ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

2020 മാര്‍ച്ച് മാസത്തിലാണ് ടിഗുവാന്‍ ഓള്‍സ്‌പേസ് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നത്. 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

CBU യൂണിറ്റായിട്ടാണ് വാഹനം രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ വാഹനം ബുക്ക് ചെയ്തവര്‍ക്ക് കൈമാറി തുടങ്ങുമെന്നും സൂചനകളുണ്ട്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

വിപണിയില്‍ അഞ്ച് സീറ്റര്‍ ടിഗുവാന് മുകളിലാണ് വാഹനത്തിന്റെ സ്ഥാനം. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിക്കുന്നത്. മഹീന്ദ്ര ആള്‍ട്യുറാസ് G4, ഹോണ്ട CR-V, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവരാണ് എതിരാളികള്‍.

MOST READ: കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

സ്റ്റാന്‍ഡേര്‍ഡ് ടിഗുവാന്റെ വിപുലീകൃത വീല്‍ബേസ് പതിപ്പാണ് പുത്തന്‍ മോഡല്‍. ഇതിന് നിലവിലെ മോഡലിനെക്കാള്‍ 109 mm നീളവുമുണ്ട്. അഞ്ച് സീറ്റര്‍ ടിഗുവാന് 4,486 mm നീളവും 1,839 mm വീതിയും 1,672 mm ഉയരവും 2,677 mm വീല്‍ബേസുമാണ് ഉള്ളത്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

ഏഴ് സീറ്റുകളുള്ള ഓള്‍സ്‌പേസ് എസ്‌യുവിക്ക് 4,701 mm നീളവും 1,839 mm വീതിയും 1,674 mm ഉയരവും 2,787 mm വീല്‍ബേസുമാണ് ലഭിക്കുന്നത്. വാഹനത്തിന്റെ അളവുകള്‍ വര്‍ധിപ്പിച്ചത് അധിക മൂന്നാം നിരയെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ്.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

2017-ലാണ് ടിഗുവാന്‍ അഞ്ച് സീറ്റര്‍ പതിപ്പ് ഇന്ത്യയിലെത്തുന്നത്. ഈ വാഹനത്തിന്റെ വിജയമായതോടെയാണ് ഏഴ് സീറ്റര്‍ പതിപ്പിനെയും ഇപ്പോള്‍ ഇന്ത്യയിലെത്തിക്കുന്നത്. ആദ്യ കാഴ്ചയില്‍ ടിഗുവാന്‍ അഞ്ച് സീറ്റര്‍ പതിപ്പിന് സമാനമാണ് ഓള്‍സ്‌പേസ്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ബമ്പറും മുന്‍വശത്ത് മനോഹരമാക്കുന്നു. വലിയ റിയര്‍ സ്‌പോയിലര്‍, പുതിയ ബമ്പര്‍, ബോഡി ക്ലാഡിങ്ങ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്.

MOST READ: ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് മറ്റൊരു സവിശേഷത. പനോരമിക് സണ്‍ റൂഫ്, കീ ലെസ് എന്‍ട്രി, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റട്രോണിക് എയര്‍ കണ്ടീഷന്‍ എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

ഏഴ് എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോ ആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 4,200 rpm -ല്‍ 180 bhp കരുത്തും 1,500-4,100 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വാഹനത്തില്‍ ലഭ്യമാണ്.

Source: Team BHP

Most Read Articles

Malayalam
English summary
Volkswagen Tiguan Allspace Reaches Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X