ഫ്യുവല്‍ പമ്പില്‍ തകരാര്‍; 65,651 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് ഹോണ്ട
ഏതാനും മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. ഫ്യുവല്‍ പമ്പിലെ തകരാറിനെ തുടര്‍ന്നാണ് ഏകദേശം ഏഴ് മോഡലുകളെ കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്.

ഹോണ്ട ബ്രിയോ, അമേസ്, സിറ്റി, ജാസ്, WR-V, BR-V, CR-V എന്നീ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.

ഈ കാലയളവില്‍ നിര്‍മ്മിച്ച 65,651 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യുവല്‍ പമ്പിലെ ഇംപെല്ലറിനാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് വാഹനത്തിന്റെ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് സംവിധാനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ബ്രിയോയുടെ 360 യൂണിറ്റും, അമേസിന്റെ 32,498 യൂണിറ്റും, സിറ്റിയുടെ 16434 യൂണിറ്റും, ജാസിന്റെ 7500 യൂണിറ്റും, WR-V -യുടെ 7057 യൂണിറ്റും, BR-V -യുടെ 1622 യൂണിറ്റും, CR-V -യുടെ 180 യൂണിറ്റുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

ഈ വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ ഉടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി സര്‍വീസ് ലഭ്യമാക്കുമെന്ന് ഹോണ്ട അറിയിച്ചു. ജൂണ്‍ 30 മുതല്‍ വാഹനങ്ങളുടെ പരിശോധന ആരംഭിക്കുമെന്നും പ്രസ്തവനയില്‍ പറയുന്നു.
MOST READ: പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഉപഭോക്താക്കളുടെ വാഹനത്തില്‍ തകരാര്‍ കണ്ടെത്തുന്നതിനായി, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ 17 അക്ക തിരിച്ചറിയല്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മെയ് മാസത്തെ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 375 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് മാസത്തെ അടച്ചിടലിന് ശേഷം മെയ് 20 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നത്.
MOST READ: 'രാവണനാണിവൻ തനി രാവണൻ'; മാരുതി 800 മോൺസ്റ്റർ ട്രക്ക്

പ്രതിമാസ വില്‍പ്പനയില്‍ 89.9 ശതമാനത്തിന്റെയും, പ്രതി വര്‍ഷ വില്‍പ്പനയില്‍ 96.7 ശതമാനത്തിന്റെയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ മൂന്ന് മോഡലുകളാണ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്.

ഇളവുകള്‍ ലഭിച്ചതോടെ 155 സര്‍വീസ് സെന്ററുകളും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനം കമ്പനി ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഇതിനായി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ (SOP) ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








