പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നും വിപണിയിലേക്ക് എത്താനിരിക്കുന്നത് മൂന്ന് മോഡലുകളാണ്. ഇതില്‍ ഒരു മോഡലാണ് സെഡാന്‍ ശ്രേണിയിലേക്ക് എത്തുന്ന 2020 സിറ്റി.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് 2020 സിറ്റിയെ സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നത്.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

VX, ZX എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.

MOST READ: കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഈ മൂന്ന് മോഡലുകളുടെയും അവതരണം നീണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്നതിനായി നിലവിലെ ഹോണ്ട സിറ്റിക്ക് ഒപ്പമാകും അഞ്ചാംതലമുറ മോഡലിനെയും കമ്പനി വില്‍പ്പനക്കെത്തിക്കുക.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ മോഡല്‍ ഒരു പെട്രോള്‍ എഞ്ചിനില്‍ മാത്രം വിപണിയില്‍ തുടരും. അതേസമയം പുതിയ മോഡല്‍ രണ്ട് എഞ്ചിന്‍ ഓപഷനുകളില്‍ വിപണിയില്‍ എത്തും.

MOST READ: മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാകും പുതിയ സിറ്റി നിരത്തിലെത്തുക. പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കും.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാകട്ടെ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

MOST READ: വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ മോഡലിനായുള്ള പ്രീ-ബുക്കിങ് ഏതാനും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുടക്ക പതിപ്പിന് 11 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 16 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റി അളവുകളുടെ അടിസ്ഥാനത്തില്‍ അതിന്റെ ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലെ മോഡലിനെക്കാള്‍ കേമനാണ് അഞ്ചാം തലമുറ സിറ്റി എന്നത് തന്നെയാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. 4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്.

പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയാണ് പുതിയ പതിപ്പിലെ സവിശേഷതകള്‍.

More from DriveSpark

Article Published On: Saturday, June 13, 2020, 17:34 [IST]
English summary
New-Gen Honda City To Be Available In VX And ZX Trims. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X