കിയ സോനെറ്റ് എത്തുക ശ്രേണിയിലെ വലിയ ടച്ച്സ്‌ക്രീൻ സിസ്റ്റവുമായി
പോയ വർഷമാണ് കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആദ്യ മോഡലായ സെൽറ്റോസ് വിപണിയിൽ ഹിറ്റായതോടെ എംപിവി ശ്രേണിയിലേക്ക് കാർണിവൽ എന്ന മോഡലിനെ കമ്പനി അവതരിപ്പിച്ചു.

ഈ രണ്ട് മോഡലുകളുടെയും ചുവടുപിടിച്ച് മൂന്നാമത്തെ മോഡലായ സോനെറ്റിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കിയ. ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.

ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച്, എതിരാളികളെക്കാൾ വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ ഒരുങ്ങുന്നതെന്നാണ് സൂചന.
MOST READ: നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ ഇടംപിടിക്കുക. UVO കണക്ടിവിറ്റി സംവിധാനവും ഇതിൽ ഉണ്ടാകും. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയരാകും ഈ മോഡലിന്റെ എതിരാളികൾ.

പ്രധാന എതിരാളിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. വിപണിയിൽ എത്തുന്നതോടെ ബ്രാൻഡിൽ നിന്നുള്ള എൻട്രിലെവൽ വാഹനമായിരിക്കും സോനെറ്റ്.
MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, എൽഇഡി ഹെഡ്ലാമ്പ്, ടൈഗർ ഐലൈൻ ഡിആർഎൽ, മസ്‌കുലർ ബമ്പർ, വിശലമായ എയർഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുൻഭാഗത്തെ സവിശേഷതകൾ.

എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി സ്ട്രിപ്പ്, സ്പോയിലർ, ഡ്യുവൽ ടോൺ ബമ്പർ എന്നിവയാണ് പിൻഭാഗത്തെ മനോഹരമാക്കുന്നത്. സെൽറ്റോസിന് സമാനമായ അകത്തളം തന്നെയാകും സോനെറ്റിലും ഒരുങ്ങുക.
MOST READ: പ്രീ-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീലും സെൽറ്റോസിൽ നിന്നും കടമെടുക്കുമെങ്കിലും വലിയ എസി വെന്റുകളുള്ള ഒരു മികച്ച രൂപകൽപ്പന ഈ മോഡലിൽ അവതരിപ്പിക്കും. വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി എന്നിവയും സോനെറ്റിൽ പ്രതീക്ഷിക്കാം.

വാഹനത്തിന്റെ എഞ്ചിനും ഹ്യുണ്ടായി വെന്യുവിൽ നിന്ന് കടമെടുത്തവയാണ്. 1.2 ലിറ്റർ, 1.0 ലിറ്റർ ടർബോ എന്നീ പെട്രോൾ എഞ്ചിനുകളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്.


Click it and Unblock the Notifications








