ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

2018 ഓട്ടോ എക്സ്പോയിലാണ് സെപ്പലിൻ എന്നൊരു കണ്‍സെപ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കളായ ടിവിഎസ് പ്രദര്‍ശിപ്പിച്ചത്. വരാനിരിക്കുന്ന ഈ മോഡലിന്റെ പേര് റോനിന്‍ എന്നായിരിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ക്രൂയിസര്‍ ശ്രേണിയിലേക്കാണ് മോഡല്‍ എത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വിപണിയില്‍ ബജാജിന്റെ അവഞ്ചര്‍ മോഡലുകളാകും ഈ വാഹനത്തിന്റെ എതിരാളികള്‍.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

മുന്‍വര്‍ഷത്തെ മുന്‍നിര 310 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ബ്രാന്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

2021 -ഓടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ജാപ്പനീസ് സൈനികവിഭാഗമായിരുന്ന സാമുറായിയില്‍ നിന്നാണ് ഈ പേരിന്റെ ഉദയം. സ്പോര്‍ട്ടി രൂപമാണ് ബൈക്കിനുള്ളത്.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നും വലിയ മാറ്റം പ്രൊഡക്ഷന്‍ പതിപ്പിന് ഉണ്ടാകില്ലെന്നാണ് സൂചന. 220 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ഈ എഞ്ചിന്‍ 8,500 rpm-ല്‍ 20 bhp കരുത്തും 7,000 rpm -ല്‍ 18.5 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. ഈ എഞ്ചിനൊപ്പം ഇബൂസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ടിവിഎസിന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവും ഇടംപിടിച്ചേക്കും.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതികതയ്ക്ക് സാധിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്.

MOST READ: പ്രീ-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്ലാമ്പ് ഡിസൈന്‍ സവിശേഷതകളാണ്.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്‌ലിന്‍. രൂപത്തിലും ഭാവത്തിലും സെപ്‌ലിന്‍ തനി ക്രൂയിസര്‍ തന്നെ എന്നുവേണം പറയാന്‍. ഫ്യൂച്ചറിസ്റ്റിക് ഡിസൈനെങ്കിലും ക്ലാസിക് മുഖച്ഛായ പൂര്‍ണമായും കൈവെടിഞ്ഞിട്ടുമില്ല.

MOST READ: പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. ഭാരം കുറഞ്ഞട്യൂബ്‌ലെസ് സ്‌പോക്ക് വീലുകള്‍, 41 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് ബൈകിന്റെ മറ്റു വിശേഷങ്ങള്‍.

ടിവിഎസ് സെപ്‌ലിന്‍ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനം. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് സ്മാര്‍ട്ട് ബയോ-കീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളും സെപ്‌ലിനില്‍ ടിവിഎസ് ഒരുക്കും. റൈഡിങ് അഡ്വഞ്ചറുകളെ പകര്‍ത്തുന്നതിന് വേണ്ടി ഇന്റഗ്രേറ്റഡ് എച്ച്ഡി ക്യാമറയും ബൈക്കിലുണ്ട്.

More from DriveSpark

Article Published On: Friday, June 12, 2020, 9:30 [IST]
English summary
TVS Zeppelin Based Ronin Cruiser Likely To Rival Bajaj Avenger. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X