ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

അടുത്തിടെയാണ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും നിര്‍മ്മാതാക്കളായ ജീപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

കോമ്പസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാന്‍ഡ് കോമ്പസ് എന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാന്‍ഡ് കോമ്പസ് എത്തുമെന്നും സൂചനകളുണ്ട്.

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

അടുത്തിടെ വിപണിയില്‍ എത്തിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അതേ രൂപത്തിലും ഡിസൈനിലുമാകും പുതിയ ഏഴു സീറ്റ് പതിപ്പും വിപണിയില്‍ എത്തുക. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം ഡീസല്‍ എഞ്ചിനിലാകും വിപണിയില്‍ എത്തുക.

MOST READ: പ്രീ-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

200 bhp കരുത്ത് നല്‍കുന്ന എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനിലും ലഭിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് ഗ്രാന്‍ഡ് കോമ്പസ് എത്തുക.

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

ജീപ്പിന്റെ സിഗ്നേച്ചര്‍ ഗ്രില്‍, ഡേറ്റം റണ്ണിങ് ലാമ്പുകള്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, റീഡിസൈന്‍ ചെയ്ത ബബര്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാകും. വാഹനത്തിന്റെ പിന്‍ഭാഗത്തിനും കാര്യമായ മാറ്റങ്ങളുണ്ട്.

MOST READ: മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

ജീപ്പ് ഫെയ്സ്‌ലിഫ്റ്റുമായി സാമ്യമുള്ള അകത്തളം തന്നെയാകും ഏഴു സീറ്റര്‍ പതിപ്പിനും ലഭിക്കുക. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ക്കെതിരെ ജീപ്പ് ഗ്രാന്‍ഡ് കോമ്പസ് മത്സരിക്കും. 30.0 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം. പുതിയ ജീപ്പ് ഏഴ് സീറ്റര്‍ മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമീപഭാവിയില്‍ കമ്പനി വെളിപ്പെടുത്തും.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

അതേസമയം അടുത്തിടെയാണ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ എഞ്ചിനും ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ജീപ്പിന്റെ പുതിയ മോഡലിലെ പ്രധാന സവിശേഷതകള്‍.

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

പരിഷ്‌കരിച്ച മോഡല്‍ 2021 -ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ പ്ലാന്‍. പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഹൈബ്രിഡ് സംവിധാനവുമാണ് ജീപ്പ് കോമ്പസിലെ പുതുമ. ഇന്ത്യയിലിറക്കുന്ന കോമ്പസിലും വൈകാതെ തന്നെ ഈ എഞ്ചിന്‍ സ്ഥാനം പിടിക്കും.

More from DriveSpark

Article Published On: Thursday, June 11, 2020, 19:39 [IST]
English summary
Jeep Compass Seven Seater To Only Carry Diesel Engine. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X