും ഇത് ഇന്ത്യൻ വിപണിക്കും സമാന അളവുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളുടെ അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

എഞ്ചിന്റെ കാര്യത്തിൽ സ്കോഡ കാമിക്ക് മൂന്ന് പെട്രോൾ, രണ്ട് ഡീസൽ, ഒരു സിഎൻജി ഓപ്ഷനുകൾ എന്നിവ അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്നു. അതിൽ 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ, 1.6 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ജി-ടെക് സി‌എൻ‌ജി എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്നു.

കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

എല്ലാ എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓപ്‌ഷണൽ സെവൻ സ്പീഡ് ഡി‌എസ്‌ജിയും കാമിക്കിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ പെട്രോൾ മാത്രമേ തുടക്കത്തിൽ ലഭ്യമാകൂ. ഏകദേശം 20 ലക്ഷം രൂപയായിരിക്കും എസ്‌യുവിക്കായി രാജ്യത്ത് മുടക്കേണ്ടി വരിക.

Image Source: AutoWheels India

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kamiq SUV Spied In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X