മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകി അടുത്തിടെ തായ്‌ലൻഡിൽ അവതരിപ്പിച്ചു. പുതിയ മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ, നവീകരിച്ച ഇന്റീരിയർ, കൂടുതൽ ശക്തമായ ഡീസൽ എഞ്ചിൻ എന്നിവ ലഭിച്ചു.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

പുതിയ ടൊയോട്ട ഫോർച്യൂണർ ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കമോ ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് സൂചന. അതേസമയം രാജ്യത്ത് ടൊയോട്ട ഏറ്റവും കൂടുതൽ വിൽപ്പന നേടിയെടുക്കുന്ന മോഡൽ ഇന്നോവ ക്രിസ്റ്റയാണെന്ന് നിസംശയം പറയാം.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

പ്രീമിയം എംപിവി ശ്രേണിയിൽ എത്തുന്ന ഇന്നോവയ്ക്കും ഒരു മുഖംമിനുക്കൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്ത വർഷമാകും വിപണിയിൽ ചുവടുവെക്കുക. നവീകരിച്ച ഫോർച്യൂണറിന് സമാനമായി എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനും കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും.

MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

പുതിയ ഫ്രണ്ട് ഗ്രിൽ, സ്ലിമ്മർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ എന്നിവയാകും മുഖംമിനുക്കലിൽ വ്യത്യസ്‌തമായി നിറഞ്ഞുനിൽക്കുക. അതോടൊപ്പം പുതിയ ടെയിൽ ലാമ്പ് സജ്ജീകരണവും പുതിയ അലോയ് വീലുകളും ഇന്നോവ ക്രിസ്റ്റ എംപിവിക്ക് ലഭിക്കും.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

ഫോർച്യൂണറിന്റെ സ്പോർട്ടി പതിപ്പായ ലെജൻഡറിനെപ്പോലെ ടൊയോട്ടയ്ക്കും അല്പം വ്യത്യസ്ത ശൈലിയുള്ള ഒരു സ്പോർട്ടി വേരിയൻറ് അവതരിപ്പിക്കാൻ കഴിഞ്ഞേക്കും. ഈ വകഭേദത്തിന് ലെജൻഡറിൽ നിന്ന് ഡിസൈൻ മാറ്റങ്ങളും സവിശേഷതകളും കടമെടുക്കാൻ കഴിയും.

MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

നവീകരിച്ച ഇന്റീരിയറും പുതിയ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ടൊയോട്ട പരിചയപ്പെടുത്തിയേക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും പരിഷ്ക്കരിച്ച അകത്തളത്തെ പ്രധാന ആകർഷണം. ഏറ്റവും ഉയർന്ന മോഡലിന് പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും ലഭിക്കും.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

വയർലെസ് ചാർജിംഗ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും പുതിയ സവിശേഷതകളും എംപിവിക്ക് ലഭിക്കും. അതേ ബി‌എസ്‌-VI കംപ്ലയിന്റ് 2.4 ലിറ്റർ ഡീസലും 2.7 ലിറ്റർ പെട്രോൾ എഞ്ചിനും ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിൽ തുടർന്നേക്കും.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

ഡീസൽ പതിപ്പ് 148 bhp പവറിൽ 343 Nm torque ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 164 bhp കരുത്തിൽ 245 Nm torque വികസിപ്പിക്കുന്നു. ‌സ് ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാൻ സാധിക്കും.

മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

ടൊയോട്ട സുസുക്കിയുമായി സഹകരിച്ച് ഒരു പുതിയ സി-എംപിവി വികസിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ഫ്രണ്ട്-വീൽ-ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്ഫോമിൽ ഈ പുതിയ സി-എംപിവി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുമെന്നാണ് സൂചന. ഇത് എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ സ്ഥാപിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta Facelift To Launch Next Year. Read in Malayalam
Story first published: Thursday, June 11, 2020, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X