യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

ഇന്ത്യൻ വിപണിയിലെ ജനപ്രിയ ബ്രാൻഡായ ടൊയോട്ട തങ്ങളുടെ ശ്രേണിയിലെ മോഡലുകളുടെയെല്ലാം വില വർധിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും വിലയിൽ പരിഷ്ക്കരണം കൊണ്ടുവന്ന ബ്രാൻഡ് ഇപ്പോൾ ഗ്ലാൻസ, യാരിസ് മോഡലുകളുടെയും വിലയിൽ ഗണ്യമായ വർധനവ് പ്രഖ്യാപിച്ചു.

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസയുടെ പഴയ വില 6.98 ലക്ഷം മുതൽ 8.9 ലക്ഷം രൂപ വരെയായിരുന്നു. പുതിയ വില പരിഷ്ക്കരണത്തിൽ ഗ്ലാൻസയുടെ അടിസ്ഥാന വേരിയന്റിന് ഇപ്പോൾ 7.01 ലക്ഷം രൂപയായി ഉയർന്നു. അതേസമയം ഏറ്റവും ഉയർന്ന വകഭേദത്തിന് ഒന്നിന് 8.96 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Variants Old Price

New Price Difference
G MT ₹6.98 Lakh ₹7.01 Lakh ₹3,000
G Mild-hybrid MT ₹7.22 Lakh ₹7.48 Lakh ₹26,000
G CVT ₹8.30 Lakh ₹8.33 Lakh ₹3,000
V MT ₹7.58 Lakh ₹7.64 Lakh ₹6,000
V CVT ₹8.9 Lakh ₹8.96 Lakh ₹6,000
യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള റീ ബാഡ്‌ജ് മോഡലാണ് ഗ്ലാൻസ. എങ്കിലും പുതിയ ഫോഗ് ലാമ്പ് മൗണ്ടുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ബമ്പറും എയർ ഡാമും പ്രീമിയം ഹാച്ചിന് ലഭിക്കുന്നു.

MOST READ: C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

അതോടൊപ്പം ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പിന്നിൽ എൽഇഡി ടെയിൽ ലാമ്പുകളും കാറിൽ ലഭിക്കും.

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ചില പ്രീമിയം സവിശേഷതകൾ ടൊയോട്ട ഗ്ലാൻസയിൽ സജ്ജീകരിച്ചിരിക്കുന്നതും ഏറെ ആകർഷകമാണ്.

MOST READ: ഇന്നോവ ക്രിസ്റ്റക്കും ഇനി കൂടുതൽ മുടക്കേണം, വില വർധിപ്പിച്ച് ടൊയോട്ട

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസയുടെ എല്ലാ വകഭേദങ്ങളും 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് വാ‌ഗ്‌ദാനം ചെയ്യുന്നത്. ഇത് 83 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

അതേസമയം ടൊയോട്ട യാരിസ് അടിസ്ഥാന മോഡലിന് 8.76 ലക്ഷം രൂപയായിരുന്നത് 8.86 ലക്ഷം രൂപയായി ഉയർന്നപ്പോൾ ഉയർന്ന വകഭേദത്തിന്റെ വില 14.18 ലക്ഷത്തിൽ നിന്ന് 14.30 ലക്ഷം രൂപയായി ഉയർന്നു. സെഡാന്റെ J മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 1.68 ലക്ഷം രൂപയോളമാണ് വർധിച്ചത്.

Variants Old Price New Price Difference
J Opt MT/ CVT ₹8.76 Lakh/ ₹9.46 Lakh ₹8.86 Lakh/ ₹9.56 Lakh ₹10,000
G Opt MT/ CVT ₹9.74 Lakh/ ₹10.94 Lakh ₹9.86 Lakh/ ₹11.06 Lakh ₹12,000
J MT/ CVT ₹9.4 Lakh/ ₹10.1 Lakh ₹11.08 Lakh/ ₹11.78 Lakh ₹1.68 Lakh
G MT/ CVT ₹10.55 Lakh/ ₹11.75 Lakh ₹11.75 Lakh/ ₹12.95 Lakh ₹1.2 Lakh
V MT/ CVT ₹11.74 Lakh/ ₹12.94 Lakh ₹11.84 Lakh/ ₹13.04 Lakh ₹10,000
V Opt MT/ CVT ₹12.08 Lakh/ ₹13.28 Lakh ₹12.09 Lakh/ ₹13.29 Lakh ₹1,000
VX MT/ CVT ₹12.96 Lakh/ ₹14.18 Lakh ₹13.06 Lakh/ ₹14.30 Lakh ₹10,000/ ₹12,000

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട യാരിസിന് കരുത്തേകുന്നത്. 107 bhp കരുത്തിൽ 140 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ള യൂണിറ്റ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോസുമായി ജോടിയാക്കിയിരിക്കുന്നു.

യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza And Yaris Prices Hiked. Read in Malayalam
Story first published: Tuesday, June 9, 2020, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X