ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

1990 കളുടെ മധ്യത്തിൽ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മോഡലുകളിൽ ഒന്നായിരുന്നു സുമോ. മൾട്ടി യൂട്ടിലിറ്റി വിഭാഗത്തിലെത്തിയ വാഹനം ഒരു പുത്തൻ ബോക്‌സി രൂപകൽപ്പനയുമായാണ് എത്തിയത്. തുടർന്ന് നിരത്തിലെ രാജാവായി വാഴാനും സുമോയ്ക്ക് സാധിച്ചു.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

രാജ്യത്ത് വളരെ വേഗം പ്രചാരം നേടിയ ടാറ്റ സുമോ വെറും മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് കാറുകൾ വിറ്റഴിക്കുകയും ചെയ്‌തു. തുടർന്ന് അഞ്ച്-ആറ് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയും ഇന്ത്യന്‍ നിരത്തുകളില്‍ ഇടംപിടിച്ചു.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

മാരുതി, അംബാസിഡര്‍ പോലെ വലിപ്പം കുറഞ്ഞ കാറുകൾ മാത്രം കണ്ടുശീലിച്ച ഇന്ത്യൻ വാഹന പ്രേമികൾക്കിടയിലേക്ക് എത്തിയ വലിയ കാര്‍ ആയിരുന്നു ടാറ്റയുടെ സുമോ. അതായത് ഒരു വലിയ കാര്‍ എന്ന സങ്കല്‍പം ഇന്ത്യക്കാരില്‍ ആദ്യമായി ജനിപ്പിച്ച വാഹനമെന്ന ഖ്യാതിയും സുമോയ്ക്ക് അവകാശപ്പെടാനുള്ളതാണ് എന്ന് ചുരുക്കം.

MOST READ: 2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

രാജ്യത്തെ 25 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം വാഹനത്തെ ടാറ്റ നിശബ്ദമായി വിപണിയിൽ നിന്നും പിൻവലിച്ചു. സർക്കാർ നിർവചിച്ച ഏറ്റവും പുതിയ സുരക്ഷ, ക്രാഷ് മാനദണ്ഡങ്ങൾ പാലിക്കാൻ സുമോ യോഗ്യനല്ലാത്തതിനാലാണ് ഒരു കാലത്തെ ജനപ്രിനായ താരത്തെ ഇനി നിരത്തിൽ എത്തിക്കേണ്ട എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ടാറ്റ സുമോയെക്കുറിച്ചുള്ള രസകരമായ അഞ്ച് കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

1. പേര്

കമ്പനിയുടെ മുൻ മാനേജിംഗ് ഡയറക്ടർ സുമന്ത് മൂൽഗോക്കറിൽ നിന്നാണ് ടാറ്റ സുമോ എന്ന പേരിന്റെ ഉത്ഭവം. അദ്ദേഹത്തിന്റെ ആദ്യ, അവസാന പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ സംയോജിപ്പിച്ച് എം‌യുവിയ്ക്ക് സുമോ എന്ന പേര് കമ്പനി നൽകി.

MOST READ: പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

2. ഉത്ഭവം

1994-ൽ പത്ത് സീറ്റർ റിയർ-വീൽ ഡ്രൈവ് എംയുവി ശ്രേണിയിലേക്കാണ് ടാറ്റ സുമോ എത്തിയത്. ടെൽകോലിൻ പിക്കപ്പ് ട്രക്കിന് സമാനമായ ടാറ്റ X2 ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സുമോയുടെ നിർമാണം പൂർത്തിയാക്കിയത്.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

റിയർ-വീൽ-ഡ്രൈവ് പതിപ്പ് സാധാരണക്കാർക്കായി നീക്കിവെച്ചപ്പോൾ സുമോയുടെ ഓൾ-വീൽ-ഡ്രൈവ് വേരിയന്റും ലഭ്യമായിരുന്നു. ഇത് ഫ്ലീറ്റ് വിഭാഗത്തിനും ഇന്ത്യൻ സൈന്യത്തിനും മാത്രമായാണ് വാഗ്ദാനം ചെയ്തിരുന്നത്.

MOST READ: ഫ്യുവല്‍ പമ്പില്‍ തകരാര്‍; 65,651 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് ഹോണ്ട

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

3. ഇന്ത്യൻ സേനയിലെ താരം

ടാറ്റ സഫാരി സ്ട്രോമിനെപ്പോലെ സുമോയും ഒരു നിശ്ചിത കാലയളവിൽ ഇന്ത്യൻ സൈന്യത്തെ സേവിച്ചു. വാഹനത്തിന്റെ കരുത്തുറ്റ ബോഡി, ഓൾ-വീൽ ഡ്രൈവ് സംവിധാനം, ഒന്നിലധികം ഇരിപ്പിടങ്ങൾ, പ്രായോഗികത എന്നിവ തന്നെയാണ് ഇതിന് കാരണം. സൈന്യത്തിൽ മാത്രമല്ല ടാറ്റ സുമോ ആംബുലൻസ് എന്ന നിലയിലും വളരെ പ്രചാരമുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

4. വർഷങ്ങളായുള്ള നവീകരണങ്ങൾ

ടാറ്റ സുമോ അരങ്ങുവാണ സമയത്ത് നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളാണ് എംയുവി മോഡലിന് ലഭിച്ചിരുന്നത്. ഒപ്പം എല്ലാ മോഡലുകൾക്കും മുൻഗാമികളിൽ നിന്ന് വ്യത്യസ്‌തമായി ഒരു പ്രത്യേക പേരും കമ്പനി നൽകാനും ശ്രദ്ധിച്ചു. ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റിനെ 2000 ൽ അവതരിപ്പിച്ച സുമോ സ്‌പേഷ്യോ എന്നാണ് വിളിച്ചത്. രണ്ടാമത്തെ പരിഷ്ക്കരണത്തിൽ സുമോ വിക്ട എന്ന് പേരിട്ടു.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ഇത് 2004 മുതൽ 2011 വരെ ഇന്ത്യൻ വിപണിയിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യൻ നിരത്തിൽ അവസാനമായി വിറ്റത് സുമോ ഗോൾഡ് ആയിരുന്നു. ഇത് 2012 ൽ അവതരിപ്പിച്ച് കഴിഞ്ഞ വർഷത്തോടെ നിർത്തലാക്കി.

ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

5. പിൻഗാമി

എം‌യുവി പതിവായി പരിഷ്ക്കരിക്കുമ്പോൾ 2008 ൽ മാത്രമാണ് ഇതിന് ശരിയായ ഒരു അവകാശി ലഭിച്ചത്. അത് പൂർണമായും പുതിയ ബോഡി വർക്കുകളും 2.2 ലിറ്റർ ഡികോർ ഡീസൽ എഞ്ചിനും ഉപയോഗിച്ച് ‘ടാറ്റ സുമോ ഗ്രാൻഡെ' ആയി അവതരിപ്പിച്ചു.

Most Read Articles

Malayalam
English summary
Five Things To Know About Tata Sumo. Read in Malayalam
Story first published: Monday, June 15, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X