മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ജെന്‍സെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാവാണ് ജെന്‍സെ. യുഎസ് വിപണിയില്‍ മാത്രമായി ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും വില്‍ക്കുന്നു.

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

MOST READ: ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ജെന്‍സെയില്‍ നിന്നും ഓഹരികള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയിലാണ് മഹീന്ദ്ര. അടുത്ത ആറ് മാസത്തിനുള്ളില്‍ ജെന്‍സെ പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അതേസമയം ജെന്‍സെയില്‍ നിന്നുള്ള ഈ ഓഹരികള്‍ മഹീന്ദ്ര ഇലക്ട്രിക്ക് അല്ലെങ്കില്‍ മഹീന്ദ്ര ഗ്രൂപ്പിലെ മറ്റേതെങ്കിലും ബ്രാന്‍ഡിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ വിപണികളില്‍ വില്‍പ്പനയ്ക്കുള്ള ജെന്‍സെയുടെ ഏതാനും മോഡലുകളെ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള സാധ്യത മഹീന്ദ്ര തേടിയിരുന്നു.

MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

എന്നാല്‍ ജെന്‍സെയുടെ ഇന്ത്യന്‍ അവതരണത്തെപ്പറ്റി സ്ഥിരീകരണമൊന്നും നല്‍കാന്‍ മഹീന്ദ്ര സന്നദ്ധമായില്ല. പ്രാദേശിക നിര്‍മ്മാതാക്കളുടെ പ്രകടന മികവിലാണ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണി മികച്ച വില്‍പ്പന കൈവരിച്ചു മുന്നേറുന്നത്.

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അടുത്ത അഞ്ചു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 100 ശതമാനം വളര്‍ച്ച നിലനിര്‍ത്താനും 2022-23 ആകുമ്പോഴേക്ക് 2.20 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാനുമാണു പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പദ്ധതി.

MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ എത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക്ക് കാറുകളെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തിയത് മഹീന്ദ്രയാണ്. എന്നാല്‍, ഇരുചക്ര വാഹനങ്ങളില്‍ ഈ പരീക്ഷണത്തിന് മഹീന്ദ്ര മുതിര്‍ന്നിരുന്നില്ല.

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജെന്‍സെ ഇലക്ട്രിക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മഹീന്ദ്രയുടെ ഗസ്റ്റോയെ അടിസ്ഥാനമാക്കിയാകും ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. മഹീന്ദ്ര നിരയില്‍ നിന്നും വിപണിയില്‍ എത്തിയ മികച്ച സ്‌കൂട്ടറായിരുന്നു ഗസ്റ്റോ. അതേസമയം 110 സിസി, 125 സിസി ശ്രേണിയില്‍ എത്തിയ സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Mahindra GenZe Electric Two-Wheeler Business To Be Shut Down. Read in Malayalam.
Story first published: Saturday, June 13, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X