ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 31 വരെ മാത്രമായിരുന്നു ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് കൂടുതല്‍ സമയവും സുപ്രീംകോടതി ഡീലര്‍മാര്‍ക്ക് നല്‍കിയിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എഞ്ചിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശവും നല്‍കിയിരുന്നു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. എന്നാല്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

MOST READ: ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

പറഞ്ഞതിലും കൂടുതല്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

കാലാവധി കഴിഞ്ഞശേഷവും വില്‍ക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇത്തരം വാഹനങ്ങളുടെ വിവരം വെള്ളിയാഴ്ചയ്ക്കകം നല്‍കാന്‍ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.

MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ ഒന്നു വരെയായിരുന്നു സമയപരിധി. എന്നാല്‍, ലോക്ക്ഡൗണിന് ശേഷം പത്തു ദിവസം കൂടി ഇവ വില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

ഈ ഉത്തരവ് ദുരുപയോഗം ചെയ്തതായിട്ടാണ് കോടതിയുടെ കണ്ടെത്തല്‍. അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷത്തില്‍ അധികം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കണക്ക്.

MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

ബിഎസ് VI വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചവരുടെ പട്ടികയില്‍ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഒന്നാമതുള്ളത്. ബിഎസ് VI നിലവാരത്തിലുള്ള 7.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

2019 ഏപ്രില്‍ മാസം മുതല്‍ തന്നെ ബിഎസ് VI വഹാനങ്ങളുടെ വില്‍പ്പന മാരുതി ആരംഭിച്ചിരുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 1.23 ലക്ഷം ബിഎസ് VI മോഡലുകളാണ് ഹ്യുണ്ടായി ഇതുവരെ വിറ്റഴിച്ചത്.

Most Read Articles

Malayalam
English summary
Supreme Court Pulls Up Automobile Associations For Disregarding BS4 Vehicle Registrations. Read in Malayalam.
Story first published: Tuesday, June 16, 2020, 20:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X