പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളുടെ അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര
പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളുടെ അരങ്ങേറ്റം വൈകിപ്പിച്ച് മഹീന്ദ്ര. ഇരുമോഡലുകളുടെയും അവതരണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2021-22) മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ഇരുമോഡലുകളും വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

വിപണിയിലെ നിലവിലെ സാഹചര്യവും, ലോക്ക്ഡൗണുമാണ് മഹീന്ദ്രയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കമ്പനിയുടെ ത്രൈമാസ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ച വേളയിലാണ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.
MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3,255 കോടി രൂപയുടെ വന്‍ നഷ്ടമാണ് മഹീന്ദ്രയ്ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അടിമുടി മാറ്റത്തോടെയാകും ഇരുമോഡലുകളും വിപണിയില്‍ എത്തുക.

പുതിയൊരു പ്ലാറ്റ്‌ഫോമിലാകും XUV500 വിപണിയില്‍ എത്തുക. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോപെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും പുതുതലമുറ XUV500 വിപണിയില്‍ എത്തുക. മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.
MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതുതലമുറ സ്‌കോര്‍പ്പിയോയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം നിലവിലെ മോഡലിന് കരുത്ത് പകരുന്ന അതേ ബിഎസ് VI 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും ഇടംപിടിച്ചേക്കും. എന്നിരുന്നാലും, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും വാഹനത്തിന് ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

അതേസമയം പുതുതലമുറ ഥാറിന്റെ അരങ്ങേറ്റം വൈകില്ലെന്ന് പവന്‍ ഗോയങ്ക വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ അടിമുടി മാറ്റങ്ങളുമായി പുതുതലമുറ ഥാര്‍ വിപണിയില്‍ എത്തും.
MOST READ: ഫ്യുവല്‍ പമ്പില്‍ തകരാര്‍; 65,651 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് ഹോണ്ട

കൊറോണ വൈറസ് വ്യാപനം മൂലമാണ് വാഹനത്തിന്റെ അരങ്ങേറ്റത്തിന് കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചുവെന്നാണ് സൂചന.

2012 -ലാണ് ഥാര്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതിനുശേഷം ഒരു താരമായി മാറാന്‍ വാഹനത്തിന് സാധിച്ചു. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഥാറിന് ഒരു തലമുറ മാറ്റം ലഭിക്കാന്‍ ഒരുങ്ങുന്നത്. ഇത്തവണ കൂടുതല്‍ സവിശേഷതകളുമായി ഥാര്‍ എത്തുമെന്ന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








