അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും അത് മെച്ചപ്പെടുത്തുന്നതിനുള്ള പല വഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍. തുടക്കം മുതല്‍ മികച്ച ഓഫറുകളും പദ്ധതികളുമാണ് പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി നല്‍കുന്നത്.

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

നേരത്തെ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്കായി പുതിയ വായപ പദ്ധതികള്‍ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മഹീന്ദ്ര ഫിനാന്‍സിനെയും മാരുതി കൂടെ കൂട്ടിയിരിക്കുന്നത്.

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

മാരുതിയുടെ വാഹനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വായ്പാ സൗകര്യമൊരുക്കുന്നതിനായിട്ടാണ് ഈ സഹകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇരുവരും ചേര്‍ന്ന് ഒരുക്കുന്നത്.

MOST READ: യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

മാരുതി നേരത്തെ അവതരിപ്പിച്ച ബൈ നൗ പേ ലേറ്റര്‍ സൗകര്യമാണ് ഇതില്‍ പ്രധാനം. വാഹനം വാങ്ങി രണ്ട് മാസത്തിനുശേഷം മുതല്‍ മാത്രം പണം നല്‍കുന്നതാണ് ഈ പദ്ധതി.

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

സ്റ്റെപ്പ്അപ്പ് ഇഎംഐ-യാണ് മറ്റൊരു പദ്ധതി. ഈ പദ്ധതിയിലൂടെ ആറ് മാസത്തേക്ക് കുറഞ്ഞ ഇഎംഐയിലൂടെ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കും. കരാര്‍ തുകയുടെ 25 ശതമാനം അവസാന ഇഎംഐക്കൊപ്പം അടയ്ക്കുന്നതാണ് മൂന്നാമത്തെ പ്ലാന്‍.

MOST READ: കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

ഇവയ്ക്ക് പുറമെ, കര്‍ഷക ഉപയോക്താക്കള്‍ക്കായി കുറഞ്ഞ തിരിച്ചടവിലുള്ള ത്രൈമാസ ഇഎംഐ പദ്ധതിയും ഒരുങ്ങുന്നുണ്ട്. വരുമാന രേഖകള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതിവേഗം വായ്പ അനുവദിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

എന്നാല്‍, മാരുതിയുടെ വാഹനങ്ങള്‍ക്കുള്ള വായ്പയ്ക്ക് മാത്രമായിരിക്കും ഈ രേഖകളിലെ ഇളവ് നല്‍കുകയെന്നും മഹീന്ദ്ര അറിയിച്ചു. ഈ വായ്പ പദ്ധതികളിലൂടെ അര്‍ദ്ധ-ഗ്രാമീണ, ഗ്രാമീണ മേഖലകളില്‍ ഉള്ളവരെയും തങ്ങളിലേക്ക് അടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് മാരുതി.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

ഇരു കമ്പനികള്‍ക്കും ഇന്ത്യയില്‍ വലിയ നെറ്റ്‌വര്‍ക്കാണുളളത്. ഇതും ഈ പദ്ധതികള്‍ക്ക് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് മാരുതി. മഹീന്ദ്ര ഫിനാന്‍സിന് രാജ്യത്തുടീളം 1450 ബ്രാഞ്ചുകളാണുള്ളത്, മാരുതിക്ക് ഇന്ത്യയില്‍ 3086 ഷോറുകളും.

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

വില്‍പ്പന ഭാഗികമായി ആരംഭിച്ച മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ മാരുതി വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 18,539 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതില്‍ 13,865 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് മാരുതി വിറ്റത്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

ഇതിനൊപ്പം ജൂണ്‍ 30 വരെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസും വാറണ്ടിയും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

Most Read Articles

Malayalam
English summary
Maruti Suzuki Partners With Mahindra Finance To Introduce New Schemes For Its Customers. Read in Malayalam.
Story first published: Wednesday, June 10, 2020, 8:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X