പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പിന്‍വലിച്ചു.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി വേണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. പകരം പഴയ രീതിയില്‍ ഒരു വര്‍ഷത്തേക്കുമുള്ള പോളിസി എടുത്താല്‍ മതി.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ഓഗസ്റ്റ് ഒന്നു മുതല്‍ ഈ നിയമം നിലവില്‍ വരും. അതുവരെ നിലവിലെ രീതി തുടരുമെന്നും അറിയിച്ചു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ ഒന്ന് മുതലാണ് ദീര്‍ഘകാല പോളിസി നടപ്പാക്കിയത്.

MOST READ: പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

പാക്കേജ് പോളിസികള്‍, പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത വരുത്തുന്നത് കണക്കിലെടുത്താണ് തീരുമാനം. കൊറോണ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ദീര്‍ഘകാല ഇന്‍ഷുറന്‍സ് അധിക ബാധ്യതയാണ്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഉള്‍പ്പെടുത്തി വാഹന വായ്പ എടുക്കുന്നവര്‍ക്ക് തുക കൂടുതല്‍ നല്‍കേണ്ട ബാധ്യത ലഘൂകരിയ്ക്കാനും നീക്കം സഹായകരമാകും. അതോടൊപ്പം തന്നെ സ്‌ക്രാപ് നയത്തിലും മാറ്റവരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

2020 ജൂലൈയില്‍ ഇന്ത്യയില്‍ പുതിയ സ്‌ക്രാപ് നയം വന്നേക്കും. കേന്ദ്രഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും കരുതുന്നു.

MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

സ്‌ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

അതേസമയം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പുനര്‍രജിസ്‌ട്രേഷന്‍ നടത്തണമെങ്കില്‍ ഫീസ് 25 ഇരട്ടിയിലേറെ കൂടുതല്‍ നല്‍കേണ്ടിവരും. സ്‌ക്രാപ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് വാഹന കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

Most Read Articles

Malayalam
English summary
3 Year Third Party Insurance On New Vehicles No Longer Mandatory. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X