ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

2018 ഒക്ടോബര്‍ മാസത്തിലാണ് ടാറ്റ മോട്ടോര്‍സ് ടിയാഗൊയുടെയും, ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുമായി വിപണിയില്‍ എത്തുന്നത്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

നിരത്തില്‍ ഏറെ ശ്രദ്ധനേടിയ ടാറ്റയുടെ രണ്ടു മോഡല്‍ കൂടിയാണ് ഹാച്ച്ബാക്ക് വാഹനമായ ടിയാഗൊയും, സെഡാന്‍ വാഹനമായ ടിഗോറും. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് JTP മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ടാറ്റ-ജയം ഓട്ടോമോട്ടീവ്‌സ് എന്നീ കമ്പനികളുടെ സഹകരണത്തില്‍ ഒരുക്കിയ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (JTSV) കമ്പനിയുടെ മുഴുവന്‍ ഓഹരികളും ടാറ്റ സ്വന്തമാക്കിയതോടെയാണ് JTP ബാഡ്ജിങ്ങ് വാഹനങ്ങള്‍ നിര്‍ത്തുന്നതെന്നാണ് സൂചന.

MOST READ: പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

അതോടൊപ്പം തന്നെ ഇരുമോഡലുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുംകൂടി പരിഗണിച്ചാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോഴ്‌സ്-ജയം ഓട്ടോമോട്ടീവ് എന്നീ കമ്പനികള്‍ തുല്യമായ പങ്കാളിത്തത്തോടെ 2017 -ലാണ് ജെടിഎസിവിക്ക് രൂപം നല്‍കിയത്. ഈ കൂട്ടുകെട്ടിലാണ് 2018 -ല്‍ ടാറ്റ ടിയാഗൊ, ടിഗോര്‍ വാഹനങ്ങളുടെ പെര്‍ഫോമെന്‍സ് പതിപ്പായ JTP മോഡലുകള്‍ അവതരിപ്പിച്ചത്.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി നൽകാനൊരുങ്ങി യുകെ

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പെര്‍ഫോമെന്‍സ് വാഹനമെന്നാണ് ഇരുമോഡലുകളെയും വിശേഷിപ്പിച്ചിരുന്നത്. റെഗുലര്‍ ടിയാഗൊ, ടിഗോര്‍ വാഹനങ്ങളില്‍ എതാനും ഫീച്ചറുകള്‍ നല്‍കിയാണ് JTP എഡിഷന്‍ വിപണിയില്‍ എത്തിയിരുന്നത്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ടിഗോര്‍, ടിയാഗൊ JTP മോഡലുകള്‍ കമ്പനി നിത്തിലെത്തിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്‌മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍ മോഡലുകളുടെ സവിശേഷതയാണ്.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്ട്രി എന്നിവയാണ് JTP പതിപ്പിലെ മറ്റ് പ്രത്യേകതകള്‍.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

കറുപ്പില്‍ മുങ്ങിയ ഇന്റീരിയറും, ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലുകള്‍ക്ക് കരുത്തേകുക. 5000 rpm -ല്‍ 112.4 bhp പവറും 2000-4000 rpm -ല്‍ 150Nm torque -ഉം നല്‍കുന്നതാണ് ഈ എഞ്ചിന്‍. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

സുരക്ഷക്കായി ഇരു മോഡലുകളിലും ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ JTP -യ്ക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ JTP ഈ വേഗം കൈവരിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് JTP മോഡലുകളുടെ വേഗത. സ്പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ഇരു മോഡലുകളുടെയും ഉയര്‍ന്ന പതിപ്പാണ് ഫെര്‍ഫോമെന്‍സ് മോഡലാക്കുന്നത്. ടിയാഗൊ JTP-ക്ക് 6.39 ലക്ഷവും ടിഗോര്‍ JTP-ക്ക് 7.49 ലക്ഷവുമാണ് എക്സ്ഷോറൂം വില. ഈ മോഡലുകള്‍ക്ക് പിന്നാലെ നെക്‌സോണ്‍ എസ്‌യുവിയുടെയും JTP പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഇരുകമ്പനികളും പദ്ധതിയിട്ടിരുന്നു.

Most Read Articles

Malayalam
English summary
Due To Low Demand, Tata Motors Discontinue JTP Performance Cars. Read in Malayalam.
Story first published: Monday, June 15, 2020, 7:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X