അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ടൈഗര്‍ 900 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ്. ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

പിന്നാലെ ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകള്‍ വഴിയാകും ബുക്കിങ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബുക്കിങ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

2020 ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കുമെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ് ട്രയംഫ്. 2020 ജൂണ്‍ 19 -ന് ബൈക്ക് വിപണിയില്‍ എത്തും എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ടൈഗര്‍ 900-ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ പോയ വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്. അടുത്തിടെയാണ് ആഗോളതലത്തില്‍ ജനപ്രിയമായ ബോണവില്ലെ സീരിസിലെ പുത്തന്‍ മോഡലുകളെ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800 -ന്റെ പിന്‍ഗാമിയായിട്ടാണ് ടൈഗര്‍ 900 വിപണിയില്‍ എത്തുക. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്പോര്‍ട്സ് ബൈക്ക് എത്തിയിരിക്കുന്നത്.

MOST READ: പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

അടിസ്ഥാന വകഭേദത്തിന് പുറമെ, സാഹസിക യാത്രള്‍ക്കും ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന ടൈഗര്‍ 900 റാലി, ടൂറിങ്ങ് ശ്രേണിയിലുള്ള ടൈഗര്‍ 900 ജിടി എന്നീ രണ്ട് പെര്‍ഫോമെന്‍സ് പതിപ്പുകള്‍ കൂടി ട്രയംഫ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി നൽകാനൊരുങ്ങി യുകെ

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

റെയിന്‍, റോഡ്, സ്പോട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിള്‍ റൈഡര്‍, ഓഫ് റോഡ് പ്രൊ എന്നീ ആറ് വകഭേദങ്ങളിലാണ് ഉയര്‍ന്ന വകഭേദമായ റാലിയിലുള്ളത്. ജിടിയില്‍ റെയിന്‍, റോഡ്, സ്പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നു. മെലിഞ്ഞ് കൂടുതല്‍ ഷാര്‍പ്പ് ആയ ബോഡി പാര്‍ട്‌സ് ആണ് ടൈഗര്‍ 900 -ന്റെ പ്രധാന ആകര്‍ഷണം.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

വണ്ണം കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിപ്പം കുറഞ്ഞ ബീക്ക്, ഭാരം കുറഞ്ഞ ഫ്രയിം, മെറ്റാലിക് ബാഡ്ജിങ്, ഗ്രാഫിക്‌സ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

പുതിയ 888 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന് കരുത്ത്. 8,750 rpm -ല്‍ 93.9 bhp കരുത്തും 7,250 rpm -ല്‍ 87 Nm torque ഉം സൃഷ്ടിക്കും. പഴയ 800 സിസി എഞ്ചിനുകള്‍ 94 bhp യും 79 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ആറ് സ്പീഡാണ് ഗിയർബോക്സ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12.5 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലായിരിക്കും ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, June 15, 2020, 10:10 [IST]
English summary
Triumph Tiger 900 To Launch In India On June 19. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X