ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

കോംപാക്‌ട് എ‌സ്‌യുവി ശ്രേണിയിലെ പ്രിയതാരമാണ് ഹ്യുണ്ടായി വെന്യു. വാഹനത്തിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നതും ശ്രദ്ധേയം. എന്നാൽ കുഞ്ഞൻ എസ്‌യുവിക്ക് ജന്മനാടായ ദക്ഷിണ കൊറിയയിൽ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു.

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പായതുകൊണ്ടു തന്നെ നിരവധി കോസ്മെറ്റിക് നവീകരണങ്ങൾ വെന്യു ഫ്ലക്‌സ് വഹിക്കുന്നു. വാഹനത്തിന്റെ എക്സ്ക്ലൂസീവ് ഹോട്ട്-സ്റ്റാമ്പ് റേഡിയേറ്റർ ഗ്രില്ലാണ് പ്രധാന ആകർഷണം.

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ക്രോം നിറച്ച ഗ്രില്ലിന്റെ പാറ്റേൺ മെർസിഡീസ് ബെൻസിന്റെ ഡയമണ്ട്-പാറ്റേൺ ഗ്രില്ലിനെയും എം‌ജിയുടെ സ്റ്റാർ-റൈഡറിനെയും സ്റ്റാർ‌ലൈറ്റ് മാട്രിക്സ് ഗ്രില്ലിനെയും അനുസ്മരിപ്പിക്കുന്നതാണ്.

MOST READ: സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം മുതൽ

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

വെന്യുവിന്റെ രസകരമായ രൂപകൽപ്പനയ്ക്ക് ഇത് തികച്ചും വിഭിന്നമായിരിക്കാമെങ്കിലും സ്റ്റാൻഡേർഡ് വകഭേദത്തിന്റെ ഗ്രില്ലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മികച്ചതായി തോന്നുന്നു.

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു ഫ്ലക്സ് എക്സ്ക്ലൂസീവ് കളർ സ്കീമിൽ സി പില്ലറിൽ ഒരു പ്രത്യേക വൃത്താകൃതിയിലുള്ള ബാഡ്ജ്എസ്‌യുവിക്ക് ലഭിക്കുന്നു. സാധാരണ മോഡലിൽ മറ്റ് കളർ സ്കീമുകളിൽ ഇതേ ബാഡ്ജ് ഒരു ആക്സസറിയായി തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുറംമോടിയിലെ കളർ അനുസരിച്ച് ഡ്രൈവ് മോഡ് ഡയൽ, ക്ലൈമറ്റ് കൺട്രോൾ ഡയലുകൾ, എയർ വെന്റ് അഡ്ജസ്റ്ററുകൾ, ഒരേ നിറത്തിൽ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് തുടങ്ങി വിവിധ ഘടകങ്ങളിൽ പ്രത്യേക കളർ ഹൈലൈറ്റുകൾ ഹ്യുണ്ടായി വെന്യു ഫ്ലക്സ് അവതരിപ്പിക്കുന്നു.

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഫ്ലക്സ് വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിർമിച്ച ഹ്യുണ്ടായി വെന്യുവിന് 4,040 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,585 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,520 മില്ലീമീറ്ററാണ് വീൽബേസ്.

MOST READ: കിയ സോനെറ്റ് എത്തുക ശ്രേണിയിലെ വലിയ ടച്ച്സ്‌ക്രീൻ സിസ്റ്റവുമായി

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വെന്യു ഇന്ത്യൻ വിപണിയില്‍ ഇടംപിടിക്കുന്നത്. മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ CRDi ഡീസല്‍ യൂണിറ്റിന് പകരമായാണ് പുതിയ എഞ്ചിന്‍ കോംപാക്‌ട് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്.

ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

നവീകരിച്ച പെട്രോള്‍ പതിപ്പിന് 6.70 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 8.9 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായിയുടെ പുതിയ ടെക്‌നോളജിയായ ബ്ലുലിങ്ക് കണക്‌റ്റിവിറ്റി സംവിധാനമാണ് വാഹനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കൾക്കും കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയുള്ള മോഡലിനോടാണ് പ്രിയം.

Most Read Articles

Malayalam
English summary
Hyundai Venue FLUX Special Model Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X