കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

മാരുതി സുസുക്കി ഇന്ത്യ 2000 മുതൽ ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലാണ് ആൾട്ടോ. ജപ്പാനിലെ ആദ്യ തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുളളതാണ് ഇന്ത്യൻ പതിപ്പ് ആൾട്ടോ.

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

എന്നിരുന്നാലും 2012 ഒക്ടോബർ മുതൽ ലഭ്യമായ രണ്ടാം തലമുറ മോഡൽ പൂർണമായും ആഭ്യന്തര വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്തതാണ്. അതിനാൽ തന്നെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന എക്കാലത്തെയും മികച്ച വാഹനങ്ങളിലൊന്നായി ആൾട്ടോയെ വാഹന ലോകം കണക്കാക്കപ്പെടുന്നു.

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

തുടർച്ചായ 16-ാം വർഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറെന്ന പദവി ആൾട്ടോ സ്വന്തമാക്കിയെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അവകാശപ്പെടുന്നു. ഈ എൻ‌ട്രി ലെവൽ‌ ഹാച്ച്ബാക്ക് വർഷങ്ങളായി മാരുതി ശ്രേണിയിൽ ഉയർന്ന വിൽ‌പന നേടുന്നതിൽ‌ ഒരു പ്രധാന പങ്കുവഹിച്ചു.

MOST READ: നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

2000 സെപ്റ്റംബറിലാണ് ആൾട്ടോ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് 2004 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാറായി ഇത് മാറി. അതിനുശേഷം വളരെ താങ്ങാനാവുന്ന വില പരിധിയുള്ള ചെറിയ ഹാച്ച്ബാക്ക് വിൽപ്പന ചാർട്ടുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ആൾട്ടോയും അടുത്തിടെ പരിഷ്ക്കരണത്തിന് വിധേയമായി. ആൾട്ടോയുടെ വില നിലവിൽ 3 ലക്ഷം മുതൽ 4.37 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പെട്രോൾ, സി‌എൻ‌ജി ഇന്ധന ഓപ്ഷനുകളുള്ള STD, LXi, VXi എന്നീ മൂന്ന് വകഭേദങ്ങളിലാണ് കുഞ്ഞൻ കാർ വിപണിയിൽ എത്തുന്നത്.

MOST READ: കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

സി‌എൻ‌ജി LXi പതിപ്പിഷ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ബി‌എസ്-VI കംപ്ലയിന്റ് ആകുന്ന ഇന്ത്യയുടെ ആദ്യത്തെ എൻ‌ട്രി ലെവൽ കാറാണ് ആൾട്ടോ എന്നതും ശ്രദ്ധേയമാണ്. പെട്രോളിന് 22.05 കിലോമീറ്റർ മൈലേജും സിഎൻജിയ്ക്ക് 31.56 കിലോമീറ്റർ മൈലേജുമാണ് മാരുതി അവകാശപ്പെടുന്നത്.

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

ഡ്രൈവർ സൈഡ് എയർബാഗ്, ഇബിഡിയോടുകൂടിയ എബിഎസ് റിവേഴ്സ് പാർക്കിംഗ് സെൻസർ, സ്പീഡ് മുന്നറിയിപ്പ് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ സവിശേഷതകളെല്ലാം മാരുതി സുസുക്കി ആൾട്ടോയ്ക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നു. സർക്കാർ രൂപപ്പെടുത്തിയ ഏറ്റവും പുതിയ ക്രാഷ്, കാൽ‌നടയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഇത് പാലിക്കുന്നു.

MOST READ: 2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

799 സിസി ത്രീ സിലിണ്ടർ F8D ബി‌എസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 47 bhp കരുത്തും 3,500 rpm-ൽ 69 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സിൽ വാഹനം തെരഞ്ഞെടുക്കാം എന്നതും ആകർഷകമാണ്.

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

ആൾട്ടോയുടെ സി‌എൻ‌ജി പതിപ്പ് 40 bhp പവറിൽ 60 Nm torque ആണ് സൃഷ്ടിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സ് ഉപയോഗിച്ച് മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ.

Most Read Articles

Malayalam
English summary
Maruti Alto Reaching Best Selling Entry Level Hatchback For The 16th Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X