മാരുതി കൂട്ടിനുണ്ടല്ലോ... പണംവാരി ടൊയോട്ട, കഴിഞ്ഞ 28 ദിവസത്തിൽ വിറ്റത് 34,034 കാറുകൾ

ഫെബ്രുവരി മാസത്തെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി ഹിറ്റ് ആവർത്തിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ബ്രാൻഡ് അങ്ങനെ അധികമൊന്നും നഷ്‌ടം സംഭവിച്ച് വാഹനങ്ങൾ വിറ്റ് കേട്ടിട്ടുമുണ്ടാവില്ല. ഇന്നോവ ക്രിസ്റ്റയും ഹൈക്രോസും ഫോർച്യൂണറുമുള്ള ഒജി നിരയിൽ മാരുതി സുസുക്കിയുടെ റീബാഡ്‌ജ് മോഡലുകളായ ഗ്ലാൻസയും റൂമിയോണും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഒപ്പം ഇരു കമ്പനികളും ചേർന്ന് വികസിപ്പിച്ച മിഡ്-സൈസ് എസ്‌യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറും നല്ല കച്ചോടമാണ് നേടിയെടുക്കുന്നത്. ടൊയോട്ടയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ എങ്ങനെയാണെന്ന് നോക്കിയാലോ?

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2026 ഫെബ്രുവരിയിൽ 34,034 വാഹനങ്ങളാണ് വിറ്ററഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ആരോഗ്യകരമായ വർധനവാണ് വിൽപ്പനയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 28,414 യൂണിറ്റുകൾ മാത്രമായിരുന്നു സമ്പാദ്യം. ആഭ്യന്തര വിൽപ്പനയിലും വിദേശ വിപണികളിലേക്കുള്ള കയറ്റുമതിയിലും ഉണ്ടായ നേട്ടങ്ങൾ മൂലം 20 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

Toyota Sold 34 034 Cars In February 2026

പുതിയ കലണ്ടർ വർഷത്തിലെ രണ്ടാം മാസത്തിൽ ജാപ്പനീസ് ഓട്ടോ ഭീമന്റെ വിദേശ വിപണിയിലെ വിൽപ്പന കാര്യമായ സംഭാവന നൽകിയത് വലിയ ആശ്വാസമായിട്ടുണ്ട്. വിദേശ വിപണികളിലേക്കുള്ള കയറ്റുമതി 3,297 യൂണിറ്റായി വർധിച്ചുവെന്നാണ് ടൊയോട്ട പറയുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി ചെയ്ത 2,000 യൂണിറ്റുകളേക്കാൾ 65 ശതമാനത്തിൻ്റെ ഉയർച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ആഭ്യന്തര വിപണിയിലെ കണക്കുകൾ പരിശോധിച്ചാലും ടൊയോട്ടയ്ക്ക് നല്ലതുപോലെ വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. 2026 ഫെബ്രുവരിയിൽ ഇന്ത്യയിലെ വിൽപ്പന 30,737 യൂണിറ്റായിട്ടാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 26,414 യൂണിറ്റായിരുന്നു. അതായത് വാർഷിക വിൽപ്പന കണക്കുകളിൽ 16 ശതമാനം വർധനവിന് കാരണമായിട്ടുണ്ടെന്ന് ചുരുക്കം.

Toyota Sold 34 034 Cars In February 2026

കലണ്ടർ വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിലും മികച്ച രീതിയിൽ മുന്നോട്ട് പോവാനായത് ടൊയോട്ടയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2026 ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ മൊത്തം വിൽപ്പന 67,914 യൂണിറ്റിലെത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 57,785 യൂണിറ്റുകളെക്കാൾ 18 ശതമാനം വാർഷിക വളർച്ചയോടെയാണ് നിലവിൽ വിൽപ്പന മുമ്പോട്ട് കുതിക്കുന്നത്.

ആഭ്യന്തര വിപണിയിൽ മാത്രമുള്ള കണക്കുകൾ നോക്കിയാൽ 2026 ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ മൊത്തം വിൽപ്പന 61,367 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇത് 52,592 യൂണിറ്റുകളായിരുന്നുവെന്നതിനാൽ 17 ശതമാനം വർധനവാണ് നിലവിൽ കൈവരിച്ചിരിക്കുന്നത്. ഈ കാലയളവിൽ കയറ്റുമതി 6,547 യൂണിറ്റായി ഉയർന്നുവെന്നതും നേട്ടമായി കാണാനാവും. മുമ്പ് 5,193 യൂണിറ്റുകളായിരുന്നു. അങ്ങനെ ഇവിടെയും 26 ശതമാനത്തിൻ്റെ നേട്ടം കരസ്ഥമാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

Toyota Sold 34 034 Cars In February 2026

ഇനി അധികം വൈകാതെ ടൊയോട്ടയുടെ ഇന്ത്യക്കായുള്ള ആദ്യത്തെ ഇലക്ട്രിക് കാറും വിപണിയിലെത്തും. അർബൻ ക്രൂയിസർ ഇബെല്ല എന്ന് പേരിട്ടിരിക്കുന്ന ഇവി മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്‌ജ് പതിപ്പാണ്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് VF6 എന്നീ വമ്പൻമാരുമായി മുട്ടാനൊരുങ്ങുന്ന വാഹനത്തിൻ്റെ വില പ്രഖ്യാപനം ഈ മാസം തന്നെയുണ്ടാവുമെന്നാണ് അനുമാനം. ഏകദേശം 12 ലക്ഷം മുതലായിരിക്കും വില ആരംഭിക്കുക.

8 വർഷത്തെ ബാറ്ററി വാറണ്ടി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) റെൻ്റൽ പ്രോഗ്രാം എന്നിവയോടെയാവും ഇബെല്ല ഇന്ത്യയിൽ വിപണനത്തിന് എത്തുക. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 49 kWh, 61kWh എന്നിങ്ങനെ രണ്ട് LFP ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്. ഫുൾ ചാർജിൽ 543 കിലോമീറ്റർ റേഞ്ച് വരെ ഇബെല്ലയ്ക്ക് നൽകാനാവുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

More from DriveSpark

Article Published On: Tuesday, March 3, 2026, 10:32 [IST]
English summary
Toyota sold 3034 cars in february 2026 glanza hyryder innova on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X