ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ വില്‍പ്പനക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് തുടങ്ങി. മെയ് മാസത്തിലാണ് ഓണ്‍-ഓണ്‍ലൈന്‍ എന്ന വില്‍പ്പന പ്ലാറ്റ്ഫോമുമായി മഹീന്ദ്രയും രംഗത്തെത്തുന്നത്.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വളരെ മികച്ച തുടക്കമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നും ലഭിച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഏകദേശം 1.6 ലക്ഷത്തില്‍ അധികം ആളുകള്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ആയിരത്തില്‍ അധികം ബുക്കിങ്ങുകള്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം മെയ് മാസത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലഭിച്ച വാഹനങ്ങളുടെ ബുക്കിങ് എണ്ണമോ, മോഡലുകള്‍ തിരിച്ചുള്ള കണക്കുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

വീട്ടിലിരുന്നു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച്, അസസ്സറികള്‍ എന്നിവയുടെ നടപടികള്‍ പൂര്‍ത്തിയാക്കി മഹീന്ദ്രയുടെ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ഒരു വാഹനം പരിശോധിച്ച് ആവശ്യാനുസരണം പേഴ്‌സണലൈസ് ചെയ്യുക. പഴയ കാറിന്റെ എക്‌സ്‌ചേഞ്ച് വില നേടുക, വായ്പയും ഇന്‍ഷുറന്‍സും തെരഞ്ഞെടുക്കുക, പണമടച്ച് വീട്ടുപടിക്കല്‍ ഡെലിവറി ലഭിക്കുക തുടങ്ങിയ നാലു ഘട്ടങ്ങള്‍ മാത്രമാണുള്ളത്.

MOST READ: അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു വാഹനം സ്വന്തമാക്കാന്‍ പുതിയ സംവിധാനം സഹായകരമാണെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ ഡിവിഷന്‍ സിഇഒ വീജേ നക്ര വ്യക്തമാക്കി.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

മഹീന്ദ്രയുടെ 270 അംഗീകൃത ഡീലര്‍ഷിപ്പുകളും 900 ടച്ച് പോയിന്റുകളുടെയും സേവനം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലുടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എക്‌സിക്യൂട്ടീവുകളുമായി ചാറ്റ് ചെയ്യുന്നതിനുള്ള അവസരവും ഇതില്‍ ലഭ്യമാണ്.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

മഹീന്ദ്ര മാത്രമല്ല, മറ്റ് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ് എന്നിവരും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് ചുവടുമാറി കഴിഞ്ഞു.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ഇത് ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഡീലര്‍ഷിപ്പിലേക്ക് എത്താതെ തന്നെ ഒരു വാഹനം തെരഞ്ഞെടുക്കാനും വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി നൽകാനൊരുങ്ങി യുകെ

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോം വഴി ഹ്യുണ്ടായി ഇന്ത്യയ്ക്ക് 1,700 -ലധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. 2020 മെയ് 14 വരെ 5,000 ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചതായി മാരുതി സുസുക്കി നേരത്തെ അറിയിച്ചിരുന്നു.

ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

അതില്‍ 2,300 വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൈമാറിയെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും ഫോക്‌സ്‌വാഗണും അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra's Online Sales Platform Received Over 1.6 Lakh Visitors. Read in Malayalam.
Story first published: Monday, June 15, 2020, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X