പ്രീ-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

കൊവിഡ്-19 വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ജൂലൈ മാസത്തില്‍ തന്നെ ഹെക്ടര്‍ പ്ലസിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് എംജി മോട്ടോര്‍ വ്യക്തമാക്കി കഴിഞ്ഞു. വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

വാഹനത്തിനായുള്ള പ്രീ-ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായാണ് വാഹനം സംബന്ധിച്ച് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. അതേസമയം എംജിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

അതോടൊപ്പം തന്നെ ആറ് സീറ്റര്‍ ഓപ്ഷനിലാകും ഹെക്ടര്‍ പ്ലസ് എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഏഴ് സീറ്റര്‍ പതിപ്പ് എത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: റാങ്‌ലർ റൂബിക്കണിന്റെ ഡെലിവറി ആരംഭിച്ച് ജീപ്പ്, ആദ്യ യൂണിറ്റ് ബെംഗലൂരുവിൽ

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

വിപണിയില്‍ ഉള്ള ഹെക്ടറിനേക്കാള്‍ 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. അളവുകളില്‍ ഉള്ള പോലെ നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനിലും വരുത്തിയിരിക്കുന്നത്.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഓള്‍-ബ്ലാക്ക് ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഹെഡ്ലാമ്പിനും ഫോഗ് ലാമ്പ് ക്ലസ്റ്ററിനുമുള്ള പുതിയ ഡിസൈന്‍ എന്നിവ മുന്നിലെ സവിശേഷതകളാണ്. പുതിയ ടെയില്‍ ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ലഭിക്കുന്നത്. മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവും കൂടിയിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഒന്നും വാഹനത്തില്‍ കമ്പനി വരുത്തിയേക്കില്ല.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്‌നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും.

MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്സ്.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3,750 rpm -ല്‍ 170 bhp കരുത്തും 1,750-2,500 rpm -ല്‍ 350 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 5,000 rpm -ല്‍ 143 bhp കരുത്തും 1,600-3,600 rpm -ല്‍ 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 5,000 rpm -ല്‍ 143 bhp കരുത്തും 1,600-3,600 rpm -ല്‍ 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

More from DriveSpark

Article Published On: Thursday, June 11, 2020, 10:00 [IST]
English summary
MG Hector Plus To Be Launch Only As A Six Seater, Pre-Booking Open. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X